അബുദാബി: സാഹിത്യ കൂട്ടായ്മയായ കോലായയുടെ ഇരുപത്തിയഞ്ചാമത് ലക്കം ജൂണ്‍ 22 നു ബുധനാഴ്ച അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ വെച്ചു നടന്നു. കെ. എസ്. സി. പ്രസിഡന്റ് കെ. ബി. മുരളി, കെ. എസ്. സി. സാഹിത്യ വിഭാഗം സെക്രട്ടറി സുരേഷ് പാടൂര്‍, വനിത വിഭാഗം കണ്‍വീനര്‍ ഷാഹിദാനി വാസു എന്നിവര്‍ അതിഥികളായിരുന്നു. ഒ. ഷാജി, ഷരീഫ് മാന്നാര്‍, ടി. കെ. മുനീര്‍, ഫൈസല്‍ ബാവ, അജി രാധാകൃഷ്ണന്‍ , ശശിന്‍ സാ, സുഭാഷ് ചന്ദ്ര, സുനില്‍ മാടമ്പി, പ്രീതാ നമ്പൂതിരി തുടങ്ങിയവര്‍ കോലായയുടെ കഴിഞ്ഞ കാല പ്രവര്‍ത്തനത്തെ വിലയിരുത്തി സംസാരിച്ചു. അസ്മോ പുത്തന്‍ചിറ അദ്ധ്യക്ഷനായിരുന്നു.
പ്രശസ്ത കഥാകൃത്ത് ആര്‍. ഉണ്ണിയുടെ അബുദാബി ശക്തി അവാര്‍ഡു ലഭിച്ച ‘കോട്ടയം 17 ’ എന്ന കഥയുടെ വായനയും പഠനവും നടത്തി. അന്തലക്ഷ്മി കഥ വായിച്ചു. കഥയെ കുറിച്ച് ടി. കെ. ജലീല്‍ പഠനം അവതരിപ്പിച്ചു. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ എസ്. എ. ഖുദ്സി, ഫാസില്‍, അശറഫ് ചെമ്പാട്, രാജീവ് മുളക്കുഴ, കൃഷ്ണകുമാര്‍, അനില്‍ താമരശ്ശേരി, ഇസ്കന്ദര്‍ മിര്‍സ എന്നിവര്‍ കഥയെ കുറിച്ച് സംസാരിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സോഷ്യല്‍ സെന്റര്‍, സാംസ്കാരികം, സാഹിത്യം