കുവൈറ്റ് : കേരളത്തിലെ എഞ്ചിനിയറിംഗ് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥികളുടെ കുവൈറ്റിലെ സംഘടനയായ കേരളൈറ്റ് എഞ്ചിനിയേഴ്സ് അസോസിയേഷന്‍ (Keralite Engineers Association – KEA) സംഘടിപ്പിച്ച രണ്ടാം വാര്‍ഷിക കെ. ഇ. എ. ഫ്രണ്ട്ഷിപ്പ് കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ മൂന്നാമത് മല്‍സരത്തില്‍ പാലക്കാട് എന്‍. എസ്. എസ്. എഞ്ചിനിയറിംഗ് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥിയായ അരവിന്ദന്‍ ബാലകൃഷ്ണന്‍ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു.
അരവിന്ദന്‍ “മാന്‍ ഓഫ് ദ മാച്ച്” പുരസ്കാരം ഏറ്റുവാങ്ങുന്നു
എന്‍. എസ്. എസ്. എഞ്ചിനിയറിംഗ് കോളേജും എ. ഇ. സി. കെ. (Alumni Association of Engineering Colleges in Kerala – AECK) യും തമ്മില്‍ നടന്ന വാശിയേറിയ മല്‍സരത്തില്‍ അരവിന്ദന്‍ അടിച്ച മറുപടിയില്ലാത്ത ഏക ഗോളാണ് പാലക്കാടിനെ വിജയികളാക്കിയത്. എന്നാല്‍ തന്റെ ഗോളിനേക്കാള്‍ വലയില്‍ ഒരു ഗോള്‍ പോലും വീഴാതെ കാത്ത ഗോള്‍ കീപ്പറായ ഹരീഷിന്റെ മികച്ച പ്രകടനമാണ് തങ്ങളുടെ വിജയത്തിന് കാരണമായത് എന്ന് അരവിന്ദന്‍ അഭിപ്രായപ്പെട്ടു.
ഹരീഷ്
മാര്‍ച്ച് 4 വെള്ളിയാഴ്ച അബു ഹലീഫയിലെ അല്‍ സാഹേല്‍ സ്പോര്‍ട്ട്സ് ക്ലബില്‍ നടന്ന രണ്ടാം റൌണ്ട് ലീഗ് മല്‍സരങ്ങളില്‍ ആദ്യ മല്‍സരത്തില്‍ മേസ് (MACE) 3 – 1 ന് എന്‍. ഐ. ടി (NIT) യെ തോല്‍പ്പിച്ചു. കെ. ഇ. എ. ടീമും ടി. കെ. എം. ടീമും തമ്മില്‍ നടന്ന മല്‍സരം സമനിലയില്‍ കലാശിച്ചു. ടി. ഇ. സി. യും (TEC) കോളേജ് ഓഫ് എഞ്ചിനിയറിംഗ് തിരുവനന്തപുരവും (CETA) തമ്മില്‍ നടന്ന മല്‍സരത്തില്‍ TEC എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് CETA യെ തോല്‍പ്പിച്ചു.
രണ്ടാം റൌണ്ട് മത്സരങ്ങളുടെ അവസാനം 4 പോയന്റോടെ എന്‍. എസ്. എസ്. കോളജ് ഓഫ് എഞ്ചിനിയറിംഗ് (NSSCE) ഒന്നാം സ്ഥാനത്തെത്തി. ലീഗ് മത്സരത്തിലെ മൂന്നും നാലും റൌണ്ട് മല്‍സരങ്ങള്‍ മാര്‍ച്ച് 11 വെള്ളിയാഴ്ച നടക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കായികം, കുവൈറ്റ്, പൂര്‍വ വിദ്യാര്‍ത്ഥി