ഉണ്ണി ആറിന്റെ കഥയുടെ വായനയും ചര്‍ച്ചയും

June 19th, 2011

 

അബുദാബി: കോലായ സാഹിത്യ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ ജൂണ്‍ 22, ബുധനാഴ്ച വൈകിട്ട് 8 മണിക്ക്  ഉണ്ണി ആറിന്റെ, കോട്ടയം-17  എന്ന കഥയുടെ വായനയും ചര്‍ച്ചയും നടത്തും. അബുദാബി ശക്തി അവാര്‍ഡ് നേടിയ ഈ  കഥയുടെ പഠനം സാംസ്കാരിക പ്രവര്‍ത്തകനായ ടി കെ ജലീല്‍ അവതരിപ്പിക്കും.  പ്രമുഖകവി അസ്മോ പുത്തന്‍ചിറ
മോഡറേറ്ററായിരിക്കും.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കേരളോത്സവം : ഒന്നാം സമ്മാനം ബിനു നായര്‍ക്ക്

June 19th, 2011

ksc-keralotsav-2011-winner-ePathram
അബുദാബി : കേരള സോഷ്യല്‍ സെന്‍ററില്‍ നടന്ന കേരളോത്സവ ത്തിലെ ഒന്നാം സമ്മാനമായ ഒന്നാം സമ്മാനമായ കീയാ പിക്കാന്‍റോ കാര്‍ പത്തനംതിട്ട കോന്നി സ്വദേശി ബിനു നായര്‍ ( 114288 എന്ന കൂപ്പണ്‍ നമ്പര്‍ ) കരസ്ഥമാക്കി. അബുദാബിയിലെ ഒരു സ്വകാര്യ വാണിജ്യ സ്ഥാപനത്തില്‍ സെയില്‍സ് മാനേജര്‍ ആണ് ബിനു നായര്‍.

വെള്ളിയാഴ്ച രാത്രി 12ന് നടന്ന റാഫിള്‍ കൂപ്പണ്‍ നറുക്കെടുപ്പിന് കെ. എസ്. സി. മാനേജിംഗ് കമ്മിറ്റി അംഗങ്ങളും വിവിധ അമേച്വര്‍ സംഘടനാ പ്രതിനിധികളും നേതൃത്വം നല്‍കി. നറുക്കെടുപ്പില്‍ 51 ഭാഗ്യവാന്മാരെ യാണ് പ്രഖ്യാപിച്ചത്.

-

വായിക്കുക:

അഭിപ്രായം എഴുതുക »

കേരള സോഷ്യല്‍ സെന്‍ററില്‍ കേരളോത്സവം

June 16th, 2011

keralotsavam-2011-ePathramഅബുദാബി : നാട്ടിലെ ഉല്‍സവാന്തരീക്ഷം പുന:സൃഷ്ടിച്ചു കൊണ്ട് ഇനിയുള്ള രണ്ടു നാളുകള്‍ കേരളാ സോഷ്യല്‍ സെന്‍റര്‍ അങ്കണത്തില്‍ കേരളോത്സവം നടക്കുന്നു.

ജൂണ്‍ 16 വ്യാഴം, 17 വെള്ളി ദിവസ ങ്ങളില്‍ വൈകീട്ട് 7.30 മുതല്‍ കെ. എസ്. സി. അങ്കണ ത്തില്‍ കേരളീയ നാടന്‍ വിഭവങ്ങള്‍ ഒരുക്കിയ തട്ടുകടകള്‍, കേരള ത്തനിമ യുള്ള കലാപരിപാടികള്‍ എന്നിവ അരങ്ങേറും

കേരളോത്സവ വേദിയിലേക്ക് പ്രവേശിക്കാന്‍ അഞ്ചു ദിര്‍ഹം മുടക്കി എടുക്കുന്ന പ്രവേശന കൂപ്പണ്‍ നറുക്കെടുപ്പില്‍ ആകര്‍ഷകങ്ങളായ അമ്പതോളം സമ്മാനങ്ങള്‍ നല്‍കും. മെഗാ സമ്മാനമായി കാര്‍ നല്‍കും.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആഗോള പരിസ്ഥിതി സെമിനാര്‍ നടന്നു

June 11th, 2011

അബുദാബി : ആഗോള പരിസ്ഥിതി ദിനാചരണ ത്തോട് അനുബന്ധിച്ച് ‘മാറുന്ന പരിസ്ഥിതിയും നമ്മളും’ എന്ന വിഷയത്തെ ആസ്പദമാക്കി  അബുദാബി ഫ്രന്‍റ്സ് ഓഫ് കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത്  ജൂണ്‍ 10 വെള്ളിയാഴ്ച്ച വൈകിട്ട് 6 മണിക്ക് കേരളാ സോഷ്യല്‍ സെന്‍ററില്‍ സംഘടിപ്പിച്ച സെമിനാറില്‍ ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യു.എ. ഇ. ഘടകം പ്രസിഡന്റ്‌  പ്രൊഫ: ഉണ്ണികൃഷ്ണന്‍   ഭൂമിയുടെ ഉപരിതല ത്തില്‍ ക്രമ രഹിതമായ പല മാറ്റങ്ങളും  ഇത് മൂലം പ്രകൃതിയുടെ സന്തുലിതാവസ്ഥ, അന്തരീക്ഷ മലിനീകരണം, ഭൌമ താപ വര്‍ദ്ധന, കൊടുങ്കാറ്റ്, വെള്ളപ്പൊക്കം എന്നീ വിഷയത്തെ കുറിച്ചുള്ള പഠനവും സി ഡി യും അവതരിപ്പിച്ചു. ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി അബുദാബി യുണിറ്റ് പ്രസിഡന്റ്‌ കുഞ്ഞില്ലത്ത് ലക്ഷ്മണന്‍ അധ്യക്ഷനായിരുന്നു. ഫൈസല്‍ ബാവ ആശംസാ പ്രസംഗം നടത്തി. ധനേഷ് സ്വാഗതവും മണികണ്ഠന്‍ നന്ദിയും പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സാംസ്‌കാരിക പ്രവര്‍ത്തന ങ്ങള്‍ക്ക് പ്രതിരോധ നിര തീര്‍ക്കാന്‍ കഴിയണം : കെ. ജി. ശങ്കരപ്പിള്ള

May 11th, 2011

kgs-ksc-programme-epathram

അബുദാബി : സാംസ്കാരിക പ്രവര്‍ത്തനം പരസ്യ ത്തിന്‍റെയും കമ്പോള ത്തിന്‍റെയും ആവശ്യങ്ങള്‍ക്കു വേണ്ടിയുള്ള  ചുവടു പിടിക്കല്‍ ആയിരിക്കുന്ന ഈ കാലത്ത്‌  സാംസ്കാരിക പ്രവര്‍ത്തന ത്തിന് വിമോചന മൂല്യമുള്ള പ്രതിരോധ ത്തിന്‍റെതായ ഊര്‍ജ്ജം നില നിര്‍ത്താന്‍ കഴിയണം എന്ന്‍ പ്രശസ്ത കവി കെ. ജി. ശങ്കരപ്പിള്ള.
 
 
കേരള സോഷ്യല്‍ സെന്‍റര്‍  2011 – 2012 വര്‍ഷത്തെ പ്രവര്‍ത്തന ങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു കെ. ജി. ശങ്കരപ്പിള്ള. 
 

ksc- inauguration-audiance-epathram

അന്‍പതോ അറുപതോ വര്‍ഷ ങ്ങള്‍ക്കുമുമ്പ് സംസ്‌കാര മായിരുന്നു മനുഷ്യ സമൂഹ ത്തിന്‍റെ കേന്ദ്ര ഊര്‍ജ സ്രോതസ്സ്. എന്നാല്‍  ഇന്ന് ഇത് ലോകത്ത് അല്പാല്‍പ്പമായി നഷ്ടമായി ക്കൊണ്ടിരിക്കുക യാണ് എന്ന് അദ്ദേഹം പറഞ്ഞു. സാംസ്‌കാരിക പ്രവര്‍ത്തന ങ്ങള്‍ ലോകമെങ്ങും നടക്കുന്നുണ്ട് എങ്കിലും അവ കാണക്കാണെ സംസ്‌കാര ത്തില്‍ നിന്ന് അകന്നു പോയി സാംസ്‌കാരിക വിരുദ്ധമായി മാറി ക്കൊണ്ടി രിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.
 
 
സംസ്‌കാരം കേന്ദ്ര ഊര്‍ജമായിരുന്ന കാലത്തില്‍ നിന്നു സംസ്‌കാരം പാര്‍ശ്വ വത്കരിക്ക പ്പെട്ട ഒരു ദുരന്ത മായി മാറിയിരിക്കുന്നു. അതിന് എതിരായുള്ള ഒരു സാംസ്‌കാരിക മുന്നേറ്റം കോളോണിസ ത്തിന്‍റെ കാലത്ത് അധിനിവേശ ശക്തികള്‍ക്ക് എതിരെ എങ്ങനെ യാണോ ചെറുത്തു നിന്നിരുന്നത് അതിനെക്കാളും തീക്ഷ്ണവും സൂക്ഷ്മവുമായ രീതിയില്‍ ഇന്ന് ലോകമെങ്ങും നടന്നു കൊണ്ടിരിക്കുന്നു എന്നത് ഏറെ പ്രതീക്ഷ നല്‍കുന്നു. അദ്ദേഹം വിശദീകരിച്ചു.
 
 

ksc-audiance-epathram

കൊളോണിയലിസ ത്തിനെതിരെ സാംസ്കാരികവും സാമൂഹ്യവും രാഷ്ട്രീയ പരവുമായ  അവബോധം നട്ടു വളര്‍ത്തുക യായിരുന്നു ഗാന്ധി മുതല്‍ ഇ. എം. എസ്. വരെ ഉള്ളവര്‍ ചെയ്തത്.
 

ലോകമെങ്ങും വലിയ മതിലു കളും പാലങ്ങളും തീര്‍ക്കുമ്പോള്‍ അകന്നു കൊണ്ടിരിക്കുന്ന മനുഷ്യ മനസ്സുകളെ ഒന്നിപ്പിക്കാന്‍ ഉള്ള പാലം തീര്‍ക്കലും അവര്‍ക്കിടയില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന അദൃശ്യമായ മതിലുകള്‍ പൊളിക്കലും ആയിരിക്കണം സാംസ്‌കാരിക പ്രവര്‍ത്തന ങ്ങളുടെ ദൗത്യം എന്ന് കലാ സാഹിത്യ വിഭാഗ ങ്ങളുടെ 2010 – 2011 വര്‍ഷ ത്തെ പ്രവര്‍ത്തന ങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കവേ പ്രശസ്ത കഥാകൃത്ത് വൈശാഖന്‍ അഭിപ്രായപ്പെട്ടു.

സെന്‍റര്‍ പ്രസിഡന്‍റ് കെ. ബി. മുരളി യുടെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന സാംസ്‌കാരിക സമ്മേളന ത്തില്‍ സഹോദര സംഘടനകളെ പ്രതിനിധീകരിച്ച് രമേശ് പണിക്കര്‍ (ഐ.  എസ്. സി), മനോജ് പുഷ്‌കര്‍ (മലയാളി സമാജം), ജോണിയ മാത്യു ( ലേഡീസ് അസോസിയേഷന്‍) റഹീം കൊട്ടുകാട്, അമര്‍ സിംഗ്, ഇ.  ആര്‍. ജോഷി, ടി. എം. സലീം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

– അയച്ചു തന്നത് : സഫറുള്ള പാലപ്പെട്ടി

-

വായിക്കുക:

അഭിപ്രായം എഴുതുക »

Page 8 of 13« First...678910...Last »

« Previous Page« Previous « വിഷന്‍ വിഷ്വല്‍ മീഡിയ പ്രവര്‍ത്തനം ആരംഭിച്ചു
Next »Next Page » സ്വരുമ വാര്‍ഷികം ആഘോഷിച്ചു »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine