Friday, June 24th, 2011

നെറ്റില്‍ രതിചേച്ചിക്ക് ആവശ്യക്കാര്‍ ഏറെ

shwetha-menon-rathinirvedam-epathram

ഒരു കാലത്ത് പ്രേക്ഷകരെ ഇളക്കി മറിച്ച രതി നിര്‍വ്വേദം വീണ്ടും കേരളക്കരയില്‍ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. തീയേറ്ററുകളില്‍ മാത്രമല്ല ഇന്റര്‍ നെറ്റിലും സിനിമയിലെ കഥാപാത്രമായ രതി ചേച്ചിക്കായി തിരച്ചില്‍ നടക്കുന്നു. ദിവസവും ലക്ഷക്കണക്കിനു പേരാണ് രതി ചേച്ചി എന്ന പേരില്‍ ഇന്റര്‍ നെറ്റില്‍ ചിത്രങ്ങള്‍ക്കായും വീഡിയോക്കായും പരതുന്നത്. ഇതിനിടയില്‍ നെറ്റില്‍ വ്യാജ “രതി ചേച്ചിയും” അരങ്ങു തകര്‍ക്കുന്നു. ചില ടോറന്റ് സൈറ്റുകളിലും മറ്റും രതി ചേച്ചിയെന്നും രതി നിര്‍വ്വേദമെന്നുമുള്ള  പേരു നല്‍കി ചില വ്യാജ വീഡിയോകള്‍ ഇറക്കിയിട്ടുണ്ട്.  ചിലര്‍ ഇതിന്റെ പേരില്‍ തങ്ങളുടെ പ്രൊഡക്ടുകള്‍ വില്‍ക്കുവാന്‍ ശ്രമിക്കുന്നതായും പറയുന്നു. ഇതു കൂടാതെ സെര്‍ച്ച് വഴി ലഭിക്കുന്ന ചില ഫയലുകള്‍ ഡൌണ്‍ലോഡ് ചെയ്താല്‍ ചിലപ്പോള്‍ ലഭിക്കുക വൈറസ് ബാധിച്ച ഫയലുകളുമാകും.

മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭരതന്‍ -പത്മരാജന്‍ ടീം ജയഭാരതിയേയും കൃഷ്ണ ചന്ദ്രനേയും താരങ്ങളാക്കി ക്കൊണ്ട് ഒരുക്കിയ ചിത്രം വന്‍ വിജയമായിരുന്നു. ശ്വേതാ മേനോനെ നായികയാക്കി ക്കൊണ്ട് ടി. കെ. രാജീവ് കുമാര്‍ സംവിധാനം ചെയ്ത  ഈ ചിത്രത്തിന്റെ റീമേക്ക് കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ഭരതന്റെ സംവിധാന മികവിനോട് ഒരു രീതിയിലും താരതമ്യം ചെയ്യുവാന്‍ ആകില്ലെങ്കിലും പുതിയ രതി നിര്‍വ്വേദത്തിനും തീയേറ്ററുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിനിടയില്‍ നായികയായ ശ്വേതാ മേനോന്‍ നായകന്‍ ശ്രീജിത്തിനൊപ്പം ഈ ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകളില്‍ സന്ദര്‍ശനം നടത്തിയതും ചിത്രത്തിന്റെ പബ്ലിസിറ്റിക്ക് കൂടുതല്‍ ഗുണം ചെയ്തു.

- എസ്. കുമാര്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

1 അഭിപ്രായം to “നെറ്റില്‍ രതിചേച്ചിക്ക് ആവശ്യക്കാര്‍ ഏറെ”

  1. “ആന തൂറുന്നത് കണ്ട് ആന തൂറിയാൽ“ എന്നു കേട്ടിട്ടില്ലേ… അതുപോലെയായി പുതിയ രതിനിർവേദം… ആഴ്ച രണ്ടായിട്ടേ ഉള്ളൂ, തീയേറ്ററുകൾ ഒഴിവായിക്കിടക്കുന്നത് കാണുന്നില്ലേ.. ഏതു കാലത്തെ പ്രേക്ഷകരെ മുന്നിൽ കണ്ടാണ് രാജീവ് ഈ ചിത്രം എടുത്തത്… ചാരിത്ര്യം നഷ്ടപ്പെട്ട നായിക ജീവിച്ചിരിക്കാൻ പാടില്ല എന്ന നിർബന്ധം ഗന്ധർവനുപോലും ഉണ്ടായിരുന്നുവോ? അല്ല മാഷെ, ഒരു ചുംബനരംഗം സ്ക്രീനിൽ കാണാൻ ഇനിയും മലയാളി പ്രേക്ഷകൻ ഇനിയുമെത്രനാൾ കാത്തിരിക്കണം…………..

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine