ബുര്‍ജ്‌ ഖലീഫയുടെ മുകളില്‍ സ്പൈഡര്‍മാന്‍

March 29th, 2011

french-spiderman-alain-robert-burj-khalifa-epathram

ദുബായ്‌ : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുര്‍ജ്‌ ഖലീഫയുടെ മുകളിലേക്ക് ഫ്രഞ്ച് സ്പൈഡര്‍മാന്‍ എന്ന് അറിയപ്പെടുന്ന 48 കാരനായ റോബര്‍ട്ട് കയറിപ്പറ്റി. ഇന്നലെ വൈകുന്നേരം 6 മണിക്ക് കയറ്റം തുടങ്ങിയ റോബര്‍ട്ട് മുകളില്‍ എത്തുന്നത് വരെ കാഴ്ചക്കാരായി തടിച്ചു കൂടിയ ജനം ശ്വാസം അടക്കിപ്പിടിച്ചു നോക്കി നിന്നു. കനത്ത സുരക്ഷാ സന്നാഹങ്ങളായിരുന്നു ബുര്‍ജ്‌ ഖലീഫയുടെ ചുറ്റും. ആംബുലന്‍സും സ്ട്രെച്ചറും വൈദ്യസഹായ സംഘവും തയ്യാറായി നില്‍ക്കുന്നുണ്ടായിരുന്നു. 828 മീറ്റര്‍ ഉയരമുള്ള ബുര്‍ജ്‌ ഖലീഫയുടെ പൈപ്പുകളോ മറ്റു തടസ്സങ്ങളോ ഒന്നുമില്ലാത്ത ഒരു വശത്ത് കൂടെയാണ് റോബര്‍ട്ട് കയറിയത്. ഇതിനു മുന്‍പ്‌ ലോകത്തെ ഉയരം കൂടിയ എഴുപതോളം കെട്ടിടങ്ങള്‍ കീഴടക്കിയ റോബര്‍ട്ടിന് സാമാന്യം ശക്തമായി വീശിയ കാറ്റ് ചെറിയ തോതില്‍ വെല്ലുവിളി ഉയര്‍ത്തി.



2007 ഫെബ്രുവരി 23ന് ഫ്രഞ്ച് സ്പൈഡര്‍മാന്‍ റോബര്‍ട്ട് അബുദാബി ഇന്‍വെസ്റ്റ്‌മെന്റ്‌ അതോറിറ്റി ടവര്‍ കയറുന്നു

എന്നാലും നിശ്ചയദാര്‍ഢ്യ ത്തോടെ കയറ്റം തുടര്‍ന്ന റോബര്‍ട്ടിന്റെ സഹായത്തിനായി കെട്ടിടത്തിന്റെ വശത്തേക്ക് ശക്തമായ വൈദ്യുത വിളക്കുകള്‍ വെളിച്ചം എത്തിച്ചു. സാധാരണ ഗതിയില്‍ പതിവില്ലെങ്കിലും സുരക്ഷാ നിര്‍ദ്ദേശം അനുസരിച്ച് ഈ കയറ്റത്തില്‍ റോബര്‍ട്ട് സുരക്ഷാ ബെല്‍റ്റും കയറും ദേഹത്ത് ഘടിപ്പിച്ചാണ് കയറിയത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൈരളി കള്‍ച്ചറല്‍ ഫോറം കഥാ പുരസ്ക്കാരം രാജു ഇരിങ്ങലിന്

March 23rd, 2011

iringal-raju-epathram
അബുദാബി : മുസ്സഫ എന്‍. പി. സി. സി. കൈരളി കള്‍ച്ചറല്‍ ഫോറം നടത്തിയ സാഹിത്യ മത്സര ത്തില്‍ കഥയ്ക്ക് ഒന്നാം സ്ഥാനം ബഹ് റൈനില്‍ നിന്നുള്ള ബ്ലോഗര്‍ കൂടിയായ രാജു ഇരിങ്ങലിന്.

ഇരിങ്ങലിന്‍റെ ‘ചരിവുതലം’ എന്ന കഥയാണു ഒന്നാം സ്ഥാനം നേടിയത്. സലിം അയ്യനത്ത് എഴുതിയ ‘മൂസാട്’ രണ്ടാം സ്ഥാനവും, മമ്മുട്ടി കളയാടി ന്‍റെ ‘ടൈപ്പിംഗ് സെന്‍റര്‍’ മൂന്നാം സ്ഥാനവും നേടി.

കവിത യ്ക്ക് അനീഷ് അയാടത്തി ന്റെ യാത്ര യ്ക്കാണു ഒന്നാം സ്ഥാനം . രവീന്ദ്രന്‍ പാടിക്കാനം എഴുതിയ മരുപ്പച്ച രണ്ടാം സ്ഥാനം നേടി.

കവി പി. കെ. ഗോപിയും നാരായണന്‍ അമ്പലത്തറ യുമാണു വിജയികളെ തെരഞ്ഞെടുത്തത്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സക്കാത്ത് ഫണ്ട് : എം. എ. യൂസഫലി ഡയറക്ടര്‍ ബോര്‍ഡ്‌ അംഗം

March 16th, 2011

ma-yousufali-epathramഅബുദാബി : യു. എ. ഇ. സര്‍ക്കാറിന്‍റെ സക്കാത്ത് ഫണ്ട് ഡയറക്ടര്‍ ബോര്‍ഡ് അംഗമായി പ്രമുഖ പ്രവാസി വ്യവസായി എം. എ. യൂസഫലിയെ നിയമിച്ചു. ദാനധര്‍മ്മ ങ്ങള്‍ക്കായി സര്‍ക്കാര്‍ അധീനത യിലുള്ള സ്ഥാപനമാണ് സക്കാത്ത്‌ ഫണ്ട്.

നീതിന്യായ വകുപ്പ് മന്ത്രി ഡോ. ഹാദിഫ് ബിന്‍ ജുവാന്‍ അല്‍ ദാഹിരി യാണ് സക്കാത്ത്‌ ഫണ്ടിന്‍റെ ചെയര്‍മാന്‍. യൂസഫലിയെ കൂടാതെ സ്വദേശികളായ പതിനൊന്ന് പ്രമുഖ വ്യക്തികളെയും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായി യു. എ. ഇ. ഗവണ്മെന്‍റ് നിയമിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷമാണ് കാലാവധി.

ഇസ്‌ലാമിലെ നിര്‍ബന്ധ അനുഷ്ഠാനമായ സക്കാത്തിന്‍റെ പ്രാധാന്യം സമൂഹത്തില്‍ പ്രചരിപ്പിക്കുവാനും മാനുഷിക മൂല്യങ്ങളും ബന്ധങ്ങളും ശക്തി പ്പെടുത്താനും ഉള്ള ഉദ്ദേശത്തിനാണ് 2004 ല്‍ സക്കാത്ത്‌ ഫണ്ടിന് നിയമ നിര്‍മ്മാണം വഴി യു. എ. ഇ. ഗവണ്മെന്‍റ് രൂപം നല്‍കിയത്. ഓരോ വര്‍ഷവും സക്കാത്തിനായി ലക്ഷക്കണക്കിന് ദിര്‍ഹമാണ് സര്‍ക്കാര്‍ അനുവദിക്കുന്നത്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ടി. എന്‍. പ്രതാപന്‌ സീതി സാഹിബ് സ്മാരക അവാര്‍ഡ്

March 13th, 2011

tn-prathapan-mla-epathramദുബായ് : സീതി സാഹിബ് വിചാര വേദി യു. എ. ഇ. ചാപ്റ്റര്‍, സേവന പ്രതിബദ്ധത ക്ക് നാട്ടിലെ പൊതു പ്രവര്‍ത്ത കര്‍ക്ക് നല്‍കുന്ന അവാര്‍ഡിന് നാട്ടിക എം. എല്‍. എ. യും, കെ. പി. സി. സി സെക്രട്ടറി യുമായ ടി. എന്‍. പ്രതാപന്‍ അര്‍ഹനായി.

കേരള ത്തിലെ സ്വാതന്ത്ര്യ സമര രാഷ്ട്രിയ സാംസ്‌കാരിക രംഗത്തെ പ്രമുഖനും, മുസ്‌ലിം നവോത്ഥാന നായകനും, കേരള നിയമസഭ സ്​പീക്കറും ആയിരുന്ന കെ. എം. സീതി സാഹിബിന്‍റെ സ്മരണ ക്കായാണ് അവാര്‍ഡ് ഏര്‍പ്പെടുത്തി യിരിക്കുന്നത്.

നിത്യ ദുരിത ത്തിലായ വിധവ കളായ അമ്മമാര്‍ക്ക് ‘അമ്മക്കൊരു കവിള്‍ കഞ്ഞി’ എന്ന പദ്ധതി യിലൂടെ 300 രൂപ വാല്‍സല്യ നിധി യായി നല്‍കുന്ന ഒരുമ സ്‌നേഹ കൂട്ടായ്മ, മാറാട് കലാപത്തിന്‍റെ പശ്ചാത്തല ത്തില്‍ സംസ്ഥാനത്തെ കടലോര പ്രദേശ ങ്ങളില്‍ സൗഹൃദം നിലനിര്‍ത്തുക എന്ന ലക്ഷ്യ ത്തോടെ ഒരുമ നാട്ടിക ബീച്ച് ഫെസ്‌റ്റിവല്‍, നാട്ടിക ബീച്ചിന്‍റെ വികസന ത്തിന് ടൂറിസം പദ്ധതി യോടെ ‘സ്‌നേഹ തീരം’, തുടങ്ങി യവയുടെ തുടക്ക കാരനും ചാലക ശക്തിയുമാണ് ടി. എന്‍. പ്രതാപന്‍.

നാടിന്‍റെ വികസന ത്തിന് ചേറ്റുവ ഫിഷറീസ് ഹാര്‍ബര്‍, കേരളത്തിലെ ആദ്യത്തെ ഗ്രാമീണ ഇന്‍ഡോര്‍ സ്‌റ്റേഡിയം, മിനി സിവില്‍ സ്‌റ്റേഷന്‍, തുടങ്ങിയവ യെല്ലാം യാഥാര്‍ത്ഥ്യ മാക്കുന്നതിന്‍റെ പിന്നില്‍ ശക്ത മായ പ്രവര്‍ത്ത നമാണ് തളിക്കുളം തോട്ടുങ്ങള്‍ നാരായണന്‍റെ മകനായ പ്രതാപന്‍ എന്ന ടി. എന്‍. പ്രതാപന്‍ നടത്തി വരുന്നത്. രമയാണ് ഭാര്യ. മക്കള്‍ : ആഷിക്, ആന്‍സി.

ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്‍റ് ഇ. സതീഷ്, ഷീല പോള്‍, വി. പി അഹമദ് കുട്ടി മദനി, എന്നിവര്‍ ജൂറി അംഗങ്ങളായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അവാര്‍ഡ് നേടിയത് പ്രമുഖ സാക്ഷരത പ്രവര്‍ത്തക കെ. വി. റാബിയ ആണ് .

ഏപ്രില്‍ 17 നു നാട്ടില്‍ നടക്കുന്ന സമ്മേളന ത്തില്‍ അവാര്‍ഡ് ദാനം നടത്തും. ഈ വര്‍ഷത്തെ പ്രവാസി അവാര്‍ഡ് നേടിയത് റസാക്ക് ഒരുമനയൂരാണ്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സീതി സാഹിബ്‌ സ്മാരക അവാര്‍ഡ്‌ റസാക്ക് ഒരുമനയൂരിന്

March 7th, 2011

razack-orumanayoor-epathram

ദുബായ് : 2011 ലെ സീതി സാഹിബ് സ്മാരക അവാര്‍ഡിന് റസാക്ക് ഒരുമനയൂര്‍ അര്‍ഹമായി. സേവന പ്രതിബദ്ധത പരിഗണിച്ച് പ്രവാസി കള്‍ക്ക് സീതി സാഹിബ് വിചാരവേദി വര്‍ഷം തോറും നല്‍കു ന്നതാണ് പുരസ്‌കാരം. അബുദാബി യിലെ പൊതു രംഗത്ത് സജീവ സാന്നിദ്ധ്യമായ റസാഖ്, ചാവക്കാട് ഒരുമനയൂര്‍ കറപ്പം വീട്ടില്‍ മുഹമ്മദ് ഹാജി – ഖദീജ ദമ്പതി കളുടെ മകനാണ്. വിദ്യാര്‍ത്ഥി ആയിരിക്കെ തന്നെ പൊതു പ്രവര്‍ത്തന രംഗത്തു വന്ന അദ്ദേഹം പിന്നീട് പത്ര പ്രവര്‍ത്തന രംഗത്തും സജീവമായി.

28 വര്‍ഷത്തെ പ്രവാസ ജീവിത ത്തിനിടയില്‍ അബുദാബി യിലും അല്‍ ഐനിലും സാമുഹ്യ പ്രവര്‍ത്തന രംഗത്തും, പത്ര പ്രവര്‍ത്തന രംഗത്തും നിറ സാന്നിദ്ധ്യമായി. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ ജനറല്‍ സെക്രട്ടറി, കെ. എം. സി. സി. സെക്രട്ടറി, ഒരുമ ഒരുമനയൂര്‍ പ്രസിഡന്‍റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. സുമയ്യ യാണ് ഭാര്യ. തസ്ലീമ, അഷ്ഫാക്, ഹനന്‍ എന്നിവര്‍ മക്കളാണ്.

കരീം ഹാജി തിരുവത്ര, ഇബ്രാഹിം എളേറ്റില്‍, ബാവു ഹാജി പൊന്നാനി എന്നിവരാണ് മുന്‍പ് ഈ അവാര്‍ഡ് നേടിയിട്ടുള്ളവര്‍.

ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്‍റ് ഇ. സതീഷ്, ഷീല പോള്‍, വി. പി. അഹമദ് കുട്ടി മദനി എന്നിവര്‍ ജൂറി അംഗങ്ങ ളായിരുന്നു. മാര്‍ച്ച് 11 നു നടക്കുന്ന ചടങ്ങില്‍ റസാഖിന് അവാര്‍ഡ് സമ്മാനിക്കും.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

Page 8 of 13« First...678910...Last »

« Previous Page« Previous « സ്വരുമ യുടെ ചെറുകഥ – കവിത രചനാ മല്‍സരം
Next »Next Page » ഒരുമ ഒരുമനയൂര്‍ വിനോദയാത്ര »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine