ദുബായ് : യു. എ. ഇ. യില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് ജില്ലക്കാരുടെ പ്രവാസി കൂട്ടായ്മ ‘ കോഴിക്കോട് സഹൃദയ വേദി ‘ ജനറല്‍ ബോഡിയില്‍ 2011- 12 വര്‍ഷ ത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
നാസര്‍ പരദേശി പ്രസിഡന്‍റ്, സി. എ. ഹബീബ് ജനറല്‍ സെക്രട്ടറി, മുഹമ്മദ് സാലെഹ് ട്രഷറര്‍ എന്നിവരാണ് മുഖ്യ ഭാരവാഹികള്‍.
നസീബ് മരക്കാര്‍ ( വൈസ്. പ്രസി), എ. ടി. സുബൈര്‍, എ. ടി. മുഹമ്മദ് കോയ (ജോ.സെക്ര), ശബ്നം അബ്ദുസ്സലാം ( വനിതാ വിഭാഗം കണ്‍വീനര്‍), ഫാമിദാ ശരീഫ് (ജോ. കണ്‍വീനര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
സംഘടനയുടെ മുഖ്യ രക്ഷാധികാരിയായി ബഷീര്‍ തിക്കോടിയെ തെരഞ്ഞെടുത്തു. കോഴിക്കോട് കേന്ദ്രീകരിച്ചു നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ പള്ളിക്കണ്ടി മമ്മദ്കോയ യെ ചുമതല പ്പെടുത്തി.
ദുബായ് കത്ത് പാട്ടിലൂടെ പ്രശസ്തനായ ഗായകന്‍ എസ്. എ. ജമീലിന്‍റെ സ്മരണാര്‍ത്ഥം ഇശല്‍ – ഗസല്‍ സന്ധ്യ സംഘടിപ്പിക്കാനും ജനറല്‍ ബോഡിയില്‍ തീരുമാനിച്ചു.
വിശദ വിവരങ്ങള്‍ക്ക് : 050 36 24 989 (സി. എ. ഹബീബ്), 055 26 82 878 (നാസര്‍ പരദേശി)
-