ദുബായ് : ലോകത്തിലെ ഒരേ ഒരു അനാട്ടമിക് കാലിഗ്രാഫര്‍ എന്ന ബഹുമതി യോടെ ലിംക ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ സ്ഥാനം നേടിയ മലയാളി കലാകാരന്‍ ഖലീലുല്ലാഹ് ചെംനാടിന്‍റെ പ്രശസ്തമായ കാലിഗ്രാഫി ചിത്രം പകര്‍ത്തി വരയ്ക്കുകയും അത് ‘ദുബായ് എമിഗ്രേഷനില്‍’ പ്രദര്‍ശന ത്തിന് വെക്കുക യും ചെയ്ത മാഹി സ്വദേശി യായ വിദ്യാര്‍ത്ഥി സയ്യാഫ് അബ്ദുല്ല, ദുബായ് കറാമ ഹോട്ടലില്‍ നടന്ന പത്ര സമ്മേളന ത്തിലൂടെ ചിത്രകാരനായ ഖലീലുല്ലാഹ് ചെംനാടിനോട് ക്ഷമാപണം നടത്തി.
ഖലീലുല്ലാഹ് ലോകത്തിലെ ഏറ്റവും വലിയ കാലിഗ്രാഫി യുടെ രചനയില്‍
ഇന്‍റര്‍നെറ്റി ലൂടെ തിരഞ്ഞു കണ്ടെത്തിയ ‘ഹിസ് ഹൈനസ്സ് ഷൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്റേയും, ഹിസ് ഹൈനസ്സ് ഷൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‌യാന്റേയും അനാട്ടമിക്ക് കാലിഗ്രാഫി ചിത്രങ്ങള്‍ തന്‍റെ അറിവില്ലായ്മ കൊണ്ട് വരച്ചു പോയതാണ് എന്നും സയ്യാഫ് പറഞ്ഞു.
ദുബായ് എമിഗ്രേഷനില്‍ സയ്യാഫ് അബ്ദുല്ല ഒരുക്കിയ ചിത്രപ്രദര്‍ശനം
ചിത്ര പ്രദര്‍ശന ത്തിന്‍റെ വാര്‍ത്ത മാധ്യമ ങ്ങളില്‍ വന്നതു കൊണ്ടാണ് ഇത്തരം ഒരു പത്ര സമ്മേളന ത്തിലൂടെ സയ്യാഫ് ക്ഷമാപണം നടത്തിയത്.
ഖലീലുല്ലാഹ് ചെംനാടിന്‍റെ കാലിഗ്രാഫി ചിത്രം പകര്‍ത്തി യതാണെന്ന പരാതി എമിഗ്രേഷനില്‍ ലഭിച്ച ഉടനെ ആ ചിത്രങ്ങളെല്ലാം അവിടെ നിന്നും ഒഴിവാക്കിയിരുന്നു.
കാലിഗ്രാഫി കലയില്‍ താന്‍ ജന്മം നല്‍കിയ നൂതന ചിത്ര സങ്കേതമായ അനാട്ടമിക് കാലിഗ്രാഫി ശൈലി പിന്തുടരുന്ന പുതിയ ചിത്രകാരന്മാരെ കഴിവിന്‍റെ പരമാവധി പ്രോത്സാഹി പ്പിക്കുകയും, അവര്‍ക്കു വേണ്ടതായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുമെന്ന് ഖലീലുല്ലാഹ് ചെംനാട് പറഞ്ഞു.
എന്നാല്‍ തന്‍റെ ചിത്രങ്ങള്‍ അതേപടി പകര്‍ത്തുന്ന പ്രവണത ഒരു തരത്തിലും അനുവദിക്കുക ഇല്ല എന്നും, അത്തരം പ്രവര്‍ത്തന ങ്ങള്‍ നിയമ നടപടി കളിലൂടെ നേരിടുമെന്നും ചെംനാട് പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ കലിഗ്രാഫി വരയ്ക്കുവാന്‍ തിരഞ്ഞെടുത്ത ഹിസ് ഹൈനസ്സ് ഷൈഖ് മുഹമ്മദിന്‍റെ അനാട്ടമിക്ക് കാലിഗ്രാഫി തന്‍റെ ഐഡന്റിറ്റി ആണെന്നും, ജനങ്ങള്‍ അത് എളുപ്പത്തില്‍ തിരിച്ചറിയുമെന്നും, അത്തരം ചിത്രങ്ങള്‍ പകര്‍ത്തി വരയ്ക്കുന്ന ചിത്രകാരന്മാര്‍ സ്വയം പരിഹാസ്യ രാവുക യാണെന്നും ചെംനാട് പറഞ്ഞു.
സയ്യാഫ് ഒരു മലയാളിയും വിദ്യാര്‍ത്ഥി യുമാണെന്ന പരിഗണന വെച്ചും കൊണ്ട് നിയമ നടപടി കളില്‍ നിന്നും വിട്ടു നില്‍ക്കുന്നു എന്ന് പറഞ്ഞ ഖലീലുല്ലാഹ്, ദുബായ് ആസ്ഥാനമായി തുടങ്ങാന്‍ ഉദ്ദേശി ക്കുന്ന ‘ആര്‍ട്ട് ഗാലറി’യെ കുറിച്ചും വിശദീകരിച്ചു.
-പി. എം. അബ്ദുല്‍ റഹിമാന്‍