
രാജലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ ആര്‍. രവീന്ദ്രന്‍ പിള്ളൈ നിര്‍മ്മിച്ചു പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന വിഷു ദിന 7ഡി ഹ്രസ്വ സിനിമയാണ് ഗേള്‍ ഫ്രണ്ട്സ്.
അകലാനാണ് അടുക്കുന്നത് എങ്കില്‍, പിരിയാനാണ് സ്നേഹിക്കുന്നത് എങ്കില്‍ ആരും ആരെയും കാണാതെ ഇരിക്കട്ടെ എന്ന സന്ദേശത്തെ ആധാരമാക്കിയാണ് ഈ ഹ്രസ്വ സിനിമ തയ്യാറാക്കുന്നത്.
മംഗളം വാരികയില്‍ അനീഷ് പൊന്നപ്പന്‍ എഴുതിയ “അവളുടെ കൂട്ടുകാരി” എന്ന ചെറുകഥയെ ആസ്പദമാക്കി മനുഷ്യാവകാശ സംരക്ഷണ സമിതി ചെയര്‍മാന്‍ പി. എസ്. ശ്രീകുമാരന്‍ തിരക്കഥയും സംഭാഷണവും എഴുതുന്നു.
മലയാള ടെലിവിഷനിലെ ആദ്യത്തെ എച്ച്. ഡി. സ്പോട്ട് എഡിറ്റ് ചെയ്ത പരമ്പരയുടെ സംവിധായകന്‍ പ്രസാദ് നൂറനാട് ആണ്. 7ഡി ക്യാമറയില്‍ ക്യാമറാമാന്‍ ഷിബു ചെല്ലമംഗലമാണ് ഗേള്‍ ഫ്രണ്ട്സ് ചിത്രീകരിച്ചത്.

ജയന്‍. ബിന്‍സ്, ഡോ. പത്മനാഭന്‍, പ്രിയാ മേനോന്‍, ലക്ഷ്മി പ്രസാദ്, ശ്രീലക്ഷ്മി, മിനി, ഷീന തുടങ്ങിയവര്‍ അഭിനയിക്കുന്നു.
ഏപ്രില്‍ 15നു വിഷു ദിനത്തില്‍ സൂര്യാ ടി. വി. യില്‍ ഗേള്‍ ഫ്രണ്ട്സ് സംപ്രേഷണം ചെയ്യും.
സംഗീതം – ചന്തുമിത്ര, ഫിനാന്‍സ് കണ്ട്രോളര്‍ – ഉണ്ണി കൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ – ജോസ് പേരൂര്‍ക്കട, കലാ സംവിധാനം – സഞ്ജു, ചമയം – മധു കാലടി, വസ്ത്രാലങ്കാരം – സതീഷ് നേമം, സ്റ്റുഡിയോ – ലക്ഷ്മി ഡി. ടി. എസ്.



ദുബായ്: 2010ലെ ഏറ്റവും മികച്ച അവതാരകനുള്ള ഏഷ്യന്‍ ടെലിവിഷന്‍ പുരസ്കാരത്തിന് പ്രമുഖ ചലച്ചിത്ര നടന്‍ മുകേഷ് തെരഞ്ഞെടുക്കപ്പെട്ടു. ലോക വ്യാപകമായി നടന്ന വോട്ടെടുപ്പിലൂടെ പ്രേക്ഷകരാണ് സൂര്യാ ടി.വി. യിലെ “ഡീല്‍ ഓര്‍ നോ ഡീല്‍” എന്ന പരിപാടിയെ മുന്‍നിര്‍ത്തി മുകേഷിനെ മികച്ച അവതാരകനായി തെരഞ്ഞെടുത്തത്.
ആത്മ സംസ്കരണത്തിന്റെ തികവിലേക്ക് ആത്മാവില്‍ ഊറിയ ഇശല്‍ ശീലുകളുമായി ഇശല്‍ എമിറേറ്റ്സ് അബുദാബി ഒരുക്കുന്ന ‘പെരുന്നാള്‍ നിലാവ്’ സെപ്റ്റംബര്‍ 22 ചൊവ്വാഴ്ച ഇന്ത്യന്‍ സമയം രണ്ടു മണിക്ക് ജീവന്‍ ടി. വി. യില്‍ സംപ്രേഷണം ചെയ്യും. മാപ്പിള പ്പാട്ട് ഗാന ശാഖയിലെ മൂന്നു ശ്രദ്ധേയ ഗാനങ്ങള്‍ക്കൊപ്പം, അറേബ്യന്‍ സംഗീതത്തിലെ മാസ്മരിക ശബ്ദമായ ഹിഷാം അബ്ബാസ് പാടിയ ഒരു ഗാനം കൂടി ചിത്രീകരിച്ചു കൊണ്ട് പുതുമയുള്ള അവതരണ വുമായിട്ടാണ് ഇശല്‍ എമിറേറ്റ്സ് ഇക്കുറി പ്രേക്ഷകരുടെ മുന്നില്‍ എത്തുന്നത്. കണ്ണൂര്‍ സീനത്ത്, രഹന, അഷ്റഫ് പയ്യന്നൂര്‍, കണ്ണൂര്‍ ഷരീഫ്, കൊല്ലം ഷാഫി, താജുദ്ദീന്‍ വടകര എന്നിവരോടൊപ്പം ഇശല്‍ എമിറേറ്റ്സ് കലാ വിഭാഗം സിക്രട്ടറിയും പെരുന്നാള്‍ നിലാവിന്റെ സംവിധായ കനുമായ ബഷീര്‍ തിക്കൊടിയും ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു.




















