താലികെട്ടിയാലും സിനിമ വിടില്ല : ശ്വേത മേനോന്‍

June 13th, 2011

Swetha-Menon-epathram

കൊച്ചി : വിവാഹം കഴിഞ്ഞാല്‍ ഫീല്‍ഡില്‍ തിളങ്ങിനില്‍ക്കുന്ന ഒട്ടുമിക്ക നടിമാരും നല്ല വീട്ടുകാരിയായി ഒതുങ്ങാറാണ് പതിവ്. ഈയൊരു നാട്ടുനടപ്പ തെറ്റിയ്ക്കാനൊരുങ്ങുകയാണ് നടി ശ്വേത. താലികെട്ടിയാലും സിനിമ വിടില്ലെന്ന് നടി പറയുന്നു.

മുംബൈയില്‍ ജേര്‍ണലിസ്റ്റായ ശ്രീനിവാസ മേനോനുമായി ശ്വേതയുടെ വിവാഹം ജൂണ്‍ 18ന് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്വേതയുടെ വളാഞ്ചേരിയിലുള്ള തറവാട്ട് വീട്ടിലാവും കല്യാണം. വിവാഹം തീര്‍ത്തും സ്വകാര്യ ചടങ്ങാനാഗ്രഹിയ്ക്കുന്ന ശ്വേതയും ശ്രീനിവാസനും പിന്നീട് സുഹൃത്തുക്കള്‍ക്കായി വിരുന്ന് നല്‍കാനാണ് തീരുമാനിച്ചിരിയ്ക്കുന്നത്.

എന്തായാലും ശ്വേതയുടെ വിവാഹത്തലേന്ന് മലയാള സിനിമ ഏറെ പ്രതീക്ഷകളോടെ കാത്തിരിയ്ക്കുന്ന രതിനിര്‍വേദം തിയറ്ററുകളിലെത്തുമെന്ന് ഉറപ്പായിട്ടുണ്ട്. ശ്വേതയുടെ രതിചേച്ചിയാണ് ഈ സിനിമയുടെ ആകര്‍ഷണം.

- ലിജി അരുണ്‍

വായിക്കുക: , ,

1 അഭിപ്രായം »

രതിനിര്‍വ്വേദം റിലീസിംഗ് നീട്ടി

June 2nd, 2011

rathi-nirvedham-swetha-epathram
ചലച്ചിത്ര പ്രേമികള്‍ ഏറെ പ്രതീക്ഷ യോടെ കാത്തിരിക്കുന്ന രതിനിര്‍വ്വേദ ത്തിന്‍റെ റിലീസിംഗ് ജൂണ്‍ 10 ലേക്കു മാറ്റി.

ജൂണ്‍ 3 ന് ചിത്രം റിലീസ് ചെയ്യും എന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. മലയാള ത്തിലെ എക്കാല ത്തെയും ഹിറ്റ്‌ ചിത്ര ങ്ങളില്‍ ഒന്നായ ‘രതിനിര്‍വ്വേദം’ എന്ന ചിത്ര ത്തിന്‍റെ റീമേക്ക് കേരള ത്തിലെ അറുപതോളം തീയേറ്ററു കളിലാണ് പ്രദര്‍ശന ത്തിന് എത്തുക. പ്രശസ്ത സംവിധായകന്‍ ഭരതന്‍ 1978 ല്‍ സംവിധാനം ചെയ്ത രതിനിര്‍വ്വേദ ത്തിന് പുതിയ രൂപവും ഭാവവും നല്‍കുന്നത് ടി. കെ. രാജീവ് കുമാര്‍.

swetha-menon-rathi-nirvedham-epathram

അന്ന് ജയഭാരതി അവതരിപ്പിച്ച് യുവ മനസ്സു കളെ കോരിത്തരിപ്പിച്ച രതി ചേച്ചി യുടെ റോളില്‍ ഇന്ന്‍ ശ്വേത മേനോന്‍ എത്തുമ്പോള്‍ കൃഷണ ചന്ദ്രന്‍ അവതരിപ്പിച്ച നായകനായ പപ്പു എന്ന കഥാപാത്രം ഇന്ന് ചെയ്യുന്നത് ശ്രീജിത്ത്.

poster-rathi-nirvedham-epathram

നീലത്താമര ക്ക് ശേഷം രേവതി കലാമന്ദിറിന്‍റെ ബാനറില്‍ മേനകാ സുരേഷ്‌ കുമാര്‍ നിര്‍മ്മിക്കുന്ന രതിനിര്‍വ്വേദ വും ഹിറ്റ്‌ ചാര്‍ട്ടില്‍ ഇടം പിടിക്കും എന്നാണു പ്രതീക്ഷ.

- pma

വായിക്കുക: ,

1 അഭിപ്രായം »

നടി ശ്വേതയുടെ പരാതിയില്‍ മുസ്ലി പവര്‍ ഉടമ അറസ്റ്റില്‍

April 28th, 2011

shweta-menon-in-musli-power-advertisement

കൊച്ചി: അനുമതി ഇല്ലാതെ ശ്വേതാ മേനോന്റെ ചിത്രം പരസ്യത്തിനായി ഉപയോഗി ച്ചതിനെതിരെ നല്‍കിയ പരാതിയില്‍ മുസ്‌ലി പവര്‍ എക്സ്ട്രായുടെ നിര്‍മ്മാതാവ് കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സ് എം. ഡി. കെ. സി. എബ്രഹാമിനെ സെന്‍‌ട്രല്‍ പോലീസ് അറസ്റ്റു ചെയ്തു. കയം എന്ന സിനിമയുടെ പോസ്റ്ററില്‍ ശ്വേതാ മേനൊന്റെ ചിത്രത്തിനരികെ ഉത്തേജക മരുന്നെന്ന് പറയപ്പെടുന്ന മുസ്‌ലി പവറിന്റെ പരസ്യം നല്‍കിയതാണ് വിവാദമായത്. ഇതിനെ ചോദ്യം ചെയ്ത് നടി ശ്വേതാ മേനോന്‍ അഡ്വ. സി. പി. ഉദയഭാനു മുഖാന്തിരം സി. ജെ. എം. കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നായിരുന്നു കെ. സി. എബ്രഹാമിനെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. തന്റെ അനുമതിയി ഇല്ലെന്നു മാത്രമല്ല പ്രസ്തുത പരസ്യം തെറ്റിദ്ധാരണാ ജനകമാണെന്നും, സ്തീകളെ മോശമായി ചിത്രീകരിക്കുന്നു എന്നും ശ്വേത നേരത്തെ പറഞ്ഞിരുന്നു.

kayam-shwetha-menon-epathram

നടന്‍ ബാലയും ശ്വേത മേനോനും ആയിരുന്നു നായികാ നായകന്മാരായി “കയ“ ത്തില്‍ അഭിനയിച്ചിരുന്നത്.

- എസ്. കുമാര്‍

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ »

ഉത്തേജക മരുന്നിന്‍റെ പരസ്യം: ശ്വേതാ മേനോന്‍ കോടതിയിലേക്ക്‌

December 8th, 2010

swetha-menon-kayam-epathram

കൊച്ചി : താന്‍ നായിക യായി അഭിനയിച്ച ‘കയം’ എന്ന സിനിമ യിലെ  തന്‍റെ ചിത്രം   മുസ്ലീ പവര്‍ എക്‌സ്ട്ര യുടെ പരസ്യത്തില്‍ ഉപയോഗിച്ചതിന് എതിരെ നടി ശ്വേതാ മേനോന്‍ വനിതാ കമ്മീഷനില്‍ പരാതി നല്‍കി. ലൈംഗിക ശക്തി വര്‍ദ്ധിപ്പിക്കും എന്ന് അവകാശപ്പെടുന്ന മരുന്നാണ് മുസ്ലി പവര്‍ എക്സ്ട്ര.
 
 
റിലീസിംഗിന് തയ്യാറായ കയം  എന്ന സിനിമ, സംവിധാനം ചെയ്തിരിക്കുന്നത് അനില്‍. നിര്‍മ്മാണം അനില സുഭാഷ്.  ശ്വേതയുടെ ചിത്ര ത്തിനോടൊപ്പം, ‘സന്തോഷകരമായ കുടുംബ ജീവിതത്തിന് മുസ്ലീപവര്‍ എക്‌സ്ട്ര’ എന്ന കാപ്ഷനോടു കൂടിയാണ് പരസ്യം വന്നത്. 
 
 

kayam-poster-epathram

ശ്വേതയുടെ ചിത്രമുള്ള കയം എന്ന സിനിമയുടെ പോസ്റ്റര്‍

തിരുവനന്ത പുരത്ത്, സെക്രട്ടറി യേറ്റിന് മുന്നില്‍ ഉയര്‍ത്തി യിരിക്കുന്ന കൂറ്റന്‍ ഫ്ലക്സ് ബോര്‍ഡി ലാണ് ശ്വേതാ മേനോന്‍റെ ചിത്ര ത്തിനൊപ്പം മുസ്ലി പവര്‍ എക്സ്ട്ര യുടെ പരസ്യവും നല്‍‌കി യിരിക്കുന്നത്.  മുണ്ടും ബ്ലൌസും മാത്രം ധരിച്ച് ഇരിക്കുന്ന ശ്വേതാ മേനോന്‍റെ അരികില്‍, ലൈംഗിക ഉത്തേജന മരുന്ന്‍ എന്ന് അവകാശ പ്പെടുന്ന മുസ്ലീ പവറിന്‍റെ  ചിത്രവും നല്‍‌കി യിരിക്കുകയാണ്.  ‘സിനിമയിലെ  പ്രമേയ ത്തിന് യോജിക്കുന്ന തരത്തിലുള്ള വസ്ത്ര ധാരണമാണ് നടത്തിയത്.

നല്ലൊരു ചിത്രത്തിന്‍റെ ഭാഗങ്ങള്‍ ചീപ്പ് പബ്ലിസിറ്റിക്ക് ഉപയോഗി ച്ചിരിക്കുക യാണ്.’ ശ്വേത പറയുന്നു. ഇക്കാര്യം സംവിധായകന്‍ അനിലി നെ അറിയിച്ചിരുന്നു. ഇതിനെ ക്കുറിച്ച് അന്വേഷിച്ച് പറയാം എന്നാണ് സംവിധായകന്‍ പറഞ്ഞത്. എന്നാല്‍ പ്രൊഡ്യൂസറുടെ അനുവാദം ഇല്ലാതെ ഇങ്ങനെ ചെയ്യില്ല എന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്. അവരുടെ അറിവോടു കൂടി തന്നെയാണ് ഇതു നടന്നിരിക്കുന്നത്. തന്‍റെ ചിത്രം ഇത്തരമൊരു ചീപ്പ് പബ്ലിസിറ്റി യ്ക്ക് ഉപയോഗിച്ച തിനെതിരെ ശക്തമായി പ്രതികരിക്കും എന്നും ശ്വേത കൂട്ടിച്ചേര്‍ത്തു. 
 

swetha-menon-kayam-poster-epathram

മരുന്നിന്‍റെ പരസ്യം ചേര്‍ത്ത കയം സിനിമയുടെ പോസ്റ്റര്‍

‘ജീവിതം ആസ്വാദ്യമാക്കാന്‍ മുസ്‌ലി പവര്‍ എക്‌സ്‌ട്ര ഉപയോഗിക്കൂ’ എന്നാണ്‌ പരസ്യ ത്തിലെ മറ്റൊരു വാചകം. ഇങ്ങിനെ ഒരു പരസ്യം വന്നത് തന്നെ അശ്ലീല ക്കാരിയാക്കുന്നതിന് തുല്യമാണ് എന്നും സ്‌ത്രീ എന്ന നിലയിലും കലാകാരി എന്ന നിലയിലും തന്നെ അപമാനിക്കുന്ന നടപടി യാണ്‌ ഇതെന്നും ശ്വേത ആരോപിക്കുന്നു. ഇതേ കുറിച്ചു പൊലീസിലും പരാതി നല്‍‌കി.

വനിതാ കമ്മീഷനില്‍ പരാതി നല്‍കിയതിനൊപ്പം താര സംഘടന യായ അമ്മ യിലും ശ്വേതാ മേനോന്‍ പരാതി നല്‍‌കിയിട്ടുണ്ട്. സമ്മതം കൂടാതെയാണ് തന്‍റെ ചിത്ര ത്തിനൊപ്പം മരുന്നിന്‍റെ പരസ്യം ചേര്‍ത്തത് എന്ന് അവര്‍ പരാതിയില്‍ പറയുന്നു.

- pma

വായിക്കുക: , ,

1 അഭിപ്രായം »

ദേശീയ പുരസ്കാര നിര്‍ണ്ണയം നിരാശാജനകം : ശ്വേതാ മേനോന്‍

September 17th, 2010

shwetha-menon-epathram

ദുബായ്‌ : സംസ്ഥാന പുരസ്കാരം ലഭിച്ച സിനിമകള്‍ ദേശീയ പുരസ്കാര നിര്‍ണ്ണയത്തില്‍ പോലും എത്തിയില്ല എന്നത് പുരസ്കാര നിര്‍ണ്ണയത്തിലെ അപാകത വ്യക്തമാക്കുന്നു എന്ന് മികച്ച നടിക്കുള്ള ഈ വര്‍ഷത്തെ സംസ്ഥാന പുരസ്കാരം ലഭിച്ച നടി ശ്വേതാ മേനോന്‍ പറഞ്ഞു. ഫെക്ക (Federation of Kerala Colleges Alumni – FEKCA) യുടെ ഓണം പെരുന്നാള്‍ ആഘോഷങ്ങളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ ദുബായില്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ വിശിഷ്ട അതിഥിയായി എത്തിയതായിരുന്നു ശ്വേത.

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ആരെയും സന്തോഷിപ്പിക്കുന്നില്ലെന്ന് അഭിപ്രായപ്പെട്ട ശ്വേത അത് വിഡ്ഢികളുടെ പുരസ്കാരമാണ് എന്നും കൂട്ടിച്ചേര്‍ത്തു.

മലയാള സിനിമയില്‍ നിന്നും നല്ല ചിത്രങ്ങള്‍ ഒന്നും തന്നെ മലയാള ചിത്രങ്ങള്‍ തെരഞ്ഞെടുത്ത് ദേശീയ ജൂറിയുടെ പരിഗണനയ്ക്കായി അയക്കേണ്ട സമിതി അയച്ചില്ല എന്നാണ് താന്‍ അറിഞ്ഞത്. ചിലരുടെയൊക്കെ പുറം ചൊറിയാത്തത് കൊണ്ടാവും ഇത്. സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയ ചിത്രങ്ങള്‍ ദേശീയ പുരസ്കാരങ്ങള്‍ക്ക് നേരിട്ട് പരിഗണനയ്ക്കായി അയക്കണം എന്നാണ് തന്റെ അഭിപ്രായം. ചിത്രങ്ങള്‍ മികച്ചതായത് കൊണ്ടാണല്ലോ അവ സംസ്ഥാന പുരസ്കാര നിര്‍ണ്ണയ സമിതി തെരഞ്ഞെടുത്തത്. ആ നിലയ്ക്ക് ഈ ചിത്രങ്ങള്‍ നേരിട്ട് ദേശീയ പുരസ്കാരത്തിന് പരിഗണിക്ക പ്പെടേണ്ടതാണ് എന്നും ശ്വേത പറഞ്ഞു.

മമ്മുട്ടിയായാലും അമിതാഭ് ബച്ചന്‍ ആയാലും മികച്ച നടന്മാര്‍ തന്നെ. ഇതില്‍ ഏതെങ്കിലും ഒരാളെ മികച്ച നടനായി തെരഞ്ഞെടുക്കാന്‍ ബുദ്ധിമുട്ടാണ്. അതിനാല്‍ ഏറ്റവും നല്ല നടന്‍ എന്നതിന് പകരം ഏറ്റവും നല്ല മൂന്ന് നടന്മാര്‍ എന്ന് പറഞ്ഞ് മൂന്ന് പേര്‍ക്കെങ്കിലും പുരസ്കാരം നല്‍കണം എന്നും താന്‍ കരുതുന്നു എന്നും ശ്വേതാ മേനോന്‍ വ്യക്തമാക്കി.

സംസ്ഥാന പുരസ്കാരം തനിക്ക്‌ ലഭിച്ചതില്‍ താന്‍ ഏറെ സന്തോഷവതിയാണ് എന്നും ശ്വേത അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »

4 of 5« First...345

« Previous Page« Previous « കുട്ടിസ്രാങ്കിനും, പഴശ്ശിരാജയ്ക്കും ദേശീയ പുരസ്കാരം
Next »Next Page » മലയാള സിനിമ മാഫിയകളുടെ കൈയ്യില്‍ : പ്രദീപ് ചൊക്ലി »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine