ദുബായ് : ഈ വര്‍ഷ ത്തെ ദല – കൊച്ചുബാവ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കഥാ വിഭാഗ ത്തില്‍ കെ. രാജേന്ദ്രന്‍റെ ‘കോമണ്‍വെല്‍ത്ത്’ എന്ന കൃതിയും കവിതാ വിഭാഗ ത്തില്‍ എം. പി. പവിത്ര യുടെ ‘വീണുപോയത്’ എന്ന കൃതിയും ഏകാംഗ നാടക വിഭാഗ ത്തില്‍ എം. യു. പ്രവീണിന്‍റെ ‘കനി’ എന്ന രചന യുമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ലേഖന വിഭാഗ ത്തില്‍ പി. കെ. അനില്‍കുമാറും പുരസ്‌കാരം നേടി.
5001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം ജൂണ്‍ 25 ന് കോഴിക്കോട്ട് നടക്കുന്ന ചടങ്ങില്‍ സുകുമാര്‍ അഴീക്കോട് സമ്മാനിക്കുമെന്ന് ദല ഭാരവാഹികള്‍ പാലക്കാട്ട് വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.
മുണ്ടൂര്‍ സേതുമാധവന്‍, അഷ്ടമൂര്‍ത്തി, എന്‍. ആര്‍. ഗ്രാമപ്രകാശ്, എന്‍. രാധാകൃഷ്ണന്‍ നായര്‍ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരങ്ങള്‍ നിര്‍ണ്ണയിച്ചത്.
– നാരായണന്‍ വെളിയംകോട്