ദുബായ് : കണ്ണൂര്‍ അന്താരാഷ്ട്ര വിമാന ത്താവളത്തിന്‍റെ ഓഹരികള്‍ പ്രവാസി കള്‍ക്കും ചെറുകിട സംരംഭ കര്‍ക്കും നേടുന്നതിന് അനുകൂല മായ തീരുമാന ങ്ങള്‍ കൈ ക്കൊണ്ട മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍റെ നടപടി കളെ കണ്ണൂര്‍ ജില്ലാ പ്രവാസി കൂട്ടായ്മ യായ ‘വെയ്ക്’ സ്വാഗതം ചെയ്തു.
പ്രവാസി പങ്കാളിത്തം ഉറപ്പു വരുത്തി സുതാര്യ മായ രീതിയില്‍ വിമാന ത്താവള നിര്‍മ്മാണ പദ്ധതി ആസൂത്രണം ചെയ്യാനുള്ള എല്ലാ ശ്രമങ്ങളെ യും വെയ്ക് അഭിനന്ദിക്കുക യും ശക്തമായി പിന്തുണയ്ക്കുക യും ചെയ്യും എന്ന് ദുബായില്‍ ചേര്‍ന്ന വെയ്കി ന്‍റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രഖ്യാപിച്ചു.
കിയാലി ന്‍റെ പ്രവര്‍ത്തന ങ്ങളില്‍ വിദേശ മലയാളി കളുടെ പ്രാതിനിധ്യ വും പിന്തുണ യും ഉറപ്പു വരുത്തുന്നതി നായി കമ്പനി യുടെ ഡയരക്ടര്‍ ബോര്‍ഡില്‍ അര്‍ഹമായ സ്ഥാനങ്ങള്‍ സംവരണം ചെയ്യണം എന്നും വെയ്ക് മുഖ്യമന്ത്രിക്ക് അയച്ച സന്ദേശ ത്തില്‍ ആവശ്യപ്പെട്ടു. പ്രവാസി ക്ഷേമം മുന്‍നിര്‍ത്തി യുള്ള ഇത്തരം ക്രിയാത്മക പ്രവര്‍ത്തന ങ്ങള്‍ക്ക് അനുകൂലവും സത്വര വുമായ നടപടികള്‍ അടിയന്തര മായി കൈക്കൊള്ളണം എന്ന അപേക്ഷ യും മുഖ്യമന്ത്രി യുടെ ശ്രദ്ധയില്‍ പ്പെടുത്തിയ തായി വെയ്ക് പ്രസിഡന്‍റ് അബ്ദുള്‍ഖാദര്‍ പനക്കാട് അറിയിച്ചു.
അയച്ചു തന്നത് : മുഹമ്മദ് അന്‍സാരി
- pma






























Good news