ഇസ് ലാഹി സെന്റര്‍‍ എല്‍. സി. ഡി. പ്രദര്‍ശനം ശര്‍ഖില്‍

October 12th, 2011

kuwait-kerala-islahi-centre-logo-epathram

കുവൈത്ത് : കേരള ഇസ് ലാഹി സെന്‍റര്‍ ശര്‍ഖ് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 13 വ്യാഴാഴ്ച വൈകിട്ട് എല്‍. സി. ഡി. പ്രദര്‍ശനം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. രാത്രി 8 മണിക്ക് ശര്‍ഖ് മത്സ്യ മാര്‍ക്കറ്റിന് മുന്‍ വശത്തുള്ള കേരള ഹൌസില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ നിച്ച് ഓഫ് ട്രൂത്തിന്റെ പ്രബോധകനായ സുബൈര്‍ പീടിയേക്കലിന്റെ “പരലോകം മറക്കുന്ന പ്രവാസി” എന്ന വിഷയത്തിലുള്ള എല്‍. സി. ഡി. പ്രദര്‍ശനം നടത്തും. പരിപാടിയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 22432079, 97862286, 60382082 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കുവൈറ്റില്‍ കുടുംബ സംഗമം

September 21st, 2011

kuwait-kerala-islahi-centre-logo-epathramകുവൈറ്റ്‌ : കുവൈറ്റ്‌ കേരള ഇസ് ലാഹി സെന്റര്‍‍ മൈദാന്‍ ഹവല്ലി യൂനിറ്റിന്റെ കുടുംബ സംഗമം സെപ്തംബര്‍ 22 വ്യാഴാഴ്ച വൈകിട്ട് 7.30 ന് നടക്കുന്നതാണെന്ന് ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. സാല്‍മിയ അമ്മാന്‍ സ്ട്രീറ്റിന് പിന്‍ വശത്തുള്ള അല്ഹിന്ദ് ട്രാവല്സിന് (സുലൈമാന്‍ അദസാനി സ്ട്രീറ്റ്) എതിര്‍ വശത്തുള്ള സാറ കോംപ്ലക്സില്‍ “ഒഴിവ് സമയവും ആരോഗ്യവും” എന്ന വിഷയം സെന്റര്‍ പ്രസിഡന്റ് പി. എന്‍. അബ്ദുല്‍ ലത്തീഫ് മദനി അവതരിപ്പിക്കും. പരിപാടിയിലേക്ക് എല്ലാ സഹോദരീ സഹോദരന്മാരേയും സ്വാഗതം ചെയ്യുന്നതായി ഇസ് ലാഹി സെന്റര്‍ മൈദാന്‍ ഹവല്ലി യൂനിറ്റ് ഭാരവാഹികള്‍ അറിയിച്ചു. വിശദ വിവരങ്ങള്ക്ക് 97200785 , 97686620, 66873431, 99392791 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

അയച്ചു തന്നത് : മുഹമ്മദ്‌ അസ്‌ലം കാപ്പാട്

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ഇസ് ലാഹി സെന്റര്‍ ഉംറ സംഗമവും ഉംറ പഠന ക്ലാസും സംഘടിപ്പിക്കുന്നു

April 13th, 2011

kuwait-kerala-islahi-centre-logo-epathramകുവൈത്ത് : കുവൈത്ത് കേരള ഇസ് ലാഹി സെന്ററിന്റെ കീഴില്‍ ഈ വര്ഷം ഉംറയ്ക്ക് പോയ നാല് ഉംറ സംഘങ്ങളുടെ ഒരു സംഗമവും അഞ്ചാം സംഘത്തിന്റെ ഉംറ പഠന ക്ലാസ്സും ഏപ്രില് 14 വ്യാഴാഴ്ച വൈകിട്ട് 6.45ന് അബ്ബാസിയ പാര്ക്ക് ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിക്കുമെന്ന് സെന്റര്‍ ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

മഗ് രിബ് നമസ്കാരനന്തരം നടക്കുന്ന ഉംറ പഠന ക്ലാസ്സില്‍ സെന്ററിന്റെ കീഴിലും അല്ലാതെയും പരിശുദ്ധ ഉംറ കര്മ്മത്തിന് പോകുന്ന കുടുംബങ്ങ ള്ക്കും അല്ലാത്തവര്ക്കും പങ്കെടുക്കാവുന്നതാണ്. സ്ത്രീകള്ക്ക് പ്രത്യേക സൗകര്യം ഏര്പ്പെടുത്തിയിട്ടുണ്ട്. ഇസ് ലാഹി സെന്ററിന്റെ കീഴിലെ അഞ്ചാമത്തെ സംഘം ഏപ്രില്‍ 20ന് യാത്ര തിരിക്കും. മെയ് 18 ന് പുറപ്പെടുന്ന ആറാം സംഘത്തിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ടെന്ന് സെന്റര്‍ ഹജ്ജ് ഉംറ വിഭാഗം സിക്രട്ടറി സക്കീര്‍ കൊയിലാണ്ടി പത്രക്കുറിപ്പില്‍ അറിയിച്ചു.

ഇശാ നമസ്കാരനന്തരം നടക്കുന്ന ഉംറ സംഗമത്തില്‍ ഈ വര്ഷം സെന്ററിന് കീഴില്‍ പരിശുദ്ധ ഉംറ കര്മ്മത്തിന് പോയവര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്ക് വെയ്ക്കും. വിശദ വിവരങ്ങള്ക്ക് 22432079, 23915217, 24340634, 24342948, 99816810, 97926172 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

(അയച്ചു തന്നത് : മുഹമദ് അസ്‌ലം കാപ്പാട്)

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇസ് ലാഹി സെന്റര്‍ പൊതു പ്രഭാഷണം ഫഹാഹീലില്‍

March 25th, 2011

kuwait-kerala-islahi-centre-logo-epathramകുവൈറ്റ്: കുവൈത്ത് കേരള ഇസ് ലാഹി സെന്റര്‍ ദഅവ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മാര്ച്ച് 26 ശനിയാഴ്ച ഇശാ നമസ്കാരാനന്തരം ഫഹാഹീലില്‍ പൊതു പ്രഭാഷണം സംഘടിപ്പിക്കുമെന്ന് സെന്റര്‍ ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ഫഹാഹീല് മക്കാ സ്ട്രീറ്റില്‍ മിയാമിയാ റസ്റ്റോറന്റിന്റെ എതിര്‍ വശത്തുള്ള മസ്ജിദുല്‍ ഹുത്വിയില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ ‘മാതൃകാ പ്രബോധകന്‍’ എന്ന വിഷയം സെന്റര്‍ പ്രസിഡന്റ് പി. എന്‍. അബ്ദുല്‍ ലത്തീഫ് മദനി അവതരിപ്പിക്കും.

സ്ത്രീകള്ക്ക് പ്രത്യേക സൌകര്യ മുണ്ടായിരി ക്കുമെന്ന് സെന്റര്‍ ദഅവ സിക്രട്ടറി റഫീഖ് മൂസ പത്രക്കുറിപ്പില്‍ അറിയിച്ചു. വിശദ വിവരങ്ങള്ക്ക് 23915217, 60756740 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

കുവൈത്ത് കേരള ഇസ് ലാഹി സെന്റര്‍ ഉംറ സംഘം ഏപ്രില്‍ 20ന്

March 23rd, 2011

kuwait-kerala-islahi-centre-logo-epathramകുവൈറ്റ് : കുവൈത്ത് കേരള ഇസ് ലാഹി സെന്ററിന്റെ ഈ വര്ഷത്തെ അഞ്ചാമത്തെ ഉംറ സംഘത്തിന്റെ ബുക്കിംഗ് ആരംഭിച്ചതായി സെന്റര്‍ ഹജ്ജ് ഉംറ സിക്രട്ടറി സക്കീര്‍ കൊയിലാണ്ടി ഒരു പത്രക്കുറിപ്പില്‍ അറിയിച്ചു.

സംഘം ഏപ്രില്‍ 20ന് പുറപ്പെട്ട് 30ന് തിരിച്ചെത്തും. പരിചയ സമ്പന്നനായ അമീര്‍ പ്രസ്തുത സംഘത്തിന് നേതൃത്വം നല്കുന്നതാണ്. പരിശുദ്ധ ഹറമുകള്ക്ക് സമീപത്താണ് താമസ സൌകര്യം ഏര്പ്പെടുത്തിയിട്ടുള്ളത്. പോകാന്‍ താല്പര്യമുള്ളവര്‍ പാസ്പോര്ട്ട് കോപ്പി, വൈറ്റ് ബാക്ക്ഗ്രൌണ്ടുള്ള ഫോട്ടോ, സിവില്‍ ഐ. ഡി. കോപ്പി തുടങ്ങിയവ ഏപ്രില്‍ 8ന് മുന്പ് ഇസ് ലാഹി സെന്ററിന്റെ കീഴില്‍ മലയാള ഖുത്ബ നടക്കുന്ന പള്ളികളിലെ കൌണ്ടറുകളിലോ, യൂനിറ്റ് ഭാരവാഹികളെയോ, കുവൈത്ത് സിറ്റിയിലെ കേന്ദ്ര ഓഫീസിലോ ഏല്പിക്കേണ്ടതാണ്.

ഇസ് ലാഹി സെന്ററിന്റെ മൂന്നാമത്തെയും നാലാമത്തെയും സംഘങ്ങള്‍ മാര്ച്ച് 23 ബുധനാഴ്ച വൈകിട്ട് 6.30ന് അബ്ബാസിയ മസ്ജിദ് ബല്ഖീസ് പരിസരത്ത് നിന്നു പുറപ്പെടുന്നതാണെന്നും, പ്രസ്തുത സംഘങ്ങള്ക്ക് അബ്ദുസ്സലാം സ്വലാഹി കോട്ടയം, ഹാഫിദ് സ്വാലിഹ് സുബൈര്‍ ആലപ്പുഴ എന്നിവര്‍ നേതൃത്വം നല്കുന്നതാണെന്നും പത്രക്കുറിപ്പില്‍ അറിയിച്ചു. വിശദ വിവരങ്ങള്ക്ക് 99816810, 97926172, 22432079 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

Page 1 of 212

« Previous « ‘മീറ്റ്‌ ദി പോയറ്റ്‌’
Next Page » സൌജന്യ ഹൃദയ രോഗ ക്യാമ്പ്‌ »ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine