
ചലച്ചിത്ര പ്രേമികള്‍ ഏറെ പ്രതീക്ഷ യോടെ കാത്തിരിക്കുന്ന രതിനിര്‍വ്വേദ ത്തിന്‍റെ റിലീസിംഗ് ജൂണ്‍ 10 ലേക്കു മാറ്റി.
ജൂണ്‍ 3 ന് ചിത്രം റിലീസ് ചെയ്യും എന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. മലയാള ത്തിലെ എക്കാല ത്തെയും ഹിറ്റ് ചിത്ര ങ്ങളില്‍ ഒന്നായ ‘രതിനിര്‍വ്വേദം’ എന്ന ചിത്ര ത്തിന്‍റെ റീമേക്ക് കേരള ത്തിലെ അറുപതോളം തീയേറ്ററു കളിലാണ് പ്രദര്‍ശന ത്തിന് എത്തുക. പ്രശസ്ത സംവിധായകന്‍ ഭരതന്‍ 1978 ല്‍ സംവിധാനം ചെയ്ത രതിനിര്‍വ്വേദ ത്തിന് പുതിയ രൂപവും ഭാവവും നല്‍കുന്നത് ടി. കെ. രാജീവ് കുമാര്‍.

അന്ന് ജയഭാരതി അവതരിപ്പിച്ച് യുവ മനസ്സു കളെ കോരിത്തരിപ്പിച്ച രതി ചേച്ചി യുടെ റോളില്‍ ഇന്ന്‍ ശ്വേത മേനോന്‍ എത്തുമ്പോള്‍ കൃഷണ ചന്ദ്രന്‍ അവതരിപ്പിച്ച നായകനായ പപ്പു എന്ന കഥാപാത്രം ഇന്ന് ചെയ്യുന്നത് ശ്രീജിത്ത്.

നീലത്താമര ക്ക് ശേഷം രേവതി കലാമന്ദിറിന്‍റെ ബാനറില്‍ മേനകാ സുരേഷ് കുമാര്‍ നിര്‍മ്മിക്കുന്ന രതിനിര്‍വ്വേദ വും ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിക്കും എന്നാണു പ്രതീക്ഷ.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: actress, swetha-menon























ഇത് വരെ വന്നില്ലല്ലൊ!!!!