‘ഭാവന കഥയരങ്ങ്- 2011’ രാജു ഇരിങ്ങല്‍ ഒന്നാം സമ്മാനം നേടി

July 26th, 2011

bhavana-story-writing-winner-ePathram

ദുബായ് : ഭാവനാ ആര്‍ട്‌സ് സൊസൈറ്റി, മിഡ്‌സീ ഷിപ്പിംഗ് കമ്പനിയും സംയുക്തമായി റോയല്‍ പാലസ് ഹോട്ടലില്‍ കഥയരങ്ങ് സംഘടിപ്പിച്ചു.

‘ഭാവന കഥയരങ്ങ്- 2011 എന്ന പേരില്‍ നടന്ന പരിപാടി യില്‍ ഒന്നാം സമ്മാനം നേടിയ രാജു ഇരിങ്ങല്‍ രചിച്ച ‘നിരപരാധി എന്ന അശ്ലീല കഥ’ ഭാവന കലാ വിഭാഗം സെക്രട്ടറി ഷാനവാസ് ചാവക്കാട് അവതരി പ്പിച്ചു. രാജു വിനുള്ള അവാര്‍ഡ്‌ ഷാനവാസ് ഏറ്റുവാങ്ങി.

രണ്ടാം സമ്മാനം നേടിയ സി. പി. അനില്‍ കുമാറിന്‍റെ ‘വൈഖരി’, മൂന്നാം സമ്മാനം കിട്ടിയ സോണിയ റഫീക്കിന്‍റെ ‘കാലാന്തരങ്ങള്‍’ എന്നിവ കഥാകൃത്തുക്കള്‍ തന്നെ അവതരിപ്പിച്ചു.

ജോസ്‌ ആന്റണി കുരീപ്പുഴ, തോമസ്‌ ചെറിയാന്‍, അജിത്‌ കുമാര്‍ എന്നിവര്‍ സമ്മാനാര്‍ഹമായ കഥകള്‍ വിലയിരുത്തി സംസാരിച്ചു. സാംസ്കാരിക രംഗത്തെ പ്രമുഖര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. താജ്മഹലിന് ഓര്‍മ്മ ക്കുറിപ്പ്, രാവണ പുത്രി എന്നീ കവിതകള്‍ ശിവപ്രസാദ്, വിപുല്‍ കുമാര്‍ എന്നിവര്‍ ആലപിച്ചു.

കെ. ത്രിനാഥ് അദ്ധ്യക്ഷത വഹിച്ചു. സുലൈമാന്‍ തണ്ടിലം സ്വാഗതവും ഖാലിദ് തൊയക്കാവ് നന്ദിയും പറഞ്ഞു.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മികച്ച സേവനത്തിന് അംഗീകാരം

July 9th, 2011
best-employee-award-for-muhiyidheen-ePathram

മുഹിയിദ്ധീന്‍ പുരസ്കാരം ഏറ്റുവാങ്ങുന്നു

അബുദാബി : മികച്ച സേവന ത്തിന് യു. എ. ഇ. നീതിന്യായ വകുപ്പ് നല്‍കി വരുന്ന അവാര്‍ഡ് മൂന്നു മലയാളികള്‍ അടക്കം നിരവധി പേര്‍ക്ക് നല്‍കി ആദരിച്ചു.

best-employee-award-for-chithari-abdulla-ePathram

ചിത്താരി അബ്ദുള്ള പുരസ്കാരം ഏറ്റുവാങ്ങുന്നു

മലപ്പുറം സ്വദേശി മുഹിയദ്ധീന്‍, ചിത്താരി അബ്ദുള്ള, ചിത്താരി ഇബ്രാഹിം എന്നിവര്‍ നീതിന്യായ വകുപ്പ് മന്ത്രി ഡോക്ടര്‍. ഹാദിഫ്‌ ബിന്‍ ജൂആന്‍ അല്‍ ദാഹിരി യില്‍ നിന്നും പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.

best-employee-award-for-chithari-ibrahim-ePathram

ചിത്താരി ഇബ്രാഹിം പുരസ്കാരം ഏറ്റുവാങ്ങുന്നു

നിരവധി ഉന്നത തല ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു.

-അയച്ചു തന്നത് : ഷാഹിര്‍ രാമന്തളി, അബുദാബി

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

അക്ഷയ ദേശീയ പുരസ്കാരം വി.ടി.വി. ദാമോദരന്

June 29th, 2011

vtv-damodaran-epathram

പയ്യന്നൂര്‍ : അക്ഷയ പുസ്തക നിധിയുടെ സാംസ്കാരിക പ്രവര്‍ത്തകനുള്ള ഈ വര്‍ഷത്തെ അക്ഷയ ദേശീയ പുരസ്കാരത്തിന് അബുദാബിയില്‍ ദീര്‍ഘകാലമായി പ്രവാസിയായ വി. ടി. വി. ദാമോദരനെ തിരഞ്ഞെടുത്തു.

കലാ സാംസ്കാരിക ജീവകാരുണ്യ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് പ്രസ്തുത പുരസ്കാരം നല്‍കുന്നത്. ആഗസ്ത് അവസാനം ബറോഡയില്‍ വിവിധ കേന്ദ്ര – സംസ്ഥാന മന്ത്രിമാര്‍ സംബന്ധിക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും എന്ന് പുരസ്കാര സമിതി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

പയ്യന്നൂര്‍ സൗഹൃദ വേദിയുടെ സ്ഥാപക പ്രവര്‍ത്തകാനായ വി. ടി. വി. ദാമോദരന്‍ പയ്യന്നൂരിന്‍റെ തനതു കലാരൂപമായ പയ്യന്നൂര്‍ കോല്‍ക്കളി വിദേശത്തു ആദ്യമായി അവതരിപ്പിച്ചു ശ്രദ്ധ നേടി. കേരള നാടന്‍ കലാ അക്കാദമിയുടെ അംഗീകാരവും നേടിയ ഇദ്ദേഹം പയ്യന്നൂര്‍ കോല്‍ക്കളിയെ കുറിച്ച് ‘കേളിപ്പെരുമ’ എന്ന ഡോക്കുമെന്‍ററി നിര്‍മ്മിച്ചിട്ടുണ്ട്. മധു കൈതപ്രമാണ് ഡോക്കുമെന്‍ററി സംവിധാനം ചെയ്തത്.

പയ്യന്നൂര്‍ക്കാരുടെ ആഗോള കൂട്ടായ്മയായ പയ്യന്നൂര്‍ സൗഹൃദ വേദി അബുദാബി ചാപ്റ്റര്‍ മുന്‍ സെക്രട്ടറിയും ഇപ്പോള്‍ ജീവകാരുണ്യ വിഭാഗം കണ്‍ വീനറുമാണ്.

മലയാള ഭാഷ പാഠശാല,  കേരള ഫോക് ലോര്‍ അക്കാദമി തുടങ്ങി വിവിധ പ്രസ്ഥാന ങ്ങളുടെ പുരസ്കാരങ്ങള്‍ ഇതിനകം അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

മധു കൈതപ്രം സംവിധാനം ചെയ്ത ‘മധ്യവേനല്‍’ എന്ന ചലച്ചിത്ര ത്തിലൂടെ സിനിമാ അഭിനയ രംഗത്തെത്തിയ ദാമോദരന്‍, ഉടന്‍ റിലീസാകുന്ന മധുവിന്‍റെ തന്നെ ദിലീപ് നായകനായി അഭിനയിച്ച ‘ഓര്‍മ്മ മാത്രം’ എന്ന സിനിമയിലും അഭിനയിക്കുന്നുണ്ട്.

പ്രമുഖ കോല്‍ക്കളി ആചാര്യനും സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവുമായ അന്നൂരിലെ കെ. യു. രാമ പൊതുവാളുടെയും വി. ടി. വി. നാരായണി അമ്മയുടെയും മകനാണ്. നിര്‍മ്മലയാണ്‌ ഭാര്യ. ഐശ്വര്യ, വൈശാഖ് എന്നിവര്‍ മക്കളാണ്.

എസ്. രമേശന്‍ നായര്‍, വൈസ് ചാന്‍സലര്‍ ഡോ: വി. എന്‍. രാജശേഖരന്‍ പിള്ള, ബറോഡ കേരള സമാജം, പി. എന്‍. സുരേഷ്, മോഹന്‍ നായര്‍ വഡോദര തുടങ്ങിയവര്‍ക്കും ഈ വര്‍ഷം അവാര്‍ഡു നല്‍കുന്നുണ്ട്.

പദ്മശ്രീ ഡോ: എം. ലീലാവതി, ഡി. ശ്രീമാന്‍ നമ്പൂതിരി, പായിപ്ര രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

മലയാണ്‍മക്ക് നല്‍കി വരുന്ന നിസ്തുല സേവനങ്ങളെ പരിഗണിച്ചാണ് പുരസ്കാരങ്ങള്‍ നല്‍കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

പ്രമുഖ ഗാന്ധിയനായിരുന്ന പ്രൊഫ: എം. പി. മന്മഥനാണ് മൂവാറ്റുപുഴ ആസ്ഥാനമായ അക്ഷയ പുസ്തക നിധിയുടെ സ്ഥാപകന്‍.

മഹാകവി അക്കിത്തം, സുഗത കുമാരി, ഡോ: ലീലാവതി, പായിപ്ര രാധാകൃഷ്ണന്‍ എന്നിവരാണ് ഇപ്പോള്‍ സമതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

വി. കെ. മാധവന്‍ കുട്ടി, പി. ഭാക്സരന്‍, തൈക്കാട്ട് മൂസ്, എം. ലീലാവതി, വൈദ്യമഠം നമ്പൂതിരി, കാണിപ്പയ്യൂര്‍ നമ്പൂതിരിപ്പാട്, വിഷ്ണു നാരായണന്‍ നമ്പൂതിരി, യൂസഫലി കേച്ചേരി, ടി. കെ. എ. നായര്‍, ഓംചേരി തുടങ്ങിയവരാണ് കഴിഞ്ഞ കാലങ്ങളില്‍ അക്ഷയ അവാര്‍ഡിന് അര്‍ഹരായവര്‍.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്വീകരണവും അവാര്‍ഡ് ദാന സമ്മേളനവും

June 26th, 2011

seethisahib-logo-epathramദുബായ് :  2012 ഏപ്രിലില്‍ സംസ്ഥാന തലത്തില്‍ സീതി സാഹിബ് അനുസ്മരണ സംമ്മേളനവും,  സീതിസാഹിബ് വിചാരവേദി യു. എ.  ഇ. ചാപ്ടറിന്‍റെ സഹകരണ ത്തോടെ പ്രസിദ്ധീകരിക്കുന്ന സുവനീറിന്‍റെ പ്രകാശനവും കൊടുങ്ങലൂരില്‍ നടത്തുവാന്‍ പാണക്കാട് സയ്യിദ് ബഷീര്‍ അലി ശിഹാബ് തങ്ങളുടെ നേതൃത്വ ത്തില്‍ പരിപാടികള്‍  ആസൂത്രണം ചെയ്തിരിക്കുന്നതിന്‍   പ്രചാരണാര്‍ത്ഥം  യു.  എ. ഇ. യില്‍ എത്തുന്ന തങ്ങള്‍ക്കു ഷാര്‍ജ കെ. എം. സി. സി ഓഡിറ്റോറിയാത്തില്‍   സ്വീകരണം നല്‍കാനും ഈവര്‍ഷത്തെ സീതി സാഹിബ്‌ സ്മാരക പ്രവാസി അവാര്‍ഡ്‌ ആ സമ്മേളനത്തില്‍ വിതരണം ചെയ്യാനും സീതി സാഹിബ്‌ വിചാര വേദി യു. എ. ഇ. ചാപ്റ്റര്‍ യോഗം തീരുമാനിച്ചു.
 
പ്രസിഡന്‍റ് കെ. എച്. എം. അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു.  വര്‍ഷം തോറും കേരള ത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്ന അനുസ്മരണ സമ്മേളന ങ്ങളുടെ തുടക്കം കൂടിയാണ് ജന്മനാടായ കൊടുങ്ങല്ലൂരില്‍ നടക്കുന്ന സമ്മേളനം.

 
വി. പി. അഹമ്മദ് കുട്ടി മദനി,  കുട്ടി കൂടല്ലൂര്‍,  ബാവ തോട്ടത്തില്‍,  ഹനീഫ് കല്‍മട്ട,  ജമാല്‍ മനയത്ത്,  അഷ്‌റഫ് കൊടുങ്ങല്ലൂര്‍ എന്നിവര്‍ സംസാരിച്ചു.

വിവരങ്ങള്‍ക്ക് : 050 37 67 871

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

2012 ല്‍ അബുദാബി യില്‍ പുതിയ ഇന്ത്യന്‍ സ്‌കൂള്‍ കോംപ്ലക്‌സ്

June 24th, 2011

br-shetty-adis-press-meet-ePathram
അബുദാബി: അബുദാബി ഇന്ത്യന്‍ സ്‌കൂള്‍ ( ADIS) അബുദാബി ഇന്‍റര്‍നാഷണല്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഇന്ത്യന്‍ സ്‌കൂള്‍ കോംപ്ലക്‌സിന് അബുദാബി എജ്യുക്കേഷന്‍ കൗണ്‍സിലിന്‍റെ അംഗീകാരം ലഭിച്ചു എന്നും മുസ്സഫ മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ ഇന്ത്യന്‍ സ്‌കൂള്‍ കോംപ്ലക്‌സ് ആരംഭിക്കുമെന്നും അബുദാബി ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ ഡോ. ബി. ആര്‍. ഷെട്ടി വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു. ബി. ആര്‍. ഷെട്ടിയെ കൂടാതെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി. കെ. മാത്തൂര്‍, സ്‌പോര്‍ട്‌സ് കമ്മിറ്റി അംഗം സര്‍വ്വോത്തം ഷെട്ടി എന്നിവരും പങ്കെടുത്തു.

നിലവിലെ ഇന്ത്യന്‍ സ്‌കൂളില്‍ 5,800 കുട്ടികളാണുള്ളത്. പുതിയ സ്‌കൂളില്‍ 12,000 കുട്ടികള്‍ക്ക് പ്രവേശനം നല്‍കാന്‍ സാധിക്കും. ആധുനികമായ എല്ലാ സൗകര്യങ്ങളോടെയും നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ 2012 ല്‍ തന്നെ ഇന്ത്യന്‍ സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിക്കും. പുതിയ സ്‌കൂള്‍ കോംപ്ലക്‌സില്‍ ഒരു ക്ലാസ് മുറിയില്‍ 25 വിദ്യാര്‍ത്ഥികള്‍ക്കു മാത്രമേ പ്രവേശനം നല്‍കാവൂ എന്നാണ് അബുദാബി എജ്യുക്കേഷന്‍ കൗണ്‍സിലിന്‍റെ നിര്‍ദ്ദേശം. ബി. ആര്‍. ഷെട്ടി പറഞ്ഞു.

അബുദാബി ഇന്ത്യന്‍ സ്‌കൂളിന്‍റെ അക്കാദമിക് വിജയങ്ങള്‍ പ്രഖ്യാപിക്കാന്‍ വിളിച്ചു ചേര്‍ത്ത തായിരുന്നു വാര്‍ത്താ സമ്മേളനം. ഇന്ത്യന്‍ സ്‌കൂളിന്‍റെ പഠന നിലവാരം ഏറെ മികച്ചതാണ്. കഴിഞ്ഞ അഖിലേന്ത്യാ സെക്കന്‍ഡറി സ്‌കൂള്‍ പരീക്ഷ യില്‍ ഇന്ത്യന്‍ സ്‌കൂളില്‍ നിന്ന് പരീക്ഷ എഴുതിയ 319 പേരും ഡിസ്റ്റിംഗ്ഷ നോടെ ഉയര്‍ന്ന മാര്‍ക്ക് നേടിയാണ് പാസ്സായത്. പ്രിന്‍സിപ്പല്‍ വി. കെ. മാത്തൂര്‍ വിശദീകരിച്ചു.

പന്ത്രണ്ടാം ക്ലാസ് സയന്‍സ് വിഭാഗ ത്തില്‍ 98 % മാര്‍ക്ക്‌ വാങ്ങി യു. എ. ഇ. യില്‍ തന്നെ ഒന്നാമന്‍ ആയത് ഇന്ത്യന്‍ സ്‌കൂളിലെ അഖിലേഷ് മോഹന്‍. കൊമേഴ്‌സ് വിഭാഗത്തില്‍ ലവീന്‍ നാന്‍ഖാനി 96.4 % മാര്‍ക്ക് നേടി ഒന്നാമനായി.

അതുപോലെ ഉന്നത വിജയം നേടിയ സാര്‍ഥക് ഭാസ്‌ക് (97.6 %), ആരതി പ്രഭു (96.4 %), പ്രിയങ്ക പ്രഭു (96 %), വിശ്രുത് (94 %) എന്നിവരും ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തന്നെയാണ്.

യു. എ. ഇ. യിലെ ഏറ്റവും വലിയ വിദ്യാഭ്യാസ അവാര്‍ഡായ ശൈഖ് ഹംദാന്‍ അവാര്‍ഡ് നേടിയ നവമി കൃഷ്ണ, കാഞ്ചന്‍ രാജീവ്, മുഹ്‌സിനാ സിയാബുദ്ദീന്‍, ഗുര്‍സി മാര്‍ജിത് സിംഗ് എന്നിവര്‍ അബുദാബി ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആണ്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 3 of 1312345...10...Last »

« Previous Page« Previous « പുസ്തക പ്രകാശനം
Next »Next Page » കോലായയുടെ 25 മത് കൂട്ടായ്മ നടന്നു »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine