
ദോഹ : ഖത്തറിലെ കൂട്ടായ്മയായ സംസ്കൃതിയുടെ ഓണം – ഈദ് സംഗമം സെപ്തംബര്‍ 30 ന് വെള്ളിയാഴ്ച 5:30 ന് ദോഹയിലെ സലാത്ത ജദീദിലുള്ള സ്കില്‍സ് ഡെവലപ്മെന്റ് സെന്ററില്‍ അരങ്ങേറുന്നു. നിരവധി കലാമൂല്യമുള്ള പരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള സംസ്കൃതിയുടെ കഴിഞ്ഞ പരിപാടിയായ മാപ്പിളപ്പാട്ട് ഉല്‍സവം ആസ്വാദകര്‍ക്ക് വളരെ ഹൃദ്യമായ ഒന്നായിരുന്നു.
നൃത്ത നൃത്ത്യങ്ങള്‍, തിരുവാതിരക്കളി, ഗാനമേള, ഒപ്പന, കോല്‍ക്കളി, ലഘു നാടകം ഇവയെല്ലാം ഒത്തുചേര്‍ന്നുള്ള ഈ പരിപാടി എല്ലാ ആസ്വാദകര്‍ക്കും ഒരു പോലെ ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലാണ് അണിയിച്ചൊ രുക്കിയിട്ടുള്ളതെന്ന് ഇതിന്റെ സംഘാടകര്‍ അറിയിച്ചു. പ്രവേശനം സൌജന്യമാണ്.
(വാര്‍ത്ത അയച്ചത് : കെ. വി. അബ്ദുല്‍ അസീസ് – ചാവക്കാട് – ദോഹ – ഖത്തര്‍ )



അബുദാബി : കല അബുദാബി യുടെ 2011 – 12 വര്‍ഷത്തെ പ്രവര്‍ത്തന ങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് ജൂലായ് 28, 29 തീയതി കളില്‍ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്‍ററില്‍ സംഘടിപ്പിക്കുന്ന ‘കേരളീയം 2011’ ല്‍ കല്യാണ സൗഗന്ധികം കഥകളി യും പെരുവനം കുട്ടന്‍ മാരാരുടെ തായമ്പക യും അരങ്ങേറും.



















