അബുദാബി : പയ്യന്നൂര്‍ സൗഹൃദവേദി, അബുദാബി ഘടക ത്തിന്‍റെ കുടുംബ സംഗമം ജനുവരി 27 വ്യാഴാഴ്ച വൈകുന്നേരം 8 മണിക്ക് അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ നടക്കും.
യു. എ. ഇ. യുടെ രാഷ്ട്ര പിതാവ് ശൈഖ് സായിദിനെ കുറിച്ച് ഇന്ത്യന്‍ ഭാഷ യില്‍ ആദ്യമായി പുസ്തക രചന നടത്തി ദുബായ് ചിരന്തന യുടെ പ്രഥമ സാഹിത്യ പുരസ്‌കാരം അടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയ ജലീല്‍ രാമന്തളി യെയും അമേരിക്ക യിലെ ന്യൂ ജേഴ്‌സി യില്‍ നടന്ന അന്താരാഷ്ട്ര ‘ബുഗി ബുഗി’ മത്സര ത്തില്‍ യു. എ. ഇ. യെ പ്രതിനിധീ കരിച്ച് ഒന്നാം സമ്മാനം നേടിയ പയ്യന്നൂര്‍ സ്വദേശി മാസ്റ്റര്‍ പ്രണബ് പ്രദീപി നെയും ചടങ്ങില്‍ ആദരിക്കും.
സൗഹൃദ വേദി കുടുംബാംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടി കളും അരങ്ങേറും. സൗഹൃദ വേദി രക്ഷാധികാരി കളായ വൈ. സുധീര്‍കുമാര്‍ ഷെട്ടി, ജെമിനി ബാബു, വി. കെ. ഹരീന്ദ്രന്‍, വി. വി. ബാബുരാജ് എന്നിവര്‍ സംബന്ധിക്കും.
അയച്ചു തന്നത് വി. ടി. വി. ദാമോദരന്‍
- pma
ഷാര്‍ജ : ഗള്‍ഫില്‍ നിന്നുമുള്ള ഇരുപത്തിയഞ്ചോളം കഥാകാരന്‍മാരുടെ തെരഞ്ഞെടുത്ത കഥകള്‍ അടങ്ങിയ പുസ്തകത്തിന്റെ പ്രകാശനം പ്രവാസി മലയാളി എഴുത്തുകാരില്‍ ശ്രദ്ധേയനായ സംസ്കാര വിമര്‍ശകനും സാഹിത്യ നിരൂപകനും, ഈ വര്‍ഷത്തെ കേരള ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ട് ഏര്‍പ്പെടുത്തിയ മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള എന്‍. വി. കൃഷ്ണവാര്യര്‍ പുരസ്കാര ജേതാവുമായ പി. മണികണ്ഠന്‍ ബഷീര്‍ പടിയത്തിനു പുസ്തകത്തിന്റെ കോപ്പി നല്‍കിക്കൊണ്ട് പ്രകാശനം ചെയ്യും.
പാം സാഹിത്യ സഹകരണ സംഘം സംഘടിപ്പിക്കുന്ന സര്‍ഗ സംഗമം 2011 പരിപാടിയിലാണ് പുസ്തക പ്രകാശനം നടക്കുന്നത്. ജനുവരി 21 വെള്ളിയാഴ്ച ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ വൈകീട്ട് മൂന്നു മണിക്ക് തുടങ്ങുന്ന പരിപാടിയില്‍ ഗള്‍ഫിലെ സാഹിത്യ സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
കൊച്ചുബാവയുടെ “ഇറച്ചിക്കോഴി” എന്ന കഥ, ഷാജി ഹനീഫിന്റെ “അധിനിവേശം” എന്ന കഥ, ജോസ് ആന്റണി കുരീപ്പുഴയുടെ “ക്രീക്ക്” എന്ന നോവലെറ്റ് എന്നീ കൃതികളെ ആസ്പദമാക്കിയുള്ള സാഹിത്യ സംവാദത്തില്‍ കെ. എം. അബ്ബാസ്, ലത്തീഫ് മമ്മിയൂര്‍, നിഷാ മേനോന്‍ എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും.
- pma
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, പുസ്തകം, ബഹുമതി, സാഹിത്യം
അബുദാബി : പ്രവാസ ഭൂമിക യില്‍ നിരവധി പ്രതിഭ കളെ കണ്ടെത്തുകയും പ്രോല്‍സാഹി പ്പിക്കുകയും ചെയ്തിട്ടുള്ള വിഷ്വല്‍ മീഡിയ രംഗത്തെ ശ്രദ്ധേയരായ എം. ജെ. എസ്. മീഡിയ (M. J. S. Media) ഒരുക്കുന്ന പരിപാടി കള്‍ മലയാള ത്തിലെ പ്രമുഖ ചാനലായ ജീവന്‍ ടി. വി. യില്‍ സംപ്രേഷണം ചെയ്യുന്നു. എം. ജെ. എസ്. മീഡിയ യുടെ ഏഴാം വാര്‍ഷിക ആഘോഷ ങ്ങളുടെ ഭാഗമായി ഒരുക്കിയ “പ്രവാസ മയൂരം അവാര്‍ഡ് നൈറ്റ്” ആണ് ആദ്യ പരിപാടി.
ജനുവരി 21 വെള്ളിയാഴ്ച രാത്രി യു. എ. ഇ. സമയം 10 മണിക്ക് (ഇന്ത്യന്‍ സമയം രാത്രി 11. 30 ) പ്രദര്‍ശി പ്പിക്കുന്ന “പ്രവാസ മയൂരം അവാര്‍ഡ് നൈറ്റ്”. ഡോ. ബി. ആര്‍. ഷെട്ടി, സൈമണ്‍ വര്‍ഗ്ഗീസ് പറക്കാടത്ത്, ഹനീഫ് ബൈത്താന്‍, ഇ. പി. മൂസ്സ ഹാജി, ജോബി ജോര്‍ജ്ജ്, കെ. ടി. റബീഉള്ള, ബഷീര്‍ പടിയത്ത് തുടങ്ങിയ വ്യാപാര വാണിജ്യ- മേഖല കളിലെ 7 വ്യക്തിത്വ ങ്ങള്‍ക്കും, കെ. കെ. മൊയ്തീന്‍ കോയ (മികച്ച സംഘാടകന്‍), ലിയോ രാധാകൃഷ്ണന്‍ ( ഏഷ്യാനെറ്റ് വാര്‍ത്താ അവതാരകന്‍, കേള്‍വിക്കപ്പുറം എന്ന സാമൂഹ്യ പരിപാടി യുടെ അവതരണത്തിന്), e പത്രം അബുദാബി കറസ്പോണ്ടന്‍റ് പി. എം. അബ്ദുല്‍ റഹിമാന്‍, (പബ്ലിക് റിലേഷന്‍ – നിരവധി കലാ കാരന്മാരെ പരിചയ പ്പെടുത്തിയ നാടക, ടെലി സിനിമ, ടെലി ആല്‍ബം രംഗത്തെ നടനും, എഴുത്തു കാരനും, സംവിധായകനും), അനില്‍ കരൂര്‍ (ചിത്രകലാ പ്രതിഭ), അനില്‍ വടക്കേക്കര (വിഷ്വല്‍ മേക്കര്‍), സതീഷ് മേനോന്‍ (നാടക കലാകാരന്‍), റാഫി പാവറട്ടി (ടി. വി. – സ്റ്റേജ് അവതാരകന്‍), നിഷാദ് അരിയന്നൂര്‍ (ടെലി സിനിമ അഭിനേതാവ്), ഇ. എം. അഷ്‌റഫ് (കൈരളി ടി.വി.), മാലതി സുനീഷ് (നൃത്താദ്ധ്യാപിക), അനുപമ വിജയ് (ഗായിക), മിഥില ദാസ് (ടി. വി. അവതാരക) തുടങ്ങീ കലാ – സാംസ്കാരിക – മാധ്യമ രംഗത്തെ തങ്ങളുടെ വ്യക്തി മുദ്ര പതിപ്പിച്ച 12 പ്രമുഖര്‍ക്കും വിശിഷ്ട ഉപഹാരങ്ങള്‍ നല്‍കി ആദരിച്ച ചടങ്ങാണ് ഇത്.
തുടര്‍ന്ന്‍ ജനുവരി 22 ശനിയാഴ്ച രാത്രി യു. എ. ഇ. സമയം 10 മണിക്ക് ‘മേഘങ്ങള്‍’ എന്ന ടെലി സിനിമ സംപ്രേഷണം ചെയ്യും.
ബേബി മൂക്കുതലക്കു വേണ്ടി എം. ജെ. എസ്. മീഡിയ അവതരിപ്പിക്കുന്ന ‘മേഘങ്ങള്‍’ തിരക്കഥ എഴുതി സംവിധാനം ചെയ്തിരി ക്കുന്നത് ഷലില്‍ കല്ലൂര്‍. കഥ: വെള്ളിയോടന്‍. ക്യാമറ : അനില്‍ വടക്കെക്കര. ഗാനരചന: ആരിഫ് ഒരുമനയൂര്‍, സംഗീതം: അഷറഫ് മഞ്ചേരി, ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് അനുപമ വിജയന്‍. മുഷ്താഖ് കരിയാടന്‍, ഷാജഹാന്‍ ചങ്ങരംകുളം, ഷാനു കല്ലൂര്‍, ഷൈനാസ് ചാത്തന്നൂര്‍, ആരിഫ് ഒരുമനയൂര്‍ ശശി വെള്ളിക്കോത്ത് എന്നിവര്‍ പ്രധാന പിന്നണി പ്രവര്‍ത്തകരാണ്
വിനീത രാമചന്ദ്രന്‍, ഷിനി, മേഘ, മിഥിലാ ദാസ്, ആര്യ, സമീര്‍ തൃത്തല്ലൂര്‍, നിഷാദ് അരിയന്നുര്‍, ഷാജി ഗുരുവായൂര്‍,കൂക്കല്‍ രാഘവന്‍, വെള്ളിയോടന്‍, സതീഷ് മേനോന്‍ , റാഫി പാവറട്ടി, പി. എം. അബ്ദുല്‍ റഹിമാന്‍, റസാഖ് ഡോള്‍ബി, അനില്‍ നീണ്ടൂര്‍, കൂടാതെ ഗള്‍ഫിലെ കലാ ലോകത്ത് ശ്രദ്ധേയ രായ നിരവധി കലാകാരന്‍ മാരും അണി നിരക്കുന്ന ഈ ടെലി സിനിമ സൌഹൃദ ങ്ങളുടേയും, സ്നേഹ ബന്ധങ്ങളു ടേയും പശ്ചാത്തല ത്തില്‍ ഹൃദ്യമായ ഒരു കുടുംബ കഥ പറയുന്നു.
ജനുവരി 23 ഞായറാഴ്ച യു. എ. ഇ. സമയം രാത്രി 10 മണിക്ക് ‘തീരം’ പ്രദര്‍ശിപ്പിക്കും. ഫൈന്‍ ആര്‍ട്സ് മീഡിയക്ക് വേണ്ടി ജോണി ഫൈന്‍ ആര്‍ട്സ്, ചെറിയാന്‍ ടി. കീക്കാട്ട് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിച്ച തീരം, കഥ എഴുതി സംവിധാനം ചെയ്തിരി ക്കുന്നത് ഷലില്‍ കല്ലൂര്‍. തിരക്കഥ സംഭാഷണം ബഷീര്‍ കൊള്ളന്നൂര്‍. മലയാള ടെലി – സീരിയല്‍ രംഗത്തെ പ്രമുഖ താരങ്ങളായ ഡോ. ഷാജു, മഹിമ, ഡിമ്പിള്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. അതോടൊപ്പം പ്രവാസ ലോകത്തു നിന്നും, നാടക – ടെലിവിഷന്‍ രംഗത്തെ ശ്രദ്ധേയ രായ കലാകാരന്മാരും വേഷമിടുന്നു.
തുടര്‍ന്ന് ജനുവരി 25 ചൊവ്വാഴ്ച യു. എ. ഇ. സമയം രാത്രി 10 മണിക്ക്(ഇന്ത്യന്‍ സമയം രാത്രി 11. 30 ) ‘ചിത്രങ്ങള്‍’ സംപ്രേഷണം ചെയ്യും.
ആര്‍പ്പ് എന്ന ടെലി സിനിമക്ക് ശേഷം മുഷ്താഖ് കരിയാടന്‍ സംവിധാനം ചെയ്യുന്ന ‘ചിത്രങ്ങള്‍’ ഗള്‍ഫിലെ ശരാശരി കുടുംബങ്ങള്‍ അനുഭവിക്കുന്ന മാനസിക വ്യഥകള്‍ തുറന്നു കാട്ടുന്നു. സമകാലിക സംഭവങ്ങള്‍ ഹൃദയ സ്പര്‍ശി യായി വരച്ചു കാട്ടുന്ന ‘ചിത്രങ്ങള്‍’ പ്രവാസി കുടുംബ ങ്ങള്‍ക്ക് വിലയേറിയ ഒരു സന്ദേശം നല്‍കുന്നു.
ക്യാമറ : ഖമറുദ്ധീന്‍ വെളിയംകോട്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ : ആരിഫ് ഒരുമനയൂര്‍
കലാ സംവിധാനം : സന്തോഷ് സാരംഗ്. ചമയം : ശശി വെള്ളിക്കോത്ത്, ഗാന രചന : സജി ലാല്‍. സംഗീതം : പി. എം. ഗഫൂര്‍. ഗായിക : അമൃത സുരേഷ്
വിദ്യാ ഹേമന്ത്, ബീനാ റജി, മേഘാ ദാസ്, ആര്യാ സനു തമ്പി, രേവതി, കൃഷ്ണ പ്രിയ, ഷിനി രാഹുല്‍, സുമാ സനില്‍, ഷഫ്ന, റാഫി പാവറട്ടി, നിഷാദ് അരിയന്നൂര്‍, സിയാദ് കൊടുങ്ങല്ലൂര്‍, സഗീര്‍ ചെന്ത്രാപ്പിന്നി, പി. എം. അബ്ദുല്‍ റഹിമാന്‍, കൂക്കല്‍ രാഘവ്, ചന്ദ്രഭാനു, ജോഷി തോമസ്, മുസദ്ദിഖ്, ഫൈസല്‍ പുറമേരി, തോമസ് പോള്‍, ഷഫീര്‍, തുടങ്ങി മുപ്പതോളം കലാകാരന്മാര്‍ വേഷമിടുന്നു. നിര്‍മ്മാണം : അടയാളം ക്രിയേഷന്‍സ്.
- pma
വായിക്കുക: personalities, കല, ബഹുമതി, സിനിമ
ഷാര്‍ജ : പാം സാഹിത്യ സഹകരണ സംഘം ഏര്‍പ്പെടുത്തിയ അക്ഷര തൂലിക പുരസ്‌കാരം പ്രഖ്യാപിച്ചു. കഥാ വിഭാഗത്തില്‍ ഒ. എം. അബൂബക്കര്‍, കവിതാ വിഭാഗത്തില്‍ നന്ദാദേവി എന്നിവരാണ് പുരസ്‌കാര ജേതാക്കള്‍.
‘നിങ്ങളുടെ എഴുതാതെ പോയ ആത്മകഥയില്‍ ഒരു കാഞ്ഞിര മരം വേരുറപ്പിച്ചപ്പോള്‍’ എന്ന ഒ. എം. അബൂബക്കറിന്‍റെ കഥയും ‘പഞ്ചഭൂത ങ്ങളിലലി യുമ്പോള്‍’ എന്ന നന്ദാദേവി യുടെ കവിത യുമാണ് സമ്മാനാര്‍ഹ മായത്.
മലയാള മനോരമ പത്ര ത്തില്‍ റിപ്പോര്‍ട്ടര്‍ ആയും ചന്ദ്രിക ദിനപത്ര ത്തില്‍ സബ് എഡിറ്റര്‍ ആയും പ്രവര്‍ത്തിച്ച് ഇപ്പോള്‍ ഷാര്‍ജ യില്‍ ടി. വി. പ്രൊഡക്ഷന്‍ യൂണിറ്റില്‍ പ്രോഗ്രാം ഡയറക്ടര്‍ ആയ അബൂബക്കര്‍, കണ്ണൂര്‍ ജില്ല യിലെ പുറത്തില്‍ സ്വദേശി യാണ്.
തൃശ്ശൂര്‍ ജില്ലയിലെ ചൊവ്വന്നൂര്‍ സ്വദേശിനിയും നിരൂപകയുമായ ഷീജാ മുരളി കവിതകള്‍ രചിക്കുന്നത് ‘നന്ദാദേവി’ എന്ന തൂലികാ നാമത്തില്‍ ആണ്. ആനുകാലിക ങ്ങളില്‍ കവിത കളും ലേഖനങ്ങളും എഴുതാറുണ്ട്.
ദീപാ നിശാന്ത്, സോമന്‍ കരി വെള്ളൂര്‍, മംഗലത്ത് മുരളി എന്നീ വിധി കര്‍ത്താക്കള്‍ ആണ് വിജയികളെ തെരഞ്ഞെടുത്തത്. തോമസ് ചെറിയാന്‍റെ ‘ചാവു നിലത്തിലെ പൂക്കള്‍’, സത്യജിത്ത് വാര്യത്തിന്‍റെ ‘മായിന്‍കുട്ടിയുടെ മനസ്സ്’ എന്നിവ കഥാ വിഭാഗ ത്തില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
അഴീക്കോട് ഗോപാല കൃഷ്ണന്‍റെ ‘സങ്കല്പം, സത്യം, സ്വത്വം’, രാജേഷ് ചിത്തിര എഴുതിയ ‘ഉന്മത്തത കളുടെ ക്രാഷ് ലാന്‍ഡിംഗു കള്‍’ എന്നിവ കവിതാ വിഭാഗ ത്തില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. പുരസ്‌കാരങ്ങള്‍ ജനുവരി 21 ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടക്കുന്ന ‘സര്‍ഗ്ഗസംഗമ’ ത്തില്‍ വിതരണം ചെയ്യും.
- pma