ഒ. വി.വിജയന്‍ നോവല്‍ അവാര്‍ഡ് ബര്‍ഗ് മാന്‍ തോമസിന് സമ്മാനിച്ചു.

August 3rd, 2011

ov-vijayan-award-2010-ePathram
കുവൈറ്റ് : കുവൈറ്റിലെ ശ്രദ്ധേയനായ എഴുത്തു കാരനും നാടക പ്രവര്‍ത്ത കനുമായ  ബര്‍ഗ്മാന്‍ തോമസിന് 2010 ലെ ഒ. വി. വിജയന്‍ നോവല്‍ അവാര്‍ഡ് സമ്മാനിച്ചു.  തിരുവനന്തപുരം പ്രസ്‌ ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി കെ. സി. ജോസഫാണ് അവാര്‍ഡും പ്രശസ്തി പത്രവും നല്കിയത്.
 
ബര്‍ഗ്മാന്‍ തോമസിന്‍റെ ‘പുറങ്കടല്‍’ എന്ന നോവലാണ് മൂന്നാമത് ഒ. വി. വിജയന്‍ നോവല്‍ രചനാ അവാര്‍ഡിനു തിരഞ്ഞെടുക്ക പ്പെട്ടത്.  കടലോര മേഖല യിലെ മനുഷ്യ ജീവിത ങ്ങളെയും ദുരിത ങ്ങളെയും അക്ഷര ങ്ങളില്‍ ആവാഹിച്ച ഇതിഹാസ സമാനമായ നോവലാണ് ‘പുറങ്കടല്‍ എന്ന് ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തി.

കുവൈറ്റില്‍ പ്രവാസി ജീവിതം നയിക്കുന്ന ബര്‍ഗ്മാന്‍ തോമസ്, തിരുവനന്ത പുരം സ്വദേശി യാണ്. നാടകം, കഥ എന്നീ മേഖല കളില്‍ ശ്രദ്ധേയമായ സംഭാവന കള്‍ നല്കിയിട്ടുള്ള ബര്‍ഗ്മാന്‍ തിരുവനന്ത പുരത്തു നിന്നും പ്രസിദ്ധീകരിക്കുന്ന ‘ജീവനും വെളിച്ചവും’ മാസിക യുടെ പത്രാധിപര്‍ ആയിരുന്നു.
 
പഞ്ഞം (നാടകങ്ങള്‍),  മാംസവും ചോരയും (കഥകള്‍) എന്നിവയാണ് പ്രസിദ്ധീകരിച്ച മറ്റു കൃതികള്‍. ആനുകാലിക ങ്ങളില്‍ കഥയെഴുതുന്നു. പ്രവാസി എഴുത്തു കാരുടെ കഥകള്‍ ഉള്‍പ്പെടുത്തി കുവൈറ്റില്‍ നിന്നു പ്രസിദ്ധീകരിച്ച അയനം കഥാസമാഹാര ത്തിന്‍റെ എഡിറ്റര്‍ ആയിരുന്നു.
 
മികച്ച അഭിനേതാവും നാടക സംവിധായകനും കൂടിയായ ബര്‍ഗ്മാന്‍ തോമസ്സിന്‍റെ നാടക ങ്ങള്‍ കുവൈറ്റില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ചടങ്ങില്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍, ഡോ. എം. രാജീവ് കുമാര്‍, ഓഷാ ഇന്‍സ്റ്റിറ്റ്യൂട്ട്  ഡയറക്ടര്‍ എം. ആര്‍. തമ്പാന്‍ തുടങ്ങി എഴുത്തുകാരും സാഹിത്യ പ്രവര്‍ത്തകരും പങ്കെടുത്തു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇസ് ലാഹി സെന്റര്‍ പൊതു പ്രഭാഷണം ഫഹാഹീലില്‍

June 30th, 2011

kuwait-kerala-islahi-centre-logo-epathramകുവൈറ്റ് : ആത്മീയ ചൂഷണങ്ങള്‍ക്ക് എതിരെ എന്ന കാമ്പെയിന്റെ ഭാഗമായി ജൂലൈ 1 വെള്ളിയാഴ്ച മഗ് രിബ് നമസ്കാരാനന്തരം ഫഹാഹീലില് പൊതു പ്രഭാഷണം സംഘടിപ്പിക്കുമെന്ന് സെന്റര്‍ ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ഫഹാഹീല്‍ ഗള്ഫ് മാര്ട്ടിന് പിന്‍വശത്തുള്ള മസ്ജിദുല്‍ മസീദ് ഹിലാല്‍ അല്‍ ഉതൈബിയില്‍ (പാക്കിസ്ഥാനി പള്ളി) വെച്ച് നടക്കുന്ന പരിപാടിയില്‍ ‘സ്വഹാബികളുടെ ജീവിതത്തിലൂടെ’ എന്ന വിഷയം യുവ പ്രഭാഷകന്‍ മുജാഹിദ് ബാലുശ്ശേരി അവതരിപ്പിക്കും.

സ്ത്രീകള്ക്ക് പ്രത്യേക സൌകര്യ മുണ്ടായിരി ക്കുമെന്ന് സെന്റര്‍ ദഅവ സിക്രട്ടറി റഫീഖ് മൂസ പത്രക്കുറിപ്പില്‍ അറിയിച്ചു. വിശദ വിവരങ്ങള്ക്ക് 23915217, 60756740 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കേര മെമ്പര്‍ഷിപ്പ് വിതരണോല്‍ഘാടനം

April 20th, 2011

kera-membership-camp-epathram
കുവൈറ്റ്‌ : കുവൈറ്റിലെ എറണാകുളം നിവാസി കളുടെ മതേതര ജനാധിപത്യ കൂട്ടായ്മയായ ‘കുവൈറ്റ് എറണാകുളം റെസിഡന്‍റ്സ് അസ്സോസി യേഷന്‍’ (കേര) മെമ്പര്‍ ഷിപ്പ് വിതരണോല്‍ഘാടനം അബ്ബാസ്സിയ യില്‍ നടന്നു.

അബ്ബാസിയ റിഥം ഹാളില്‍ നടന്ന പരിപാടിയില്‍ അഡ്ഹോക് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പരമേശ്വരന്‍ അദ്ധ്യക്ഷത വഹിച്ചു. സംഘടന പ്രവര്‍ത്തന ങ്ങളെ കുറിച്ച് അബ്ദുല്‍ കലാം വിശദീകരിച്ചു. ജീവകാരുണ്യ പ്രവര്‍ത്തന ങ്ങള്‍ക്ക് മുന്‍ഗണന നല്കി കൊണ്ട് മുന്നോട്ട് പോകുന്നതിനാണ്‌ സംഘടന ലക്ഷ്യമിടുന്നത് എന്നും മെമ്പര്‍ഷിപ്പ് കാമ്പയിന്‍ പൂര്‍ത്തി യായതിനു ശേഷം തിരഞ്ഞെടുക്ക പ്പെടുന്ന പുതിയ ഭരണ സമിതി ഇതിനുള്ള മാര്‍ഗ്ഗ രേഖ തയ്യാറാക്കി അതുപ്രകാരം മുന്നോട്ട് പോകും എന്നും അബ്ദുള്‍ കലാം പറഞ്ഞു.

audiance-kera-memb-camp-epathram

ജില്ലയില്‍ നിന്നും താലൂക്ക് അടിസ്ഥാന ത്തിലും കുവൈറ്റിലെ വിവിധ മേഖല കളുടെ യൂണിറ്റ് അടിസ്ഥാന ത്തിലും കമ്മിറ്റികള്‍ രൂപീകരിക്കും എന്ന് അഡ്ഹോക്ക് കമ്മിറ്റി യുടെ പ്രവർത്തന ങ്ങളെ വിശദീകരിച്ചു കൊണ്ട് അദ്ധ്യക്ഷ പ്രസംഗ ത്തില്‍ പരമേശ്വരന്‍ പറഞ്ഞു. തുടര്‍ന്നു നടന്ന മെമ്പര്‍ഷിപ്പ് വിതരണോല്‍ഘാടനം ജോയിന്‍റ് കണ്‍വീനര്‍ ജോമി അഗസ്റ്റിന്‍ അംഗത്വ ഫോറം ഹരീഷ് തൃപ്പൂണിത്തുറ യ്ക്ക് നല്കി കൊണ്ട് നിര്‍വ്വഹിച്ചു. വനിതാ വേദി കണ്‍വീനര്‍ ശബ്നം ബായ് സിയാദ് വനിതാ വേദിയുടെ പ്രവര്‍ത്തന ങ്ങളെ കുറിച്ചും യോഗത്തില്‍ സംസാരിച്ചു.

സുബൈര്‍ അലമന, സോമന്‍ കാട്ടായില്‍, ബിജു. എസ്. പി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കൊച്ചിന്‍ സൈനുദ്ദീന്‍ സ്വാഗതവും, പ്രതാപ് നന്ദിയും പറഞ്ഞു.

സംഘടന യുമായി ബന്ധപ്പെടാന്‍ താല്പര്യമുള്ള ജില്ലാ നിവാസി കള്‍ വിളിക്കുക : 670 80 447, 669 00 455, 665 20 739, 663 90 737. ഇ- മെയില്‍ kera2011ekm അറ്റ്‌ gmail ഡോട്ട് കോം

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മത വിജ്ഞാന ക്ലാസ്സ് സാല്മിയയില്‍

March 31st, 2011

kuwait-kerala-islahi-centre-logo-epathram

സാല്മിയ. കുവൈത്ത് കേരള ഇസ് ലാഹി സെന്റര്‍ സാല്മിയ, മൈദാന്‍ ഹവല്ലി യൂനിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ജനുവരി 21 വെള്ളിയാഴ്ച വൈകിട്ട് 7.30ന് മത വിജ്ഞാന സദസ്സ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

സാല്മിയ വലിയ ജംഇയ്യക്ക് പിന്‍വശത്തുള്ള ഇസ് ലാഹി മദ്റസയില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ സെന്റര്‍ പ്രസിഡന്റ് പി. എന്‍. അബ്ദുല്‍ ലത്തീഫ് മദനി “കുട്ടികളുടെ സുരക്ഷ” എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുന്നതാണ്.

സ്ത്രീകള്ക്ക് പ്രത്യേക സൌകര്യം ഏര്പ്പെടുത്തിയിട്ടുണ്ട്. പരിപാടിയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. വിശദ വിവരങ്ങള്ക്ക് 97686620, 94433000, 97200785, 66014181 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാ വുന്നതാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കാമ്പിശ്ശേരി നാടകോത്സവം

March 20th, 2011

kambissery-drama-fest-epathram

കുവൈത്ത് സിറ്റി : കേരള അസോസിയേഷന്‍ സംഘടിപ്പിക്കുന്ന രണ്ടാമത് ‘കാമ്പിശ്ശേരി നാടകോത്സവം’ ഏപ്രില്‍ 29 ന് ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂളില്‍ അരങ്ങേറും. എകാങ്ക നാടക മത്സരം, നാടക സെമിനാര്‍, നാടക പരിശീലന കളരി, നാടക ചരിത്ര പ്രദര്‍ശനം എന്നിവ നാടകോത്സവ ത്തിന്‍റെ ഭാഗമായി നടക്കും.

ഇതിനായി സാബു. എം. പീറ്റര്‍ ജനറല്‍ കണ്‍വീനറും സെമിന്‍ ആസ്മിന്‍, ഷാജി രഘുവരന്‍ എന്നിവര്‍ കണ്‍വീനര്‍ മാരായും ഉള്ള പ്രോഗ്രാം കമ്മിറ്റി രൂപികരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.

നാടക മത്സര ത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന സംഘങ്ങള്‍ മാര്‍ച്ച് 31നു മുമ്പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് 99 330 267, 66 38 30 73, 65 11 28 25 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

-അയച്ചു തന്നത് : യു. അബ്ദുല്‍ കലാം, കുവൈത്ത്‌.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 2 of 3123

« Previous Page« Previous « സ്മരണിക പ്രകാശനം
Next »Next Page » ഒട്ടകങ്ങള്‍ക്കായി ഒരു മരുഭൂമി യാത്ര »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine