കൊച്ചി: അനുമതി ഇല്ലാതെ ശ്വേതാ മേനോന്റെ ചിത്രം പരസ്യത്തിനായി ഉപയോഗി ച്ചതിനെതിരെ നല്‍കിയ പരാതിയില്‍ മുസ്ലി പവര്‍ എക്സ്ട്രായുടെ നിര്‍മ്മാതാവ് കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സ് എം. ഡി. കെ. സി. എബ്രഹാമിനെ സെന്‍ട്രല്‍ പോലീസ് അറസ്റ്റു ചെയ്തു. കയം എന്ന സിനിമയുടെ പോസ്റ്ററില്‍ ശ്വേതാ മേനൊന്റെ ചിത്രത്തിനരികെ ഉത്തേജക മരുന്നെന്ന് പറയപ്പെടുന്ന മുസ്‌ലി പവറിന്റെ പരസ്യം നല്‍കിയതാണ് വിവാദമായത്. ഇതിനെ ചോദ്യം ചെയ്ത് നടി ശ്വേതാ മേനോന്‍ അഡ്വ. സി. പി. ഉദയഭാനു മുഖാന്തിരം സി. ജെ. എം. കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നായിരുന്നു കെ. സി. എബ്രഹാമിനെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. തന്റെ അനുമതിയി ഇല്ലെന്നു മാത്രമല്ല പ്രസ്തുത പരസ്യം തെറ്റിദ്ധാരണാ ജനകമാണെന്നും, സ്തീകളെ മോശമായി ചിത്രീകരിക്കുന്നു എന്നും ശ്വേത നേരത്തെ പറഞ്ഞിരുന്നു.
നടന്‍ ബാലയും ശ്വേത മേനോനും ആയിരുന്നു നായികാ നായകന്മാരായി “കയ“ ത്തില്‍ അഭിനയിച്ചിരുന്നത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: actress, controversy, swetha-menon
സ്ത്രീ എന്ന നിലയില്‍ നാണക്കേടെന്ന് പറയുന്ന ഇവര്‍ ധരിച്ചിരിക്കുന്ന വേഷവും അഭിനയിച്ചിരിക്കുന്ന രംഗവും ഈ പ്രസ്താവനക്ക് നിരക്കുന്നതാണോ?
മുസ്ലീപവറിനെതിരെ തിരഞ്ഞെടുപ്പ് കാലത്ത് ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചിരുന്നു.
@santhansree
ഞാന്‍ താങ്കളുടെ വാദത്തോട് പൂര്‍ന്ണമായും യോജിക്കുന്നു