ദുബായ് : കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനേക്കാള്‍ താല്‍പ്പര്യം സാംസ്കാരിക പ്രവര്‍ത്തകരും, പൊതു ജനങ്ങളും കാണിക്കണമെന്ന് മുന്‍ കെ. പി. സി. സി. പ്രസിഡണ്ട് കെ. മുരളീധരന്‍ ആവശ്യപ്പെട്ടു. ദുബായ് കേരള ഭവനില്‍ നടന്ന കേരള റീഡേഴ്സ് ആന്റ് റൈറ്റേഴ്സ് സര്‍ക്കിള്‍ സഹൃദയ പുരസ്കാര ദാന ചടങ്ങില്‍ സംസാരി ക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ വ്യവസായ വികസനത്തിന് ആദ്യം വേണ്ടത് വൈദ്യുതി ആണ് എന്ന് പറഞ്ഞ അദ്ദേഹം പുതിയ വൈദ്യുത പദ്ധതികള്‍ക്ക് തുടക്കമിടുമ്പോള്‍ പരിസ്ഥിതി വാദം ഉയര്‍ത്തി പദ്ധതികള്‍ക്ക് തടസ്സങ്ങള്‍ ഉണ്ടാക്കിയാല്‍ കേരളത്തില്‍ ഒരു വ്യവസായവും വളരില്ലെന്ന് ആരോപിച്ചു. അതിനാല്‍ ഗള്‍ഫിലെ മാധ്യമ, സാമൂഹ്യ, സാംസ്കാരിക പ്രവര്‍ത്തകര്‍ ഇത്തരം അവസ്ഥകള്‍ക്ക് മാറ്റമുണ്ടാക്കുവാന്‍ പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എല്‍വിസ് ചുമ്മാര്‍, എന്‍. വിജയ മോഹന്‍, രമേഷ് പയ്യന്നൂര്‍, ഫസലു, സലാം പാപ്പിനിശ്ശേരി, അനില്‍ വടക്കേകര, സൈനുദ്ദീന്‍ ചേലേരി, നിദാഷ്, ബഷീര്‍ പടിയത്ത്, ഡോ. കെ. പി. ഹുസൈന്‍, അഡ്വ. ഹാഷിഖ്, പാം പബ്ലിക്കേഷന്‍സ്, അബ്ദുറഹമാന്‍ ഇടക്കുനി, പുറത്തൂര്‍ വി. പി. മമ്മൂട്ടി, പ്രഭാകരന്‍ ഇരിങ്ങാലക്കുട, സൈനുദ്ദീന്‍ ഖുറൈഷി, റീന സലീം, ത്രിനാഥ്, അബ്ദുള്ള ഫാറൂഖി, ജ്യോതികുമാര്‍, ഒ. എസ്. എ. റഷീദ്, അസ് ലം പട് ല, അബൂബക്കര്‍ സ്വലാഹി, മൌലവി ഹുസൈന്‍ കക്കാട് എന്നിവര്‍ മുരളീധരനില്‍ നിന്നും പുരസ്ക്കാരങ്ങള്‍ സ്വീകരിച്ചു.
കൂടുതല്‍ ചിത്രങ്ങള്‍ക്ക് മുകളില്‍ ക്ലിക്ക് ചെയ്യുക
കെ. എ. ജബ്ബാരി അധ്യക്ഷനായ യോഗത്തില്‍ ബഷീര്‍ തിക്കോടി പുരസ്കാര ജേതാക്കളെ പരിചയപ്പെടുത്തി. പുന്നക്കന്‍ മുഹമ്മദലി, പി. കമറുദ്ദിന്‍, നാസര്‍ ബേപ്പൂര്‍, സബാ ജോസഫ്, ഷീലാ പോള്‍, ഇ. എം. അഷറഫ്, ഉബൈദ് ചേറ്റുവ എന്നിവര്‍ പ്രസംഗിച്ചു. മുഹമ്മദ് വെട്ടുകാട് സ്വാഗതവും, അബ്ദുള്ള ചേറ്റുവ നന്ദിയും പറഞ്ഞു.
– ഒ. എസ്. എ. റഷീദ്