- ഫൈസല്‍ ബാവ
വായിക്കുക: ദുബായ്, സംഗീതം, സാംസ്കാരികം
ദുബായ് : അഗ്നി തിയ്യറ്റേഴ്സ് ഒരുക്കിയ ‘കൂട്ടുകുടുംബം’ അരങ്ങിലെത്തി. ഫ്രാന്‍സിസ് ടി. മാവേലിക്കര രചന നിര്‍വ്വഹിച്ച കൂട്ടുകുടുംബം സംവിധാനം ചെയ്തത് ബാബു അരിയന്നൂര്‍.
വര്‍ത്തമാന കാലഘട്ടത്തില്‍ സമൂഹത്തിലെ മൂല്യച്യുതികളെ ഒരു കുടുംബ ത്തില്‍ നടക്കുന്ന സംഭവ ങ്ങളിലൂടെ പ്രതിപാദിച്ച ഈ നാടകത്തില്‍ ചന്ദ്രഭാനു, അഷ്‌റഫ് പെരിഞ്ഞനം, ബിനു ഹുസൈന്‍, ജാന്‍സി ജോഷി, ബിബാഷ്, സോണിയ, തങ്കം സുബ്രമണ്യം, സുരേഷ് പൊന്നറമ്പില്‍, എബിസന്‍ തെക്കെടം, സൌമ്യ, അന്‍സാര്‍ മാഹി, സജി സുകുമാരന്‍, ജോയ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
രമേശ് കാവില്‍, രാജ്മോഹന്‍, ശംസുദ്ധീന്‍ ചേറ്റുവ എന്നിവരുടെ ഗാനങ്ങള്‍ക്ക് ക്ക് സംഗീതം നല്‍കിയത് സെബി നായരമ്പലം. ആലാപനം : ദലീമ, ഗണേഷ് സുന്ദര്‍. പിന്നണിയില്‍ ഗോകുല്‍, ജയന്‍, സന്തോഷ് ആലക്കാട്ട് എന്നിവരും പ്രവര്‍ത്തിച്ചു.
2007 ല്‍ കെ. എസ്. ബി. സി. സംഘടിപ്പിച്ച അഖില കേരള പ്രൊഫഷണല്‍ നാടക മല്‍സര ത്തില്‍ ഏറ്റവും മികച്ച നാടക ത്തിനുള്ള അവാര്‍ഡ് നേടിയിരുന്ന ‘കൂട്ടുകുടുംബം’ ദുബായില്‍ നിറഞ്ഞ സദസ്സിലാണ് അവതരിപ്പിച്ചത്.
(ചിത്രങ്ങള്‍ : ഖുറൈഷി ആലപ്പുഴ)
- ഫൈസല്‍ ബാവ
ദുബായ് : മലബാര്‍ പ്രവാസി കോര്‍ഡിനേഷന്‍ കൗണ്‍സില്‍ ( MPCC ) രണ്ടാമത് മലബാര്‍ പ്രവാസി ദിവസി നോടനുബന്ധിച്ച് യു. എ. ഇ. ഉത്തര മേഖലാ കണ്‍വെന്‍ഷന്‍ ഷാര്‍ജ ഇന്ത്യന്‍ അസ്സോസി യേഷനില്‍ വച്ച് നടന്നു.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് കെ. ബാലകൃഷ്ണന്‍ യോഗം ഉദ്ഘാടനം ചെയ്തു. വിവിധ വിഷയ ങ്ങളെ അധികരിച്ച് നടന്ന ചര്‍ച്ച കള്‍ക്ക് കെ. എം. അബ്ബാസ് ( പ്രവാസികളുടെ പ്രശ്‌നങ്ങളും പരിഹാര നിര്‍ദ്ദേശങ്ങളും), സത്യന്‍ മാടാക്കര ( മലബാറിന്‍റെ വിദ്യാഭ്യാസ പിന്നോക്കാ വസ്ഥ), ബഷീര്‍ തിക്കോടി ( മലബാറിന്‍റെ സമഗ്ര വികസനം) എന്നിവര്‍ നേതൃത്വം നല്‍കി.
സെക്രട്ടറിയേറ്റിന്‍റെ ഒരു അനെക്‌സര്‍ കോഴിക്കോട് അനുവദിക്കുക, കാസര്‍കോട് കേന്ദ്രമായി മെഡിക്കല്‍ കോളേജും പാരാ മെഡിക്കല്‍ കോഴ്‌സുകളും അനുവദിക്കുക, കാസര്‍കോട് ഗവ. കോളേജില്‍ മലയാളം കോഴ്‌സ് അനുവദിക്കുക, മഞ്ചേരി ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജ് ആക്കി ഉയര്‍ത്തുക, എന്‍. ആര്‍. ഐ. ഫീസ് കുറയ്ക്കുക, പാവപ്പെട്ട പ്രവാസി കള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുക, പ്രവാസി ക്ഷേമ നിധി കാലോചിതമായി പരിഷ്‌കരിക്കുകയും ഉദാരവല്‍ക്കരിക്കുകയും ചെയ്യുക, നോര്‍ക്ക പ്രിവിലേജ് കാര്‍ഡ് ഉപയോഗ പ്രദമായ രീതിയില്‍ പരിഷ്‌ക്കരിക്കുക, മൊയ്തു പാലം കോരപ്പുഴ പാലം അടക്കം പുതുക്കി പണിതു കൊണ്ട് മലബാറിലെ യാത്രാ പ്രശ്‌നങ്ങള്‍ക്ക് അറുതി വരുത്തുക, പുതുതായി അനുവദിക്കപ്പെട്ട യു. എ. ഇ. കോണ്‍സുലേറ്റിന്‍റെ ആസ്ഥാനം മലബാറില്‍ ആക്കുക തുടങ്ങിയ വിവിധ വിഷയ ങ്ങള്‍ കേന്ദ്രീകരിച്ചു നടന്ന ചര്‍ച്ച കളില്‍ പ്രാദേശിക അസോസിയേഷനുകള്‍, കോളേജ് അലൂമ്‌നികള്‍ വിവിധ രാഷ്ട്രീയ സാംസ്‌കാരിക സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
വിവിധ വിഷയ ങ്ങള്‍ സമഗ്രമായ രീതിയില്‍ സര്‍ക്കാരിനു മുന്നില്‍ അവതരിപ്പിക്കാനും, യു. എ. ഇ. യിലെ മറ്റു എമിറേറ്റുകളിലും, ഖത്തര്‍, സൗദി അറേബ്യ, ബഹ്‌റൈന്‍, എന്നിവിട ങ്ങളിലും തുടര്‍ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കുവാനും തീരുമാനിച്ചു.
പ്രശസ്ത ഗായകന്‍ വി. എം. കുട്ടി മുഖ്യാഥിതി ആയിരുന്നു. എം. പി. സി. സി. പ്രസിഡന്‍റ് അര്‍. സാജിദ് അബൂബക്കറിന്‍റെ അദ്ധ്യക്ഷത യില്‍ നടന്ന യോഗ ത്തില്‍ നാരായണന്‍ വെളിയങ്കോട്( ദല) , ഇബ്രാഹിം എളേറ്റില്‍ ( പ്രസിഡണ്ട്, ദുബായ് കെ. എം. സി. സി.), എന്‍. പി. രാമചന്ദ്രന്‍ (ദുബായ് പ്രിയദര്‍ശിനി), എന്‍. ആര്‍. മായന്‍ ( O. I. C. C. ), വൈ. എ. റഹീം, കെ. എം. ബഷീര്‍, ഹനീഫ് ബൈത്താന്‍, മുഹമ്മദ് അന്‍സാരി എന്നിവര്‍ സംസാരിച്ചു.
ദേവാനന്ദ് തിരുവോത്ത് സ്വാഗതവും രാജു. പി. മേനോന്‍ നന്ദിയും പറഞ്ഞു.
- ഫൈസല്‍ ബാവ
ദുബായ് : ഭാവനാ ആര്‍ട്‌സ് സൊസൈറ്റി കഥാ രചനാ മത്സരം സംഘടിപ്പിക്കുന്നു. തിരഞ്ഞെടുക്ക പ്പെടുന്ന കഥ കള്‍ക്ക് സമ്മാനം നല്‍കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ എം. എ. ഷാനവാസ്, ആര്‍ട്‌സ് സെക്രട്ടറി, ഭാവനാ ആര്‍ട്‌സ് സൊസൈറ്റി, പി. ബി. നമ്പര്‍ 117293, ദുബായ്, യു. എ. ഇ. എന്ന വിലാസ ത്തിലോ shanjaz at yahoo dot com എന്ന ഇ – മെയിലിലോ ജൂലൈ 18 ന് മുന്‍പായി അയക്കുക.
വിശദ വിവരങ്ങള്‍ക്ക് : 050 – 49 49 334
-
ദുബായ് : ദുബായ് കേന്ദ്രമായി പ്രവര്‍ത്തനം ആരംഭിച്ച യു. എ. ഇ. യിലെ നാടക പ്രവര്‍ത്തകരുടെ കൂട്ടായ്മ ‘അഗ്നി തിയ്യറ്റേഴ്സ്’ ഒരുക്കുന്ന സംഗീത നാടകം ‘കൂട്ടുകുടുംബം’ ജൂലായ് 1 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ദുബായ് അല്‍ നാസര്‍ ലിഷര്‍ ലാന്‍റ് നഷ് വാന്‍ ഹാളില്‍ അരങ്ങേറും.
ഫ്രാന്‍സിസ് ടി. മാവേലിക്കര രചന നിര്‍വ്വഹിച്ച കൂട്ടുകുടുംബം, 2007 ല്‍ കെ. എസ്. ബി. സി. സംഘടിപ്പിച്ച അഖില കേരള പ്രൊഫഷണല്‍ നാടക മല്‍സര ത്തില്‍ ഏറ്റവും മികച്ച നാടക ത്തിനുള്ള അവാര്‍ഡ് നേടിയിരുന്നു.
തലമുറകള്‍ കടന്നു പോകുമ്പോള്‍ കുടുംബ ബന്ധങ്ങളില്‍ സംഭവിക്കുന്ന വ്യതിയാനങ്ങള്‍ മൂലം വ്യക്തി കള്‍ക്ക് സാമൂഹത്തില്‍ നേരിടേണ്ടി വരുന്ന അനുഭവങ്ങള്‍ പച്ചയായി ആവിഷ്കരിക്കുന്ന ‘കൂട്ടുകുടുംബം’ സംവിധാനം ചെയ്തിരിക്കുന്നത് ബാബു അരിയന്നൂര്‍.
വിവരങ്ങള്‍ക്ക് വിളിക്കുക : ചന്ദ്രഭാനു – 055 65 65 615, ബാബു – 050 53 90 49
-