പുന്നക്കന്‍ മുഹമ്മദലിയെ ആദരിച്ചു

April 13th, 2011

punnakkan-muhammadali-honoured-epathram

ദുബായ് : പൊതു പ്രവര്‍ത്തന രംഗത്തെ മികവിനുള്ള അംഗീകാരമായി യു. എ. ഇ. യിലെ സാംസ്കാരിക പ്രവര്‍ത്തകന്‍ പുന്നക്കന്‍ മുഹമ്മദലി യെ കോഴിക്കോട് സഹൃദയ വേദി പൊന്നാട അണിയിച്ച് ആദരിച്ചു. കോഴിക്കോട് സഹൃദയ വേദി യുടെ മൂന്നാം വാര്‍ഷിക ത്തോട് അനുബന്ധിച്ച് ദുബായില്‍ നടന്ന കുടുംബ സംഗമത്തിലാണ് പ്രമുഖ വ്യവസായി സബാ ജോസഫ് പുന്നക്കന്‍ മുഹമ്മദലി യെ പൊന്നാട അണിയിച്ച് ആദരിച്ചത്.

കുടുംബ സംഗമം സബാ ജോസഫ്‌ ഉദ്ഘാടനം ചെയ്തു. നാസര്‍ പരദേശി അദ്ധ്യക്ഷത വഹിച്ചു.

പ്രവസികളുടെ സാമ്പത്തിക പുരോഗതിക്ക് ഉതകുന്ന നൂതന മാര്‍ഗ്ഗ ങ്ങളെ കുറിച്ച് പ്രവാസി ബന്ധു വെല്‍ഫയര്‍ ട്രസ്റ്റ്‌ ചെയര്‍മാന്‍ കെ. വി. ഷംസദ്ദീന്‍ പ്രഭാഷണം നടത്തി.

കണ്‍വീനര്‍ സി. എ. ഹബിബ്, പുന്നക്കന്‍ മുഹമ്മദലി, ബഷീര്‍ തിക്കോടി, ഷീല പോള്‍, സലാം പപ്പിനിശ്ശേരി, അബ്ദള്ളകുട്ടി ചേറ്റുവ, ഷംസുദ്ദീന്‍ നാട്ടിക, ബള്‍കീസ് മുഹമ്മദലി, സുബൈര്‍ വെള്ളിയോടന്‍, സി. എ. റിയാസ്, സി. പി. ജലീല്‍, ശബ്നം സലാം എന്നിവര്‍ സംസാരിച്ചു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രാജേഷ് ചിത്തിര യുടെ 'ഇക്കോ സിസ്റ്റത്തിലെ പ്രാപ്പിടിയന്മാര്‍' മികച്ച കവിത

April 13th, 2011

rajesh-chithira-epathram

അബുദാബി :  പ്രവാസി യായ രാജേഷ് ചിത്തിര യുടെ ‘ഇക്കോ സിസ്റ്റത്തിലെ പ്രാപ്പിടിയന്മാര്‍’  മികച്ച കവിത ക്കുള്ള സൗഹൃദം ഡോട്ട് കോം അവാര്‍ഡ്‌ നേടി.
 
 
മലയാള ത്തിലെ പ്രമുഖ സോഷ്യല്‍ നെറ്റ് വര്‍ക്കായ സൗഹൃദം ഡോട്ട് കോം ഓണ്‍ ലൈനിലൂടെ നടത്തിയ സാഹിത്യ മത്സര ത്തിലാണ്  കവിതാ പുരസ്‌കാര ത്തിന്  ‘ഇക്കോ സിസ്റ്റത്തിലെ പ്രാപ്പിടിയന്മാര്‍’  തിരഞ്ഞെടുത്തത്‌.  അബുദാബി യില്‍  ജോലി ചെയ്യുന്ന   രാജേഷ് ചിത്തിര, പത്തനംതിട്ട സ്വദേശി യാണ്.
 
ദിനഷ് വര്‍മ തിരുവനന്തപുരം എഴുതിയ ഫേസ്ബുക്ക്, ഇരിങ്ങാലക്കുട സ്വദേശിയും  പ്രവാസി യുമായ മുരളീധരന്‍ എഴുതിയ ‘മുരുഭൂമിയിലെ വീട്’ എന്നിവ പ്രോല്‍സാഹന സമ്മാന ത്തിന് തിരഞ്ഞെടുക്കപ്പെട്ടു.
 
അടുത്ത മാസം  തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ചടങ്ങില്‍ പുരസ്‌കാര ദാനവും പ്രോല്‍സാഹന സമ്മാന വിതരണവും നടക്കും. 
 
കുരീപ്പുഴ ശ്രീകുമാര്‍, ഡോ. ഡൊമനിക് കാട്ടൂര്‍, ഡോ. ടി. കെ. സന്തോഷ് കുമാര്‍, ശാന്തന്‍, ഉഷ കൊടുങ്ങല്ലൂര്‍ എന്നിവര്‍ അടങ്ങിയ ജഡ്ജിംഗ് കമ്മിറ്റി യാണ് പുരസ്‌കാര ത്തിനായി അര്‍ഹമായ കവിത കള്‍ തെരഞ്ഞടുത്തത്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൂട്ടം 'മികച്ച മലയാളി' അവാര്‍ഡ് ജെ. ഗോപീകൃഷ്ണന്

April 12th, 2011

koottam-award-for-gopi-krishnan-epathram
അബുദാബി : പ്രമുഖ മലയാളം സോഷ്യല്‍ നെറ്റ്‌വര്‍ക്കായ കൂട്ടം ഡോട്ട് കോം  2010 ലെ ‘മികച്ച മലയാളി’ യായി പ്രശസ്ത പത്ര പ്രവര്‍ത്തകന്‍ ജെ. ഗോപീകൃഷ്ണനെ തിരഞ്ഞെടുത്തു.

സ്പെക്ട്രം അഴിമതി പുറത്ത് കൊണ്ടു വരുന്നതില്‍ പ്രധാന പങ്കു വഹിച്ച ജെ. ഗോപീകൃഷ്ണനെ, രണ്ടേ കാല്‍ ലക്ഷ ത്തോളം വരുന്ന കൂട്ടം അംഗങ്ങള്‍ ഓണ്‍‌ലൈന്‍ വോട്ടെടുപ്പി ലൂടെയാണ് മികച്ച മലയാളി യായി തിരഞ്ഞെടുത്തത്.

ഏപ്രില്‍ 14 വ്യാഴാഴ്ച, രാത്രി 8 മണിക്ക് ഷാര്‍ജ ഇന്‍ഡ്യന്‍ അസോസി യേഷനില്‍ നടക്കുന്ന ചടങ്ങില്‍ മികച്ച മലയാളി അവാര്‍ഡ് സമര്‍പ്പണം നടക്കും.

ഈ അവാര്‍ഡ് ദാന ചടങ്ങില്‍ മുഖ്യാതിഥി യായി പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാര്‍ പങ്കെടുക്കും.

koottam-great-malayalee-epathramഗോപീകൃഷ്ണ നോടൊപ്പം വിവിധ മേഖല കളില്‍ പ്രശസ്തരായ വ്യക്തിത്വ ങ്ങളെയും ആദരിക്കുന്നു. സാമൂഹിക പ്രവര്‍ത്തക ഡോ. സുനിതാ കൃഷ്ണന്‍, ‘ഫ്രാന്‍സിസ് ഇട്ടിക്കോര’ എന്ന നോവലിന്‍റെ രചയിതാവ് ടി. ഡി. രാമകൃഷ്ണന്‍, ഇന്ത്യന്‍ ഫുട്ബോള്‍ ടീമംഗമായ മുഹമ്മദ് റാഫി, സോപാന സംഗീതജ്ഞന്‍ ഞരളത്ത് ഹരിഗോവിന്ദന്‍, പ്രശസ്ത ഭിഷഗ്വരനും പരിസ്ഥിതി പ്രവര്‍ത്തക നുമായ ഡോ. ബി. ഇക്ബാല്‍, ചലച്ചിത്ര നടി മമ്ത മോഹന്‍ദാസ് എന്നിവരേയും ആദരിക്കുന്നു.

പ്രശസ്ത ശില്പി സദാശിവന്‍ അമ്പലമേട് രൂപകല്പന ചെയ്ത ശില്പവും,  ക്യാഷ് അവാര്‍ഡു കളുമാണ് ഇവര്‍ക്ക് നല്‍കുന്നത്.

ഈ ചടങ്ങില്‍, ‘എങ്ങനെ രാജയിലേക്കെത്തി’എന്ന വിഷയ ത്തില്‍ ഗോപീകൃഷ്ണനും, അശരണ രായ പെണ്‍കുട്ടി കള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമ ങ്ങള്‍ക്കെതിരെ താന്‍ നടത്തുന്ന സന്ധിയില്ലാ സമരങ്ങളെ ക്കുറിച്ച് സുനിതാ കൃഷ്ണനും പ്രഭാഷണങ്ങള്‍ നടത്തും.

-

വായിക്കുക:

അഭിപ്രായം എഴുതുക »

സാഹിത്യ സമീക്ഷ പുരസ്കാര ദാനം

April 7th, 2011

aadu-jeevitham-benyamin-epathram

ദുബായ്‌ : പ്രവാസി ബുക്ക്‌ ട്രസ്റ്റിന്റെ രണ്ടാം വാര്‍ഷിക പരിപാടിയോട് അനുബന്ധിച്ച് നടക്കുന്ന സാഹിത്യ സമീക്ഷ പുരസ്കാര ദാനം ഏപ്രില്‍ 8 വെള്ളിയാഴ്ച ദുബായ്‌ കരാമയിലെ വൈഡ്‌ റേഞ്ച് റെസ്റ്റോറന്റില്‍ നടക്കും. വൈകുന്നേരം 4:30ന് ആരംഭിക്കുന്ന പരിപാടി കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. ബെന്യാമിന്‍, അര്‍ഷാദ്‌ ബത്തേരി, വിജയന്‍ പാറയില്‍ റഫീഖ്‌ തിരുവള്ളൂര്‍ എന്നിവര്‍ മുഖ്യ അതിഥികള്‍ ആയിരിക്കും.

ആദ്യ പുരസ്കാരത്തിന് അര്‍ഹമായ “ആടു ജീവിതം” രചിച്ച ബെന്യാമിന് കുരീപ്പുഴ ശ്രീകുമാര്‍ പുരസ്കാരം നല്‍കും.

തുടര്‍ന്ന് നടക്കുന്ന സിമ്പോസിയത്തില്‍ “ആടു ജീവിതത്തിലെ കീഴാള പരിപ്രേക്ഷ്യം” എന്ന വിഷയം പ്രവാസി മലയാളി എഴുത്തുകാരില്‍ ശ്രദ്ധേയനായ സംസ്കാര വിമര്‍ശകനും സാഹിത്യ നിരൂപകനുമായ പി. മണികണ്ഠന്‍ അവതരിപ്പിക്കും. ബഷീര്‍ തിക്കോടി, ജ്യോതികുമാര്‍ എന്നിവര്‍ പങ്കെടുക്കും. ഇസ്മയില്‍ മേലടി സിമ്പോസിയം നിയന്ത്രിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഖലീലിന്‍റെ കല പകര്‍ത്തി യതിന്‌ ക്ഷമാപണം

April 4th, 2011

khaleelullah-in-press-meet-epathram
ദുബായ് : ലോകത്തിലെ ഒരേ ഒരു അനാട്ടമിക് കാലിഗ്രാഫര്‍ എന്ന ബഹുമതി യോടെ ലിംക ബുക്ക് ഓഫ് വേള്‍ഡ്‌ റെക്കോര്‍ഡില്‍ സ്ഥാനം നേടിയ മലയാളി കലാകാരന്‍ ഖലീലുല്ലാഹ് ചെംനാടിന്‍റെ പ്രശസ്തമായ കാലിഗ്രാഫി ചിത്രം പകര്‍ത്തി വരയ്ക്കുകയും അത് ‘ദുബായ്‌ എമിഗ്രേഷനില്‍’ പ്രദര്‍ശന ത്തിന്‌ വെക്കുക യും ചെയ്ത മാഹി സ്വദേശി യായ വിദ്യാര്‍ത്ഥി സയ്യാഫ് അബ്ദുല്ല, ദുബായ്‌ കറാമ ഹോട്ടലില്‍ നടന്ന പത്ര സമ്മേളന ത്തിലൂടെ ചിത്രകാരനായ ഖലീലുല്ലാഹ് ചെംനാടിനോട് ക്ഷമാപണം നടത്തി.

