ദുബായ് : ഷൊര്‍ണൂര്‍ ഐ.പി.ടി. ആന്‍ഡ് ജി.പി.ടി. യു.എ.ഇ. പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ വാര്‍ഷിക സംഗമവും, ഓണഘോഷവും സെപ്റ്റംബര്‍ 23ന് ഫ്ലോറ ഗ്രാന്‍ഡ് പാര്‍ക്ക് ഹോട്ടലില്‍ വെച്ച് നടത്തും. പൂവിളി 2011 എന്ന പേരില്‍ വളരെ വ്യത്യസ്തമായ രീതിയില്‍ നാടന്‍ കലാ രൂപങ്ങള്‍ കോര്‍ത്തിണക്കി കൊണ്ടാണ് ഈ പരിപാടി നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. പുലിക്കളി, നാടന്‍ പാട്ട്, വഞ്ചി പാട്ട് തുടങ്ങിയ കലാ പരിപാടികള്‍ മുഖ്യ ആകര്‍ഷണം ആണ്.
43 വര്‍ഷത്തെ പാരമ്പര്യമുള്ള ഷോര്‍ണൂര്‍ ഐ.പി.ടി. ആന്‍ഡ് ജി.പി.ടി. കേരളത്തില്‍ പ്രിന്‍റിംഗ് ടെക്നോളജിയില്‍ വിദഗ്ധ പരിശീലനം നല്‍കുന്ന ഏക സ്ഥാപനം ആണ് എന്നത് ശ്രദ്ധേയമാണ്.
വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന ഈ സംഗമം അക്ഷരാര്‍ഥത്തില്‍ പഴയ ക്ലാസ്സ് മുറികളുടെയും ക്യാമ്പസ് വരാന്തകളുടെയും ഓര്‍മകളിലേക്കുള്ള ഒരു മടങ്ങി പോക്ക് ആയിരിക്കും എന്ന് ഭാരവാഹികള്‍ ഉറപ്പിച്ചു പറയുന്നു. 160 പൂര്‍വ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന “പൂവിളി 2011” രാത്രി 9 മണിക്ക് സമാപിക്കും. പിന്നണി ഗായകരുടെ ഗാനമേളയും, പഴയ കാലങ്ങളെ അനുസ്മരിപ്പിക്കുന്ന കലാ മത്സരങ്ങളും ഉണ്ടായിരിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പരുകളില്‍ ബന്ധപെടുക: 050-8867624, 050-5055315
– വാര്‍ത്ത അയച്ചു തന്നത് : ജോണ്‍സന്‍ മാത്യു
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പൂര്‍വ വിദ്യാര്‍ത്ഥി