അബുദാബി: സംഗീതാ സ്വാദകരുടെ മനം കുളിരണിയിച്ച് തൊണ്ണൂറു കളിലെ പ്രണയ ഗാനങ്ങള്‍ അരങ്ങേറി. യുവ കലാ സാഹിതി അബുദാബി യുടെ പി. ഭാസ്‌കരന്‍ സ്മാരക മ്യൂസിക് ക്ലബ് സംഘടിപ്പിച്ച ‘തൊണ്ണൂറുകളിലെ പ്രണയ ഗാനങ്ങള്‍’ എന്ന സംഗീത പരിപാടി, കത്തി നില്‍ക്കുന്ന വേനലിലെ കുളിര്‍ മഴയായി മാറി.
എം. ജി. രാധാകൃഷ്ണന്‍, രവീന്ദ്രന്‍ മാസ്റ്റര്‍, ഗിരീഷ് പുത്തഞ്ചേരി എന്നിവര്‍ക്കുള്ള സമര്‍പ്പണം കൂടി യായിരുന്നു പ്രണയ ഗാനങ്ങള്‍. പാര്‍വ്വതി ചന്ദ്ര മോഹന്‍, ദിവ്യ വിമല്‍, സുഹാന സുബൈര്‍, യൂനുസ്ബാവ, ലിഥിന്‍, ജിജേഷ്, റോണി, റസാക്ക്, സെബാസ്റ്റ്യന്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചത്.
ആരോ വിരല്‍മീട്ടി, എത്രയോ ജന്മമായ്, പിന്നെയും പിന്നെയും ആരോ കിനാവിന്‍റെ, വരുവാനില്ലാരും, രാജ ഹംസമേ, നിലാവിന്‍റെ നീലഭസ്മ കുറിയണിഞ്ഞവളെ… തുടങ്ങി എക്കാലത്തെയും മികച്ച പ്രണയ ഗാന ങ്ങള്‍ പിറന്ന തൊണ്ണൂറുകളിലെ ഗാന രചനകളില്‍ ഭൂരിഭാഗവും യശശ്ശരീരനായ ഗിരീഷ് പുത്തഞ്ചേരി യുടെ തൂലിക യില്‍ നിന്ന് പിറന്നതായിരുന്നു.
ജോഷി ഒഡേസ, കെ. പി. എ. സി. സജു, എം. സുനീര്‍, പി. എ. സുബൈര്‍, സുനില്‍ ബാഹുലേയന്‍, രാജേന്ദ്രന്‍ മുടാക്കല്‍, സലിം എന്നിവര്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചു.
കെ. എസ്. സി. പ്രസിഡന്‍റ് കെ. ബി. മുരളി ഉദ്ഘാടനം ചെയ്തു. ഇ. ആര്‍. ജോഷി അദ്ധ്യക്ഷത വഹിച്ചു. പി. ചന്ദ്രശേഖരന്‍ സ്വാഗതവും അബൂബക്കര്‍ ചാവക്കാട് നന്ദിയും പറഞ്ഞു.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: യുവകലാസാഹിതി, സംഗീതം
ഇതൊരു നല്ല ആശയം ആയിരുന്നു…പുതിയ ഗായകരെ അവതരിപ്പിച്ച . യുവകലാസാഹിതിക്ക് അഭിനന്ദനങ്ങള്‍ …
ഇതൊരു പൈങ്കിളി പരിപാടി ആയിരുന്നു…
‘മല്യാലം പരയുന്ന’ അവതാരിക തുടക്കതിലെ കുളമാക്കി തന്നു!!!!!