അബുദാബി : അബുദാബി കേരള സോഷ്യല്‍ സെന്റര്‍ സാഹിത്യ വിഭാഗത്തിന്റെയും വനിതാ വിഭാഗ ത്തിന്റെയും സംയുക്താ ഭിമുഖ്യത്തില്‍ 28 ന് രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ഏകദിന ശില്പശാല പോലീസ് ഉദ്യോഗസ്ഥയും എഴുത്തുകാരിയുമായ വിനയ എന്‍. എ. നയിക്കും. സ്ത്രീ ശാക്തീകരണ സെമിനാറു കളുടെ രണ്ടാം ഘട്ടമെന്ന നിലയ്ക്ക് സംഘടിപ്പിക്കുന്ന ശില്പശാല ‘സ്ത്രീയും സമൂഹ നിര്‍മിതിയും’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാറോടു കൂടിയായിരിക്കും ആരംഭിക്കുക. ശില്പശാല വിജയിപ്പി ക്കുന്നതിനായി ഓള്‍ കേരള വിമന്‍സ് കോളേജ് അലുംനിയും യു. എ. ഇ. യിലെ ഇതര വനിതാ സംഘടനകളും രംഗത്തുണ്ട്. ശില്പശാല യോടനുബന്ധിച്ച് ട്രാഫിക് ബോധവത്കരണ സെമിനാറും ആദരായനവും എ. എം. മുഹമ്മദിന്റെ ‘രാമനലിയാര്‍’ എന്ന കഥാ സമാഹാര ത്തിന്റെ പ്രകാശന കര്‍മവും നടക്കുമെന്ന് സാഹിത്യ വിഭാഗം സെക്രട്ടറി അയൂബ് കടല്‍മാട് അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, കേരള സോഷ്യല്‍ സെന്റര്‍, സംഘടന, സ്ത്രീ, സ്ത്രീ വിമോചനം