ജൈവ വൈവിധ്യത മിത്ര സംരക്ഷണ അവാര്‍ഡ് പ്രഖ്യാപിച്ചു

May 25th, 2011

mr-radha-krishnan-pk-rajan-epathram
ദുബായ്: തൃശ്ശൂര്‍ ജില്ല യിലെ ചാവക്കാട് പ്രദേശത്തെ ആഗോള പ്രവാസി മലയാളി കളുടെ കൂട്ടായ്മ യായ ചാവക്കാട് സോഷ്യല്‍ നെറ്റ്‌വര്‍ക്കും തണല്‍ മരം പരിസ്ഥിതി ഗ്രൂപ്പും സംയുക്ത മായി ഏര്‍പ്പെ ടുത്തിയ ജൈവ വൈവിധ്യത മിത്ര സംരക്ഷണ അവാര്‍ഡ് എം. ആര്‍. രാധാകൃഷ്ണനും പി. കെ. രാജനും ലഭിക്കും. തൃശ്ശൂര്‍ ജില്ലയിലെ ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ക്കായി ജൈവ സംരക്ഷണ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്നതിന് വേണ്ടി ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം.

10,001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. സപ്തംബര്‍ മാസത്തില്‍ ചാവക്കാട് നടക്കുന്ന പ്രവാസി സംഗമത്തില്‍ വെച്ച് അവാര്‍ഡ് ദാനം നടക്കും. ചാവക്കാട് സോഷ്യല്‍ നെറ്റ് വര്‍ക്കിന്‍റെ സഹായധന വിതരണം, വിവിധ കലാപരിപാടികള്‍ തുടങ്ങിയ അരങ്ങേറും. ചാവക്കാട്ടു കാരായ പ്രവാസി കളുടെ സംഗമം കൂടിയായിരിക്കും അവാര്‍ഡ് ദാനചടങ്ങ് എന്ന് സംഘാടകര്‍ അറിയിച്ചു.

ചാവക്കാട് സോഷ്യല്‍ നെറ്റ് വര്‍ക്ക്‌ മുഖ്യധാരാ പ്രവര്‍ത്തകരായ ഒ. എസ്. എ. റഷീദ്, e പത്രം കറസ്പോണ്ടന്‍റു കൂടിയായ പി. എം. അബ്ദുല്‍ റഹിമാന്‍, തണലല്‍ മരം ഗ്രൂപ്പിന്‍റെ സലീം ഐ ഫോക്കസ്, ജയിംസ് മാസ്റ്റര്‍, എന്നിവര്‍ ആയിരുന്നു അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

ചാവക്കാട് മുനിസിപ്പല്‍ മുന്‍ ചെയര്‍മാനും കൗണ്‍സിലറുമാണ് എം. ആര്‍. രാധാകൃഷ്ണന്‍. മുല്ലശ്ശേരി ബ്ലോക്ക് മുന്‍ പഞ്ചായത്ത് അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമാണ് പി. കെ. രാജന്‍.

ജൈവ വൈവിധ്യ പ്രവര്‍ത്തനങ്ങളില്‍ വളരെ ആത്മാര്‍ഥമായി സമയം ചിലവഴിക്കുന്ന പൊതു പ്രവര്‍ത്ത കനാണ് രാധാകൃഷ്ണന്‍. ഇദ്ദേഹത്തെ അവാര്‍ഡ് കമ്മറ്റി പരിഗണിച്ചത് ചാവക്കാട് കടല്‍ത്തീരത്ത് സീസണില്‍ മുട്ടയിടാന്‍ എത്തുന്ന കടലാമ കള്‍ക്ക് സംരക്ഷണം ഒരുക്കുന്നതിന് വേണ്ടി ചെയ്ത പ്രത്യേക പ്രവര്‍ത്തന ങ്ങളാണ്.

കടലാമ വംശനാശ ഭീഷണി നേരിടുന്ന ജീവിയാണെന്നും അവയെ സംരക്ഷിക്ക പ്പെടേണ്ടതാണ് എന്നും അദ്ദേഹം ചാവക്കാട്ടുകാരെ ഓര്‍മിപ്പിക്കുക മാത്രമല്ല പരിസ്ഥിതി സംഘടന കളുമായി ഒന്നിച്ച് കടലാമ സംരക്ഷണ ത്തിന്‍റെ ആവശ്യകത ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി ഫിലിം പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുകയും സ്‌കൂള്‍ കുട്ടികളെ ബോധവാന്മാര്‍ ആക്കുന്നതിനു വേണ്ടി സ്‌ക്കൂളുകള്‍ കേന്ദ്രീകരിച്ച് കടല്‍ത്തീരത്ത് മണ്ണാമ നിര്‍മാണം നടത്തുകയും ചെയ്തു.

കടലാമ സംരക്ഷണത്തെ ജനകീയാസൂത്രണ പദ്ധതി യില്‍ ഉള്‍പ്പെടുത്തുകയും തീരദേശത്തെ ലോക്കല്‍ ക്ലബുകളുമായി സഹകരിച്ച് രാത്രി കാലങ്ങളില്‍ കടലാമ നിരീക്ഷണം സംഘടിപ്പിക്കുകയും ചെയ്തു രാധാകൃഷ്ണന്‍.

കനോലി കനാലിന്‍റെ സംരക്ഷണ പ്രവര്‍ത്തന ങ്ങള്‍ക്കും മുന്‍നിരയില്‍ ഉണ്ടായിരുന്നു ഇദ്ദേഹം. കനോലി കനാലിനെ മലിനീകരണത്തില്‍ നിന്ന് സംരക്ഷിക്കുന്നതിന് വേണ്ടി സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ കനോലി കനാല്‍ സംരക്ഷണ പഠനപദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുകയും ഇതിന്‍റെ ഭാഗമായി കനോലി യാത്ര സംഘടിപ്പിക്കുകയും ചെയ്തു. കനോലി കനാലിന്‍റെ തീരത്തെ സസ്യവൈവിധ്യങ്ങളെ സംരക്ഷിക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങളും രാധാകൃഷ്ണന്‍ നടപ്പിലാക്കി.

ചാവക്കാട് കനോലി കനാലിന്‍റെ ടൂറിസം സാധ്യത മനസ്സിലാക്കി അതിനു വേണ്ട പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം മുന്‍കൈ എടുത്തു.

മഴവെള്ള സംഭരണത്തിനായി മഴ സംഭരണി നിര്‍മാണം കടല്‍ത്തീരത്ത് വൃക്ഷത്തെ വെച്ച് പിടിപ്പിക്കല്‍ എന്നിങ്ങനെ നീളുന്നു എം. ആര്‍. രാധാകൃഷ്ണന്‍ നടത്തി വരുന്ന ജൈവ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍.

മുല്ലശ്ശേരി നിവാസികള്‍ക്ക് പ്രിയപ്പെട്ടവനായ പി. കെ. രാജന്‍ നിലവില്‍ മുല്ലശ്ശേരി ജില്ലാ പഞ്ചായത്ത് അംഗവും മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവുമാണ്. അന്നകര, പേനകം പാടങ്ങളില്‍ വിരുന്നെത്തുന്ന ജല പക്ഷികളെ സംരക്ഷിക്കുന്നതിനും അതിന് വേണ്ട വിശ്രമ സ്ഥലങ്ങള്‍ ഒരുക്കുന്നതിനും രാജന്‍ മുന്നിട്ടിറങ്ങി.

ഇവിടങ്ങളില്‍ വിരുന്നെത്തുന്ന പക്ഷികള്‍ക്ക് വേണ്ടി വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചും കമ്പുകള്‍ നാട്ടിയും രാജന്‍ വിശ്രമ സ്ഥലങ്ങള്‍ ഒരുക്കി. തികഞ്ഞ ഒരു പക്ഷി സ്‌നേഹിയായ അദ്ദേഹം നല്ലൊരു ക്ഷീര കര്‍ഷകനും നെല്‍ കര്‍ഷകനും കൂടിയാണ്. തദ്ദേശ ഇനം പശു ഇനങ്ങളെ കണ്ടെത്തി അവയുടെ പരിപാലനവും രാജന്‍ നടത്തിപ്പോരുന്നു.

മുല്ലശ്ശേരി പഞ്ചായത്തിലെ കണ്ടല്‍ വനവല്‍ക്കരണ പ്രക്രിയയ്ക്ക് രാജന്‍ പിന്തുണ പ്രഖ്യാപിക്കുകയും അതില്‍ പങ്കാളിയാവുകയും ചെയ്തു. ജൈവ വൈവിധ്യ സംരക്ഷണ പ്രവര്‍ത്തന രംഗത്ത് സന്നദ്ധ സംഘടന കള്‍ക്ക് വേണ്ടതായ സഹായങ്ങള്‍ ചെയ്തും അവരുമായി സഹകരിച്ച് ജൈവ വൈവിധ്യ പ്രവര്‍ത്ത നങ്ങളും നടത്തിവരുകയാണ് രാജന്‍.

-അയച്ചു തന്നത് : ഒ. എസ്. എ. റഷീദ്‌

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

വിനോദ് ജോണിന് കെ. സി. വര്‍ഗീസ് ഫൌണ്ടേഷന്‍ അവാര്‍ഡ്‌

May 23rd, 2011

manorama-reporter-vinod-john-epathram
അബുദാബി : മൂന്നു പതിറ്റാണ്ടുകളോളം ഖത്തറിലെ സാമൂഹിക – സാംസ്‌കാരിക ജീവകാരുണ്യ രംഗങ്ങളിലെ നിറസാന്നിദ്ധ്യം ആയിരുന്ന പരേതനായ കെ. സി. വര്‍ഗ്ഗീസിന്‍റെ സ്മരണാര്‍ത്ഥം രൂപീകരിച്ച കെ. സി. വര്‍ഗ്ഗീസ്‌ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ 2010ലെ മികച്ച പത്ര പ്രവര്‍ത്ത കനുള്ള അവാര്‍ഡ് മലയാള മനോരമ കോട്ടയം യൂണിറ്റ് ചീഫ് സബ് എഡിറ്റര്‍ വിനോദ്‌ ജോണിന്.

നാലു വര്‍ഷം മനോരമ ചീഫ്‌ റിപ്പോര്‍ട്ടറായി ദുബായില്‍ പ്രവര്‍ത്തിച്ച വിനോദ്‌ ജോണ്‍ പ്രവാസി കളുടെ നിരവധി പ്രശ്നങ്ങള്‍ അധികൃത രുടെ ശ്രദ്ധയിലേക്ക് കൊണ്ടു വരുന്നതില്‍ വലിയ പങ്കു വഹിച്ചതായി അവാര്‍ഡ്‌ നിര്‍ണ്ണയ സമിതി വിലയിരുത്തി.

കോട്ടയം കറുകച്ചാല്‍ ശാന്തിപുരം സ്വദേശിയാണ് വിനോദ്‌ ജോണ്‍. പ്രസ്സ്‌ ക്ലബ്ബിന്‍റെ എ. ശിവറാം അവാര്‍ഡ്‌, തൃശൂര്‍ സ്പോര്‍ട്സ്‌ കൌണ്‍സില്‍ അവാര്‍ഡ്‌ തുടങ്ങീ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.

കെ. സി. വര്‍ഗ്ഗീസിന്‍റെ ചരമ ദിനമായ മെയ് 26 വ്യാഴാഴ്ച വൈകീട്ട് 4.30 ന് ചങ്ങനാശ്ശേരി കെ. ടി. ഡി. സി. ഓഡിറ്റോറിയ ത്തില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള നിരവധി മന്ത്രിമാരും സാംസ്കാരിക നായകരും പരിപാടി യില്‍ സംബന്ധിക്കും എന്നും സംഘാടകര്‍ അറിയിച്ചു.

-പി. എം. അബ്ദുല്‍ റഹിമാന്‍

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്വരുമ : കഥ – കവിത രചനാ മല്‍സര വിജയികളെ ആദരിച്ചു

May 18th, 2011

swaruma-short-story-winner-ali-epathram
ദുബായ് : സ്വരുമ ദുബായ് എട്ടാം വാര്‍ഷിക ത്തോട് അനുബന്ധിച്ച് നടത്തിയ കഥ – കവിത രചനാ മല്‍സര ത്തില്‍ പങ്കെടുത്ത് വിജയിച്ചവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

swaruma-poetry-winner-shaji-epathram

കവിതയില്‍ ഒന്നാം സ്ഥാനം നേടിയ ഷാജി അമ്പലത്ത് ഷീലാ പോളില്‍ നിന്നും അവാര്‍ഡ്‌ സ്വീകരിക്കുന്നു

കഥ രചന യില്‍ ഒന്നാം സ്ഥാനം അലി പുതുപൊന്നാനി കരസ്ഥമാക്കി. കഥാ രചനയില്‍ രണ്ടാം സ്ഥാനം സോണിയ റഫീഖ്‌ നേടി. കവിതയില്‍ ഒന്നാം സ്ഥാനം ഷാജി അമ്പലത്ത് സ്വന്തമാക്കി. രണ്ടാം സ്ഥാനം അബ്ദുള്ള ക്കുട്ടി ചേറ്റുവ ക്കാണ്.

swaruma-story-2nd-prize-soniya-epathram

കഥാ രചനയില്‍ രണ്ടാം സ്ഥാനം നേടിയ സോണിയ റഫീഖ്‌ പ്രൊ.അഹമദ്‌ കബീറില്‍ നിന്നും അവാര്‍ഡ്‌ സ്വീകരിക്കുന്നു

പ്രൊഫസര്‍ അഹമദ്‌ കബീര്‍, ഷീലാ പോള്‍ എന്നിവര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.

swaruma-poetry-2nd-prize-abdullakutty-epathram

കവിതാ രചന യില്‍ രണ്ടാം സ്ഥാനം : അബ്ദുള്ളക്കുട്ടി ചേറ്റുവക്ക് ഷീലാപോള്‍ അവാര്‍ഡ്‌ നല്‍കുന്നു

ദേര ലോട്ടസ് ഡൌണ്‍ ടൌണ്‍ മെട്രോ ഹോട്ടലിലെ അല്‍ യസ്മീന്‍ ഓഡിറ്റോറിയ ത്തില്‍ നടന്ന സ്വരുമ ദുബായ് യുടെ വിഷു ആഘോഷ ത്തില്‍ വെച്ച് വിജയികളെ ആദരിച്ചു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സഫറുള്ള പാലപ്പെട്ടിയെ ആദരിച്ചു

May 3rd, 2011

samajam-award-for-safarulla-palappetty-epathram
അബുദാബി : അബുദാബി യിലെ കലാ സാഹിത്യ സാമൂഹിക സാംസ്‌കാരിക മാധ്യമ രംഗത്ത് നല്‍കിയ സമഗ്ര സംഭാവന കളെയും അബുദാബി മലയാളി സമാജ ത്തിന് നല്‍കിയ സേവന ങ്ങളെയും പരിഗണിച്ചു കൊണ്ട് സാംസ്കാരിക രംഗത്തെ പ്രമുഖനും, പ്രശസ്ത മാധ്യമ പ്രവര്‍ത്ത കനുമായ സഫറുള്ള പാലപ്പെട്ടിയെ അബുദാബി മലയാളി സമാജം ആദരിച്ചു.

സമാജം അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മലയാളി സമാജ ത്തിലെ സ്ഥാപക അംഗം അജയ്‌ഘോഷ് സമാജത്തിന്‍റെ ഉപഹാരവും ഫലകവും സഫറുള്ള പാലപ്പെട്ടിക്ക് സമ്മാനിച്ചു.

സമാജം പ്രസിഡന്‍റ് മനോജ് പുഷ്‌കറിന്‍റെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന ചടങ്ങില്‍ സമാജം ജനറല്‍ സെക്രട്ടറി ബി. യേശുശീലന്‍, ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്‍റര്‍ പ്രസിഡന്‍റ് രമേശ് പണിക്കര്‍, ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍റര്‍ ജനറല്‍ സെക്രട്ടറി പി. ബാവാ ഹാജി, ജെമിനി ബാബു, ഇടവ സൈഫ്, എം. കെ. രവി മേനോന്‍, അബ്ദുല്‍ ഷുക്കൂര്‍ ചാവക്കാട്, സി. എം. അബ്ദുല്‍ കരീം, സമാജം വനിതാ വിഭാഗം കണ്‍വീനര്‍ സുലജ കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇസ്മയില്‍ മേലടിക്ക് യാത്രയയപ്പ് നല്‍കി

April 28th, 2011

ismail-meladi-sent-off-epathram

ദുബായ് : യു. എ. ഇ. യിലെ ഔദ്യോഗിക ജീവിതം മതിയാക്കി ഖത്തറിലേക്ക് പോകുന്ന കവിയും എഴുത്തു കാരനുമായ ഇസ്മയില്‍ മേലടിക്ക് വടകര എന്‍. ആര്‍. ഐ. ഫോറം ദുബായ് കമ്മറ്റി യാത്രയയപ്പ് നല്‍കി.

പ്രസിഡന്‍റ് അഡ്വ. സാജിദ് അബൂബക്കര്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ. പി. ഹുസൈന്‍ സംഘടന യുടെ ഉപഹാരം നല്‍കി.

സജി പണിക്കര്‍. ഡോക്ടര്‍ ഹുസൈന്‍, സി.ആര്‍.ജെ. നായര്‍, ചന്ദ്രന്‍ ആയഞ്ചേരി, യു.മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.

ജനറല്‍ സെക്രട്ടറി പ്രേമാനന്ദന്‍ കുനിയില്‍ സ്വാഗതവും ട്രഷറര്‍ സുരേന്ദ്രന്‍ നന്ദിയും രേഖപ്പെടുത്തി.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 5 of 13« First...34567...10...Last »

« Previous Page« Previous « എന്‍ഡോസള്‍ഫാന്‍ മാഫിയക്ക് താക്കീതായി ഐക്യദാര്‍ഢ്യ പ്രതിജ്ഞ
Next »Next Page » കൈരളി കൾച്ചറൽ ഫോറം വാര്‍ഷികാഘോ​ഷം »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine