അബുദാബി : യുവകലാ സാഹിതി യുടെ വാര്‍ഷികാഘോഷം ‘യുവകലാ സന്ധ്യ2011’ മെയ് 20 വെള്ളിയാഴ്ച അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ പ്രശസ്ത തിരക്കഥാ കൃത്തും സംവിധായക നുമായ രഘുനാഥ് പലേരി ഉദ്ഘാടനം ചെയ്യും.
ഗൃഹാതുര സ്മരണകളില്‍ ജീവിക്കുന്ന പ്രവാസി കളുടെ ഇഷ്ടഗായകന്‍, ‘ഓത്തു പള്ളിയിലന്നു നമ്മള്‍’ എന്ന ഗാന ത്തിലൂടെ മലയാള ചലച്ചിത്ര ഗാന ശാഖയില്‍ സ്വന്തം ഇരിപ്പിടം കണ്ടെത്തിയ വി.ടി. മുരളി യോടൊപ്പം മാപ്പിളപ്പാട്ട് ഗാനശാഖ യ്ക്കും കഥാപ്രസംഗ കലയ്ക്കും അതുല്യ സംഭാവന കള്‍ നല്‍കിയ റംലാ ബീഗം, യുവഗായക നിരയിലെ ശ്രദ്ധേയ ഗായിക നീത എന്നിവരും പ്രവാസ ലോകത്തെ ഗായകര്‍ ക്കിടയില്‍ ശ്രദ്ധേയരായ യു. എ. ഇ. യിലെ സംഗീത പ്രതിഭകള്‍ യൂനുസ് ബാവ, നൈസി സമീര്‍, അഫ്‌സല്‍ ബാപ്പു, അപര്‍ണ സുരേഷ്, ലിഥിന്‍ എന്നിവരും പങ്കെടുക്കും.
ഗാനങ്ങളും നൃത്ത രൂപങ്ങളും കോര്‍ത്തിണക്കുന്ന ‘യുവകലാ സന്ധ്യ2011’ വ്യത്യസ്ത അനുഭവം ആയിരിക്കും പ്രേക്ഷകര്‍ക്ക് സമ്മാനിക്കുക എന്ന് സംഘാടകര്‍ അറിയിച്ചു.
യുവകലാ സാഹിതി യുടെ നാലാമത് കാമ്പിശ്ശേരി പുരസ്‌കാര ജേതാവിനെ പ്രസ്തുത വേദി യില്‍ പ്രഖ്യാപിക്കും. യുവകലാസന്ധ്യ യുടെ വിജയത്തിനായി മുഗള്‍ ഗഫൂര്‍ (ചെയര്‍മാന്‍), ഇ. ആര്‍. ജോഷി (ജനറല്‍ കണ്‍വീനര്‍), കെ. പി. അനില്‍ (ട്രഷറര്‍) എന്നിവര്‍ ഭാരവാഹി കളായി സ്വാഗത സംഘം രൂപീകരിച്ചു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: യുവകലാസാഹിതി, സംഗീതം