അല്‍ഐന്‍ : അല്‍ ഐന്‍ സെന്‍റ് ജോര്‍ജ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയെ ആഗോള സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ മോറോന്‍ മോര്‍ ഇഗ്‌നാത്തിയോസ് സാഖാ പ്രഥമന്‍ മെയ് 13ന് കത്തീഡ്രല്‍ ആയി പ്രഖ്യാപിക്കും.
ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ കല്‍പന വായിച്ച് കത്തീഡ്രല്‍ ആയി വിളംബരം ചെയ്യും. ഭദ്രാസനാധിപന്‍ മാത്യൂസ് മോര്‍ അഫ്രേം മെത്രാപ്പോലീത്ത സഹകാര്‍മികന്‍ ആയിരിക്കും.
തദവസരത്തില്‍ ഗീവര്‍ഗീസ് മോര്‍ ഗ്രിഗോറിയോസ് തിരുമേനി (പരുമല തിരുമേനി) യുടെ തിരുശേഷിപ്പ് പള്ളിക്കകത്ത് സ്ഥാപിക്കുകയും ചെയ്യും.
‘കത്തീഡ്രല്‍’ പ്രഖ്യാപന ചടങ്ങിലും ‘തിരുശേഷിപ്പ്’ സ്ഥാപന ചടങ്ങിലും യു. എ. ഇ. യിലെ നാനാ ഭാഗങ്ങളില്‍ നിന്ന് നൂറു കണക്കിന് വിശ്വാസികളും വിവിധ പള്ളികളില്‍ നിന്ന് പുരോഹിതന്മാരും വൈദിക ശ്രേഷ്ഠരും സുറിയാനി സഭയിലെ മേലദ്ധ്യക്ഷന്മാരും പങ്കെടുക്കും എന്ന് വികാരി ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി അറിയിച്ചു.
‘മരുഭൂമി യിലെ പൂന്തോട്ട നഗരം’ എന്ന് വിശേഷിപ്പിക്കുന്ന അല്‍ഐനില്‍ 1979 ജനവരി 21ന് തുടക്കം കുറിച്ചതാണ് ഇന്നത്തെ യാക്കോബായ സുറിയാനി സിംഹാസന പള്ളി.
വളരെ ചെറിയ കൂട്ടായ്മയില്‍ വാടക ക്കെട്ടിടത്തില്‍ തുടങ്ങിയ പള്ളി ഇന്ന് സ്വന്തമായുള്ള സ്ഥലത്ത് ഏറെ പ്രൗഢി യോടെ സ്ഥിതി ചെയ്യുന്നു. ഇന്ത്യക്ക് പുറത്ത് ആഗോള സുറിയാനി സഭയുടെ കീഴിലുള്ള ഏറ്റവും വലിയ പള്ളിയാണ് സെന്‍റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി.
അല്‍ഐന്‍ സിറിയന്‍ – കേരള സമ്മിശ്രമായ പാരമ്പര്യ ത്തോടെയും ശില്പ കലകളോടും നിര്‍മ്മിതമാണ് ഈ പള്ളി. ഏകദേശം 8100 ചതുരശ്ര മീറ്ററില്‍ സ്ഥിതി ചെയ്യുന്നു.
-അയച്ചു തന്നത്: ജോയ് തണങ്ങാടന്‍
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: മതം