khaleelullah-chemnad-epathram

ഖലീലുല്ലാഹ് ലോകത്തിലെ ഏറ്റവും വലിയ കാലിഗ്രാഫി യുടെ രചനയില്‍

ഇന്‍റര്‍നെറ്റി ലൂടെ തിരഞ്ഞു കണ്ടെത്തിയ ‘ഹിസ് ഹൈനസ്സ് ഷൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്റേയും, ഹിസ് ഹൈനസ്സ് ഷൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‌യാന്റേയും അനാട്ടമിക്ക് കാലിഗ്രാഫി ചിത്രങ്ങള്‍ തന്‍റെ അറിവില്ലായ്മ കൊണ്ട് വരച്ചു പോയതാണ് എന്നും സയ്യാഫ് പറഞ്ഞു.

khaleelullah's-calligraphy-epathram

ദുബായ്‌ എമിഗ്രേഷനില്‍ സയ്യാഫ് അബ്ദുല്ല ഒരുക്കിയ ചിത്രപ്രദര്‍ശനം

ചിത്ര പ്രദര്‍ശന ത്തിന്‍റെ വാര്‍ത്ത മാധ്യമ ങ്ങളില്‍ വന്നതു കൊണ്ടാണ്‌ ഇത്തരം ഒരു പത്ര സമ്മേളന ത്തിലൂടെ സയ്യാഫ് ക്ഷമാപണം നടത്തിയത്.

ഖലീലുല്ലാഹ് ചെംനാടിന്‍റെ കാലിഗ്രാഫി ചിത്രം പകര്‍ത്തി യതാണെന്ന പരാതി എമിഗ്രേഷനില്‍ ലഭിച്ച ഉടനെ ആ ചിത്രങ്ങളെല്ലാം അവിടെ നിന്നും ഒഴിവാക്കിയിരുന്നു.

കാലിഗ്രാഫി കലയില്‍ താന്‍ ജന്മം നല്‍കിയ നൂതന ചിത്ര സങ്കേതമായ അനാട്ടമിക് കാലിഗ്രാഫി  ശൈലി പിന്തുടരുന്ന പുതിയ ചിത്രകാരന്മാരെ കഴിവിന്‍റെ പരമാവധി പ്രോത്സാഹി പ്പിക്കുകയും, അവര്‍ക്കു വേണ്ടതായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുമെന്ന് ഖലീലുല്ലാഹ് ചെംനാട് പറഞ്ഞു.

എന്നാല്‍ തന്‍റെ ചിത്രങ്ങള്‍ അതേപടി പകര്‍ത്തുന്ന പ്രവണത ഒരു തരത്തിലും അനുവദിക്കുക ഇല്ല എന്നും, അത്തരം പ്രവര്‍ത്തന ങ്ങള്‍ നിയമ നടപടി കളിലൂടെ നേരിടുമെന്നും ചെംനാട് പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ കലിഗ്രാഫി വരയ്ക്കുവാന്‍ തിരഞ്ഞെടുത്ത ഹിസ് ഹൈനസ്സ് ഷൈഖ് മുഹമ്മദിന്‍റെ അനാട്ടമിക്ക് കാലിഗ്രാഫി തന്‍റെ ഐഡന്റിറ്റി ആണെന്നും, ജനങ്ങള്‍ അത് എളുപ്പത്തില്‍ തിരിച്ചറിയുമെന്നും, അത്തരം ചിത്രങ്ങള്‍ പകര്‍ത്തി വരയ്ക്കുന്ന ചിത്രകാരന്മാര്‍ സ്വയം പരിഹാസ്യ രാവുക യാണെന്നും ചെംനാട് പറഞ്ഞു.

സയ്യാഫ് ഒരു മലയാളിയും വിദ്യാര്‍ത്ഥി യുമാണെന്ന പരിഗണന വെച്ചും കൊണ്ട് നിയമ നടപടി കളില്‍ നിന്നും വിട്ടു നില്‍ക്കുന്നു എന്ന് പറഞ്ഞ ഖലീലുല്ലാഹ്, ദുബായ്‌ ആസ്ഥാനമായി തുടങ്ങാന്‍ ഉദ്ദേശി ക്കുന്ന ‘ആര്‍ട്ട് ഗാലറി’യെ കുറിച്ചും വിശദീകരിച്ചു.

-പി. എം. അബ്ദുല്‍ റഹിമാന്‍

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

Page 7 of 13« First...56789...Last »

« Previous Page« Previous « കൊടുങ്ങല്ലൂരിന്‍റെ വികസനം മുഖ്യം : ടി. എന്‍. പ്രതാപന്‍
Next »Next Page » ശരത് ചന്ദ്രന്‍ അനുസ്മരണം നടത്തി »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine