ബാംഗ്ലൂര്‍: പ്രശസ്ത ചലച്ചിത്ര സംവിധായകന് ഐ. വി. ശശി യുടെയും നടി സീമ യുടെയും മകള്‍ അനു ശശി യും തിരുവല്ല തലവടി താഴചേരില്‍ മുരളീധരന് നായരു ടെ മകന് മിലന് നായരും വിവാഹിതരായി. ബാംഗ്ലൂരിലെ സോമേശ്വര ക്ഷേത്രത്തില്‍ ആയിരുന്നു താലികെട്ട്.
തുടര്‍ന്നു നടന്ന സല്‍ക്കാരത്തില്‍ ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, ലിസി പ്രിയദര്ശന്, മഞ്ജു വാര്യര്‍, ഗണേശ്, സുജിത, രഘു, സിനിമാ നിര്‍മാതാക്കളായ പി. വി. ഗംഗാധരന്, ലിബര്‍ട്ടി ബഷീര്‍, രാധാകൃഷ്ണന് വണ്ടോത്ര, സീഷെല്‍സ് മൂവീസ് മധുസൂദനന്, ഇംപ്രഷന്‍സ് ഇന്റര്‍നാഷണല്‍ ഉണ്ണി നായര്‍, സംവിധായകന് ശശി മോഹന്‍, തിരക്കഥാകൃത്ത് ടി. ദാമോദരന്‍, ജോയ് ആലുക്കാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഇന്റര്‍ നെറ്റിലെ സോഷ്യല്‍ നെറ്റ് വര്‍ക്കായ ഫേസ് ബുക്കു വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. ഓസ്ട്രേലിയയിലെ കോമണ്‍ വെല്‍ത്ത് ബാങ്കില്‍ ഉദ്യോഗസ്ഥനാണ് മിലന്.
നേരത്തെ പ്രശസ്ത നടി ജയഭാരതിയുടെ അനന്തിരവനും നടനുമായ മുന്നയുമായി അനുവിന്റെ വിവാഹ നിശ്ചയം ആര്‍ഭാടപൂര്‍വ്വം നടത്തിയിരുന്നു. എന്നാല്‍ പിന്നീട് വിവാഹത്തില്‍ നിന്നും മുന്ന പിന്മാറുകയും ബെറ്റി മേരി എന്നൊരു യുവതിയെ മുന്ന വിവാഹം കഴിക്കുകയും ചെയ്തു.
– പി. എം. അബ്ദുള്‍ റഹിമാന്‍, എസ്. കുമാര്‍
-