ഷാര്‍ജ : തിരുനല്ലൂര്‍ സാഹിത്യ വേദി യുടെ ഈ വര്‍ഷ ത്തെ കവിതാ പുരസ്‌കാരം നന്ദാ ദേവിക്ക്.
തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളം (ചൊവ്വന്നൂര്‍) സ്വദേശിനിയും നിരൂപക യുമായ ഷീജാ മുരളി യാണ് ‘നന്ദാദേവി’ എന്ന തൂലികാ നാമത്തില്‍ കവിതകള്‍ രചിക്കുന്നത്. ആനുകാലിക ങ്ങളില്‍ കവിത കളും ലേഖന ങ്ങളും എഴുതാറുണ്ട്.
‘മഹാ പ്രസ്ഥാനത്തിന് മുന്‍പ്’ എന്ന കവിത യാണ് നന്ദയെ പുരസ്‌കാര ത്തിന് അര്‍ഹയാക്കിയത്. ഒക്‌ടോബര്‍ 8 ശനിയാഴ്ച വൈകിട്ട് നാലിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. കവി ഒ. എന്‍. വി. കുറുപ്പ് സംബന്ധിക്കും