അബുദാബി: അബുദാബി ഇന്ത്യന്‍ സ്‌കൂള്‍ ( ADIS) അബുദാബി ഇന്‍റര്‍നാഷണല്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഇന്ത്യന്‍ സ്‌കൂള്‍ കോംപ്ലക്‌സിന് അബുദാബി എജ്യുക്കേഷന്‍ കൗണ്‍സിലിന്‍റെ അംഗീകാരം ലഭിച്ചു എന്നും മുസ്സഫ മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ ഇന്ത്യന്‍ സ്‌കൂള്‍ കോംപ്ലക്‌സ് ആരംഭിക്കുമെന്നും അബുദാബി ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ ഡോ. ബി. ആര്‍. ഷെട്ടി വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു. ബി. ആര്‍. ഷെട്ടിയെ കൂടാതെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി. കെ. മാത്തൂര്‍, സ്‌പോര്‍ട്‌സ് കമ്മിറ്റി അംഗം സര്‍വ്വോത്തം ഷെട്ടി എന്നിവരും പങ്കെടുത്തു.
നിലവിലെ ഇന്ത്യന്‍ സ്‌കൂളില്‍ 5,800 കുട്ടികളാണുള്ളത്. പുതിയ സ്‌കൂളില്‍ 12,000 കുട്ടികള്‍ക്ക് പ്രവേശനം നല്‍കാന്‍ സാധിക്കും. ആധുനികമായ എല്ലാ സൗകര്യങ്ങളോടെയും നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ 2012 ല്‍ തന്നെ ഇന്ത്യന്‍ സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിക്കും. പുതിയ സ്‌കൂള്‍ കോംപ്ലക്‌സില്‍ ഒരു ക്ലാസ് മുറിയില്‍ 25 വിദ്യാര്‍ത്ഥികള്‍ക്കു മാത്രമേ പ്രവേശനം നല്‍കാവൂ എന്നാണ് അബുദാബി എജ്യുക്കേഷന്‍ കൗണ്‍സിലിന്‍റെ നിര്‍ദ്ദേശം. ബി. ആര്‍. ഷെട്ടി പറഞ്ഞു.
അബുദാബി ഇന്ത്യന്‍ സ്‌കൂളിന്‍റെ അക്കാദമിക് വിജയങ്ങള്‍ പ്രഖ്യാപിക്കാന്‍ വിളിച്ചു ചേര്‍ത്ത തായിരുന്നു വാര്‍ത്താ സമ്മേളനം. ഇന്ത്യന്‍ സ്‌കൂളിന്‍റെ പഠന നിലവാരം ഏറെ മികച്ചതാണ്. കഴിഞ്ഞ അഖിലേന്ത്യാ സെക്കന്‍ഡറി സ്‌കൂള്‍ പരീക്ഷ യില്‍ ഇന്ത്യന്‍ സ്‌കൂളില്‍ നിന്ന് പരീക്ഷ എഴുതിയ 319 പേരും ഡിസ്റ്റിംഗ്ഷ നോടെ ഉയര്‍ന്ന മാര്‍ക്ക് നേടിയാണ് പാസ്സായത്. പ്രിന്‍സിപ്പല്‍ വി. കെ. മാത്തൂര്‍ വിശദീകരിച്ചു.
പന്ത്രണ്ടാം ക്ലാസ് സയന്‍സ് വിഭാഗ ത്തില്‍ 98 % മാര്‍ക്ക് വാങ്ങി യു. എ. ഇ. യില്‍ തന്നെ ഒന്നാമന്‍ ആയത് ഇന്ത്യന്‍ സ്‌കൂളിലെ അഖിലേഷ് മോഹന്‍. കൊമേഴ്‌സ് വിഭാഗത്തില്‍ ലവീന്‍ നാന്‍ഖാനി 96.4 % മാര്‍ക്ക് നേടി ഒന്നാമനായി.
അതുപോലെ ഉന്നത വിജയം നേടിയ സാര്‍ഥക് ഭാസ്‌ക് (97.6 %), ആരതി പ്രഭു (96.4 %), പ്രിയങ്ക പ്രഭു (96 %), വിശ്രുത് (94 %) എന്നിവരും ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തന്നെയാണ്.
യു. എ. ഇ. യിലെ ഏറ്റവും വലിയ വിദ്യാഭ്യാസ അവാര്‍ഡായ ശൈഖ് ഹംദാന്‍ അവാര്‍ഡ് നേടിയ നവമി കൃഷ്ണ, കാഞ്ചന്‍ രാജീവ്, മുഹ്‌സിനാ സിയാബുദ്ദീന്‍, ഗുര്‍സി മാര്‍ജിത് സിംഗ് എന്നിവര്‍ അബുദാബി ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആണ്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ബഹുമതി, വിദ്യാഭ്യാസം