‘കല അബുദാബി’ യുടെ ഭാരവാഹികള്‍

July 12th, 2011

അബുദാബി: പ്രമുഖ സാംസ്കാരിക സംഘടന യായ ‘കല അബുദാബി’ യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ടി. പി. ഗംഗാധരന്‍ പ്രസിഡന്റായും സുരേഷ് പയ്യന്നൂര്‍ ജന. സെക്രട്ടറിയായും, ലൂവി ജോസ് ട്രഷറര്‍ ആയും തെരഞ്ഞെടുക്കപ്പെട്ടു.

tp-gangadharan-abudhabi-epathramടി. പി. ഗംഗാധരന്‍

അമര്‍സിംഗ്, മോഹന്‍ദാസ് ഗുരുവായൂര്‍, നരേന്ദ്രന്‍, വര്‍ക്കല പ്രകാശ്, സുരേഷ് കാടാച്ചിറ (വൈസ് പ്രസിഡണ്ടുമാര്‍), കെ. പി. ബഷീര്‍, ദിനേശ്ബാബു, മഹേഷ്, മെഹബൂബ് അലി (ജോ. സെക്രട്ടറിമാര്‍), പ്രശാന്ത് (ജോ. ട്രഷറര്‍), ബിജു കിഴക്കനേല (ആര്‍ട്‌സ് സെക്രട്ടറി), വിചിത്രവീര്യന്‍, ജയരാജ്, ശെല്‍വരാജ് (അസി. ആര്‍ട്‌സ്), അരുണ്‍നായര്‍ (പ്രോഗ്രാം കോ – ഓര്‍ഡിനേറ്റര്‍), ജയന്‍, മധു, വേണുഗോപാല്‍ (അസി. കോ-ഓര്‍ഡിനേറ്റര്‍), കെ. കെ. അനില്‍കുമാര്‍ (സാഹിത്യ വിഭാഗം), തമ്പാന്‍ (ജീവകാരുണ്യം), ഗോപാല്‍ ( ബാലവേദി കണ്‍വീനര്‍), അനീഷ് ദാസ് (വളണ്ടിയര്‍ ക്യാപ്റ്റന്‍), ജയന്തി ജയന്‍ (വനിതാ കണ്‍വീനര്‍), സായിദ മെഹബൂബ്, വേണി മോഹന്‍ദാസ് (ജോ. കണ്‍വീനര്‍), പി. പി. ദാമോദരന്‍ (ഓഡിറ്റര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.

suresh-payyanur-loovi-jose-epathram

സുരേഷ് പയ്യന്നൂര്‍                                           ലൂവി ജോസ്

ഡോ. മൂസ പാലക്കല്‍, നാരായണന്‍ നായര്‍ എന്നിവര്‍ രക്ഷാധികാരികളായി തുടരും.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

എം. എഫ്. ഹുസൈന്റെ നിര്യാണത്തില്‍ പ്രസക്തി അനുശോചനം രേഖപ്പെടുത്തി

June 13th, 2011

ഷാര്‍ജ : പ്രമുഖ ചിത്രകാരന്‍ എം. എഫ്. ഹുസൈന്റെ നിര്യാണത്തില്‍ പ്രസക്തി യു. എ. ഇ. അനുശോചനം രേഖപ്പെടുത്തി. പ്രസക്തി കോര്‍ഡിനേറ്റര്‍ അബ്ദുള്‍ നവാസ്‌  അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ അജി രാധാകൃഷ്‌ണന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. മുഹമ്മദ്‌ ഇക്ബാല്‍, എം. എന്‍. എന്‍. വേണുഗോപാല്‍, സുഭാഷ് ചന്ദ്ര, വി. ദീപു, ബാബു തോമസ്‌, ദീപു ജയന്‍, ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എം. എഫ്.ഹുസൈന്റെ നിര്യാണത്തില്‍ ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പ്‌ അനുശോചനം രേഖപ്പെടുത്തി

June 11th, 2011

mf-hussain-artista-epathram

ഷാര്‍ജ്ജ: വിഖ്യാത ചിത്രകാരന്‍ എം. എഫ്.ഹുസൈന്റെ നിര്യാണത്തില്‍ യു. എ. ഇ. യിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പ്‌ അനുശോചനം രേഖപ്പെടുത്തി. അനുശോചന യോഗത്തില്‍, ‍ആര്‍ട്ടിസ്റ്റ കേന്ദ്രസമിതി കോര്‍ഡിനേറ്റര്‍ ഇ. ജെ. റോയിച്ചന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ ചിത്രകാരി പ്രിയ ദിലീപ്കുമാര്‍ അനുശോചനപ്രമേയം അവതരിപ്പിച്ചു. ആര്‍ട്ടിസ്റ്റ കേന്ദ്രസമിതി അംഗങ്ങളായ ശശിന്‍സ് സാ, ഹരീഷ് തചോടി, രഞ്ജിത്ത് രാമചന്ദ്രന്‍, ഷാഹുല്‍ കൊല്ലങ്കോട്, അനില്‍ താമരശ്ശേരി, അജി രാധാകൃഷ്‌ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ദുബായില്‍ ‘മേല്‍വിലാസം’ ടെലി സിനിമക്ക് തുടക്കമായി

May 30th, 2011

inaugural-speech-melvilasam-epathram

ദുബായ് : ദൃശ്യ മാധ്യമ രംഗത്ത്‌ പുതുമ യുള്ള സംരംഭങ്ങള്‍ ഒരുക്കുന്നതിന് വേണ്ടി ദുബായ് ആസ്ഥാന മായി പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ള സില്‍വര്‍ ഗ്ലോബ് ക്രിയേഷന്‍സ് ഒരുക്കുന്ന ‘മേല്‍വിലാസം’ എന്ന ടെലി സിനിമക്ക് തുടക്കം കുറിച്ചു. സില്‍വര്‍ ഗ്ലോബ് ചെയര്‍ പേഴ്സണ്‍ ഷീലാ സാമുവല്‍ നേതൃത്വം നല്‍കിയ പരിപാടി, എഴുത്തുകാരനും വാഗ്മിയുമായ ബഷീര്‍ തിക്കൊടി ഉദ്ഘാടനം ചെയ്തു.

melvilasam-tele-film-poster-epathram

യു. എ. ഇ. എക്സ്ചേഞ്ച് സെന്‍റര്‍ ഫുജൈറ ബ്രാഞ്ച് മാനേജര്‍ ലതാഷെട്ടി മുഖ്യാഥിതി ആയിരുന്നു. ശുഭാ നമ്പ്യാര്‍, പുന്നക്കന്‍ മുഹമ്മദാലി, നാരായണന്‍ വെളിയങ്കോട്, അബ്ദുള്ളക്കുട്ടി ചേറ്റുവ, സിയാദ് കൊടുങ്ങല്ലൂര്‍, ഇസ്മായില്‍ ഏറാമല, നിസാര്‍ കിളിമാനൂര്‍, നാസര്‍ പരദേശി, തമോഖന ചക്രവര്‍ത്തി, എസ്. പി. മഹമൂദ്, ഖാദര്‍ ഏറാമല, ലത്തീഫ്‌ പടന്ന, ഷാജഹാന്‍ തറവാട്ടില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

poster-tele-film-melvilasam-epathram

മുഖ്യാഥിതി ലതാഷെട്ടി, സിനിമാ പ്രവര്‍ത്തകന്‍ ഷാജഹാന്‍ തറവാട്ടില്‍ എന്നിവര്‍ ചേര്‍ന്ന്‍ ‘മേല്‍വിലാസം’ ടെലി സിനിമ യുടെ ബ്രോഷര്‍ പ്രകാശനം നിര്‍വ്വഹിച്ചു. സിനിമ യിലെ മുഖ്യ വേഷങ്ങള്‍ ചെയ്യുന്ന നിവ്യ നിസാര്‍, ജോനിറ്റ ജോസഫ്‌, ജാന്‍സി ജോഷി, അഷ്‌റഫ്‌ പെരിഞ്ഞനം, ജയ്സണ്‍ ആലുവ, അന്‍സാര്‍ മാഹി, ഷാജി തൃശ്ശൂര്‍, മൂസാകുട്ടി എന്നിവരെയും ക്യാമറാമാന്‍ സാഹില്‍ മാഹി, സംവിധായകന്‍ അസീസ്‌ തലശ്ശേരി എന്നിവരെയും സദസ്സിനു പരിചയ പ്പെടുത്തി. പി. എം. അബ്ദുല്‍ റഹിമാന്‍ പരിപാടി യുടെ അവതാരകന്‍ ആയിരുന്നു.

melvilasam-opening-1-audiance-epathram

മേല്‍വിലാസ ത്തിന്‍റെ തിരക്കഥാ കൃത്തും ഈ കൂട്ടായ്മ യുടെ സംഘാടക നുമായ സുബൈര്‍ വെള്ളിയോട് സ്വാഗതം പറഞ്ഞു. കലാ സംവിധായകന്‍ റഫീഖ്‌ വാണിമേല്‍ നന്ദി പറഞ്ഞു. തുടര്‍ന്ന് ഗാനമേളയും അരങ്ങേറി.

-

വായിക്കുക: , ,

1 അഭിപ്രായം »

ലോഗോ പ്രകാശനം

May 25th, 2011

inauguration-silver-globe-logo-epathram
ദുബായ് : ‘സില്‍വര്‍ ഗ്ലോബ് ക്രിയേഷന്‍സ് ‘ എന്ന പേരില്‍ കലാ രംഗത്ത് വിവിധ മേഖല കളില്‍ പ്രവര്‍ത്തി ക്കുന്നവരുടെ ഒരു കൂട്ടായ്മ രൂപീകരിച്ചു. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ള ഇതിന്റെ ലോഗോ പ്രകാശനം, യു. എ. ഇ. എക്സ്ചേഞ്ച് സെന്റര്‍ ഫുജൈറ ബ്രാഞ്ച് മാനേജര്‍ ലതാ ഷെട്ടി, സില്‍വര്‍ ഗ്ലോബ് ചെയര്‍ പേഴ്സണ്‍ ഷീലാ സാമുവല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.

silver-globe-creation-logo-epathram

ഷോര്‍ട്ട് ഫിലിം, ഹോം സിനിമ, ടെലിവിഷനി ലേക്കായി വിവിധ പരിപാടി കളുടെ നിര്‍മ്മാണം എന്നിവയാണു ഈ കൂട്ടായ്മ യുടെ ലക്ഷ്യം.

ഒട്ടനവധി കഴിവുകള്‍ ഉണ്ടായിട്ടും, പ്രശസ്തി യുടെ വെള്ളി വെളിച്ച ത്തിലേക്ക് എത്തി പ്പെടാതെ പോയ നിരവധി കലാകാരന്മാര്‍ പ്രവാസ ലോകത്തുണ്ട്. അവരുടെ കഴിവുകള്‍ പ്രോല്‍സാഹിപ്പി ക്കുന്നതോടൊപ്പം പുതിയ ആളുകളെ രംഗത്ത് അവതരിപ്പിക്കാനും കൂടിയാണു ‘സില്‍വര്‍ ഗ്ലോബ് ക്രിയേഷന്‍സ് ‘ രൂപീകരിച്ചി രിക്കുന്നത് എന്ന് ചെയര്‍ പേഴ്സണ്‍ ഷീലാ സാമുവല്‍ പറഞ്ഞു.

നാരായണന്‍ വെളിയങ്കോട്, ബഷീര്‍ തിക്കൊടി, പുന്നക്കന്‍ മുഹമ്മദാലി, സിയാദ് കൊടുങ്ങല്ലൂര്‍, ഇസ്മായില്‍ ഏറാമല, നാസര്‍ പരദേശി, നിസാര്‍ കിളിമാനൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ഇതിന്റെ മറ്റു അണിയറ പ്രവര്‍ ത്തകരായ അസീസ് തലശ്ശേരി, ഷാജഹാന്‍ തറവാട്ടില്‍, സക്കീര്‍ ഹുസ്സൈന്‍ വെളിയങ്കോട്, ലത്തീഫ് പടന്ന, സുബൈര്‍ വെള്ളിയോട്, സാഹില്‍ മാഹി, റഫീഖ് വാണിമേല്‍, ജാന്‍സി ജോഷി, പി. എം. അബ്ദുല്‍ റഹിമാന്‍ എന്നിവര്‍ സന്നിഹിത രായിരുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 3 of 812345...Last »

« Previous Page« Previous « നവോത്ഥാന നായകരുടെ പാത പിന്‍പറ്റുക : വി. ടി. മുരളി
Next »Next Page » പി. ടി. അബ്ദുല്‍ ഗഫൂറിന് യാത്രയയപ്പ്‌ »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine