ദുബായ് : 2012 ഏപ്രിലില്‍ സംസ്ഥാന തലത്തില്‍ സീതി സാഹിബ് അനുസ്മരണ സംമ്മേളനവും, സീതിസാഹിബ് വിചാരവേദി യു. എ. ഇ. ചാപ്ടറിന്‍റെ സഹകരണ ത്തോടെ പ്രസിദ്ധീകരിക്കുന്ന സുവനീറിന്‍റെ പ്രകാശനവും കൊടുങ്ങലൂരില്‍ നടത്തുവാന്‍ പാണക്കാട് സയ്യിദ് ബഷീര്‍ അലി ശിഹാബ് തങ്ങളുടെ നേതൃത്വ ത്തില്‍ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നതിന്‍ പ്രചാരണാര്‍ത്ഥം യു. എ. ഇ. യില്‍ എത്തുന്ന തങ്ങള്‍ക്കു ഷാര്‍ജ കെ. എം. സി. സി ഓഡിറ്റോറിയാത്തില്‍ സ്വീകരണം നല്‍കാനും ഈവര്‍ഷത്തെ സീതി സാഹിബ് സ്മാരക പ്രവാസി അവാര്‍ഡ് ആ സമ്മേളനത്തില്‍ വിതരണം ചെയ്യാനും സീതി സാഹിബ് വിചാര വേദി യു. എ. ഇ. ചാപ്റ്റര്‍ യോഗം തീരുമാനിച്ചു.
പ്രസിഡന്‍റ് കെ. എച്. എം. അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. വര്‍ഷം തോറും കേരള ത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്ന അനുസ്മരണ സമ്മേളന ങ്ങളുടെ തുടക്കം കൂടിയാണ് ജന്മനാടായ കൊടുങ്ങല്ലൂരില്‍ നടക്കുന്ന സമ്മേളനം.
വി. പി. അഹമ്മദ് കുട്ടി മദനി, കുട്ടി കൂടല്ലൂര്‍, ബാവ തോട്ടത്തില്‍, ഹനീഫ് കല്‍മട്ട, ജമാല്‍ മനയത്ത്, അഷ്‌റഫ് കൊടുങ്ങല്ലൂര്‍ എന്നിവര്‍ സംസാരിച്ചു.
വിവരങ്ങള്‍ക്ക് : 050 37 67 871