ദുബായ് : 1934ലെ സഭാ ഭരണ ഘടന അനുസരിച്ച് കോലഞ്ചേരി പള്ളിയും അനുബന്ധ സ്ഥാപനങ്ങളും ഭരിക്കപ്പെടണം എന്ന കോടതി വിധി നടപ്പിലാക്കുവാന്‍ വിമുഖത കാണിക്കുന്ന കേരള സര്‍ക്കാരിന്റെ നടപടിയില്‍ ദുബായ് സെന്റ് തോമസ് കത്തീഡ്രല്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
1958ലും 1995ലും ഉണ്ടായ ഉന്നത ന്യായ പീഠങ്ങളുടെ വിധികള്‍ തുടര്‍ച്ചയായി ലംഘിച്ച് നിയമ വാഴ്ച തകരാറില്‍ ആക്കുന്നവര്‍ സമാധാന ജീവിതത്തിന് കടുത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്. മനപൂര്‍വം സംഘര്‍ഷം സൃഷ്ടിച്ച് ക്രമസമാധാന നില തകരാറില്‍ ആക്കി പള്ളികള്‍ പൂട്ടിക്കാനും, ഇല്ലാത്ത അവകാശവാദം സ്ഥാപിക്കാനുമുള്ള വിഘടിത വിഭാഗത്തിന്റെ ശ്രമം ഇന്ത്യന്‍ ജനാധിപത്യത്തോടും നിയമ സംവിധാനത്തോടും ഉള്ള വെല്ലുവിളിയാണ്. കോടതി വിധി നടപ്പിലാക്കുന്നതിന് വേണ്ടി ഉപവാസ സമരം നടത്തുന്ന മലങ്കര ഓര്‍ത്തോഡോക്സ് സഭാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയ്ക്ക് യോഗം പരിപൂര്‍ണ്ണ ഐക്യദാര്‍ഢ്യവും ഉറച്ച പിന്തുണയും പ്രഖ്യാപിച്ചു.
– അയച്ചു തന്നത് : പോള്‍ ജോര്‍ജ്ജ്, ദുബായ്
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: മതം