അബുദാബി: കേരള സോഷ്യല്‍ സെന്റര്‍ സാഹിത്യ വിഭാഗം ഒരുക്കിയ ‘സ്മൃതി പഥം-2011′ കേശവദേവ്, പൊന്‍കുന്നം വര്‍ക്കി, ഉറൂബ് എന്നീ മൂന്ന്‍ സാഹിത്യകാരന്മാരെ ഓര്‍ത്തുകൊണ്ട് സംഘടിപ്പിച്ച പരിപാടി വ്യത്യസ്തമായ അനുഭവമായി. കേശവദേവിന്റെ സാഹിത്യജീവിതത്തെ പറ്റി വനജ വിമലും, പൊന്‍കുന്നം വര്‍ക്കിയുടെ കഥകളിലൂടെ ഇ. ആര്‍ ജോഷിയും, ഉറൂബിന്റെ സാഹിത്യത്തിലൂടെ ഒ. ഷാജിയും പഠനങ്ങള്‍ അവതരിപ്പിച്ചു. ഇടപ്പള്ളിയെ സ്മരിച്ചുകൊണ്ട് അസ്മോ പുത്തന്‍ചിറയുടെ ‘ഇടപ്പള്ളി’ എന്ന കവിത കവിതന്നെ ചൊല്ലികൊണ്ടാണ് പരിപാടി തുടങ്ങിയത്. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ഫൈസല്‍ ബാവ, അജി രാധാകൃഷ്ണന്‍, കെ.പി.എ.സി. സജു, സെയ്ത് മുഹമ്മദ് എന്നിവര്‍ എന്നിവര്‍ സംസാരിച്ചു. കെ.എസ്.സി കലാവിഭാഗം സെക്രട്ടറി മോഹന്‍ദാസ് അദ്ധ്യക്ഷനായിരുന്നു. സാഹിത്യവിഭാഗം സെക്രട്ടറി സുരേഷ് പാടൂര്‍ സ്വാഗതവും, കെ.എസ്.സി ജോയിന്‍ സെക്രെട്ടറി ഷിറിന്‍ വിജയന്‍ നന്ദിയും പറഞ്ഞു.