ദുബായ് : ആള്‍ കേരള കോളേജസ് അലുമ്‌നെ ഫോറം – അക്കാഫ് – ന്‍റെ ആഭിമുഖ്യ ത്തില്‍
‘ദി ഗ്രേറ്റ് ഇന്ത്യന്‍ റണ്‍ 2011’ എന്ന പേരില്‍ ജനുവരി 28 ന് കൂട്ട ഓട്ടം സംഘടിപ്പിക്കുന്നു.
യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രി യും ദുബായ് ഭരണാധികാരി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്‍റെ ഭരണ നേതൃത്വ ത്തോടുള്ള ബഹുമാനാര്‍ത്ഥ വും ഇന്ത്യ റിപ്പബ്ലിക്ക് ആയതിന്‍റെ 61-ാമത് വാര്‍ഷിക ത്തോടനു ബന്ധിച്ചുമാണ് ‘ദി ഗ്രേറ്റ് ഇന്ത്യന്‍ റണ്‍ 2011’ അക്കാഫ് ഒരുക്കുന്നത്.
ദുബായ് ഫൗണ്ടേഷന്‍ ഫോര്‍ വിമന്‍ ആന്‍റ് ചില്‍ഡ്രന്‍ എന്ന സംഘടനക്കു വേണ്ടിയാണ് ഓട്ടം സംഘടി പ്പിക്കുന്നത്. ദുബായ് മംസാര്‍ ബീച്ച് റോഡില്‍ ജനുവരി 28 വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് കൂട്ട ഓട്ടം ആരംഭിക്കും.
സമൂഹ ത്തില്‍ പീഡിപ്പിക്ക പ്പെടുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമന ത്തിനു വേണ്ടി പ്രവര്‍ത്തി ക്കുന്ന സംഘടന യാണ് ദുബായ് ഫൗണ്ടേഷന്‍ ഫോര്‍ വിമന്‍ ആന്‍റ് ചില്‍ഡ്രന്‍.
ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സഞ്ജയ് വര്‍മ, കോണ്‍സുലേറ്റ് ജീവനക്കാര്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കമ്മറ്റി യിലെ അംഗത്വ സംഘടനകള്‍, കലാ-കായിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, വ്യവസായ പ്രമുഖര്‍, യു. എ. ഇ. യിലെ വിവിധ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍, സംഘടനാ പ്രവര്‍ത്തകര്‍, അക്കാഫ് കുടുംബാംഗങ്ങള്‍ എന്നിവര്‍ ‘ദി ഗ്രേറ്റ് ഇന്ത്യന്‍ റണ്ണില്‍’ അണിചേരും.
ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ അക്കാഫ് ഭാരവാഹികള്‍ ദുബായ് ഫൗണ്ടേഷന്‍ ഫോര്‍ വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍ കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഒഹൂദ് അല്‍ സുവൈദി ക്കൊപ്പം കോണ്‍സല്‍ ജനറല്‍ സഞ്ജയ് വര്‍മയെ പരിപാടി യുടെ ഒരുക്കങ്ങള്‍ ധരിപ്പിച്ചു. അക്കാഫ് പ്രസിഡന്‍റ് മച്ചിങ്ങല്‍ രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി ഷൗക്കത്ത് അലി എരോത്ത്, മീഡിയ കണ്‍വീനര്‍ റോജിന്‍ പൈനുംമൂട് എന്നിവരും സന്നിഹിതരായിരുന്നു.
ഇന്ത്യന്‍ സമൂഹ ത്തേയും യു. എ. ഇ. യിലെ ഇത്തര ത്തിലുള്ള സംഘടന കളേയും കൂട്ടിയിണക്കി അക്കാഫ് നടത്തുന്ന പരിപാടി കളില്‍ അങ്ങേയറ്റം സന്തോഷം ഉണ്ടെന്ന് കോണ്‍സല്‍ ജനറല്‍ സഞ്ജയ് വര്‍മ പറഞ്ഞു.
‘ദി ഗ്രേറ്റ് ഇന്ത്യന്‍ റണ്‍ 2011’ ന് മുന്നോടി യായി ദുബായിലെ വിവിധ ഷോപ്പിംഗ് മാളുകളില്‍ റോഡ് ഷോ അരങ്ങേറും. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 45 81 547, 050 51 46 368 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ദുബായ്, പൂര്‍വ വിദ്യാര്‍ത്ഥി, സാമൂഹ്യ സേവനം