കേര വനിതാ വേദി രൂപീകരിച്ചു

March 13th, 2011

kera-vanitha-vedhi-epathram

കുവൈത്ത് : എറണാകുളം ജില്ലാ നിവാസി കളായ പ്രവാസി കളുടെ കൂട്ടായ്മ ‘കുവൈത്ത് എറണാകുളം റസിഡന്‍സ് അസോസിയേഷന്‍’ – കേര യുടെ വനിതാ വിഭാഗം അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു.

വിവിധ ഏരിയ അടിസ്ഥാന ത്തില്‍ പങ്കെടുത്ത യോഗ ത്തില്‍ ശബനം ബായ് സിയാദ് (ജനറല്‍ കണ്‍വീനര്‍), ധന്യ ബിജു, രഞ്ജിനി അനില്‍കുമാര്‍, ബീന സെബാസ്റ്റ്യന്‍, സിജി മാത്യു (ജോയിന്‍റ് കണ്‍വീനര്‍മാര്‍), റസിയ റഷീദ്, ഉഷ രാജേഷ്, നാജിത സുബേര്‍, റാണി പരമേശ്വരന്‍, നൂര്‍ജഹാന്‍ (കമ്മിറ്റി അംഗങ്ങള്‍) എന്നിവരെയും തെരഞ്ഞെടുത്തു.

പരമേശ്വരന്‍ അദ്ധ്യക്ഷത വഹിച്ചു. അബ്ദുള്‍ കലാം സ്വാഗതവും ശബ്‌നം ബായ് സിയാദ് നന്ദിയും പറഞ്ഞു.


അയച്ചു തന്നത് : യു. അബ്ദുല്‍ കലാം, കുവൈത്ത്‌.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അരവിന്ദന്‍ മികച്ച കളിക്കാരന്‍

March 10th, 2011

കുവൈറ്റ്‌ : കേരളത്തിലെ എഞ്ചിനിയറിംഗ് കോളേജ്‌ പൂര്‍വ വിദ്യാര്‍ത്ഥികളുടെ കുവൈറ്റിലെ സംഘടനയായ കേരളൈറ്റ് എഞ്ചിനിയേഴ്സ് അസോസിയേഷന്‍ (Keralite Engineers Association – KEA) സംഘടിപ്പിച്ച രണ്ടാം വാര്‍ഷിക കെ. ഇ. എ. ഫ്രണ്ട്ഷിപ്പ് കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ മൂന്നാമത്‌ മല്‍സരത്തില്‍ പാലക്കാട്‌ എന്‍. എസ്. എസ്. എഞ്ചിനിയറിംഗ് കോളേജ്‌ പൂര്‍വ വിദ്യാര്‍ത്ഥിയായ അരവിന്ദന്‍ ബാലകൃഷ്ണന്‍ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു.

aravindan-balakrishnan-man-of-the-match-epathram
അരവിന്ദന്‍ “മാന്‍ ഓഫ് ദ മാച്ച്” പുരസ്കാരം ഏറ്റുവാങ്ങുന്നു

എന്‍. എസ്. എസ്. എഞ്ചിനിയറിംഗ് കോളേജും എ. ഇ. സി. കെ. (Alumni Association of Engineering Colleges in Kerala – AECK) യും തമ്മില്‍ നടന്ന വാശിയേറിയ മല്‍സരത്തില്‍ അരവിന്ദന്‍ അടിച്ച മറുപടിയില്ലാത്ത ഏക ഗോളാണ് പാലക്കാടിനെ വിജയികളാക്കിയത്‌. എന്നാല്‍ തന്റെ ഗോളിനേക്കാള്‍ വലയില്‍ ഒരു ഗോള്‍ പോലും വീഴാതെ കാത്ത ഗോള്‍ കീപ്പറായ ഹരീഷിന്റെ മികച്ച പ്രകടനമാണ് തങ്ങളുടെ വിജയത്തിന് കാരണമായത്‌ എന്ന് അരവിന്ദന്‍ അഭിപ്രായപ്പെട്ടു.

goalkeeper-hareesh-epathramഹരീഷ്

മാര്‍ച്ച് 4 വെള്ളിയാഴ്ച അബു ഹലീഫയിലെ അല്‍ സാഹേല്‍ സ്പോര്‍ട്ട്സ് ക്ലബില്‍ നടന്ന രണ്ടാം റൌണ്ട് ലീഗ് മല്‍സരങ്ങളില്‍ ആദ്യ മല്‍സരത്തില്‍ മേസ് (MACE) 3 – 1 ന് എന്‍. ഐ. ടി (NIT) യെ തോല്‍പ്പിച്ചു. കെ. ഇ. എ. ടീമും ടി. കെ. എം. ടീമും തമ്മില്‍ നടന്ന മല്‍സരം സമനിലയില്‍ കലാശിച്ചു. ടി. ഇ. സി. യും (TEC) കോളേജ്‌ ഓഫ് എഞ്ചിനിയറിംഗ് തിരുവനന്തപുരവും (CETA) തമ്മില്‍ നടന്ന മല്‍സരത്തില്‍ TEC എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് CETA യെ തോല്‍പ്പിച്ചു.

രണ്ടാം റൌണ്ട് മത്സരങ്ങളുടെ അവസാനം 4 പോയന്റോടെ എന്‍. എസ്. എസ്. കോളജ്‌ ഓഫ് എഞ്ചിനിയറിംഗ് (NSSCE) ഒന്നാം സ്ഥാനത്തെത്തി. ലീഗ് മത്സരത്തിലെ മൂന്നും നാലും റൌണ്ട് മല്‍സരങ്ങള്‍ മാര്‍ച്ച് 11 വെള്ളിയാഴ്ച നടക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കുവൈത്ത് കേരള ഇസ് ലാഹി സെന്റര്‍ പുതിയ കമ്മിറ്റി

March 1st, 2011

kuwait-kerala-islahi-centre-new-committee-epathram

കുവൈറ്റ്: കുവൈത്ത് കേരള ഇസ് ലാഹി സെന്ററിന്റെ 1432 ഹിജ്റ വര്ഷത്തെ (2011) പുതിയ കമ്മിറ്റി നിലവില്‍ വന്നു. ഖുര്ത്വുബ ജംഇയ്യത്തു ഇഹ് യാഇത്തുറാസില് ഇസ് ലാമി ഓഡിറ്റോറിയത്തില്‍ ചേര്ന്ന പുതിയ ജനറല്‍ കൌണ്സിലാണ് പി. എന്‍. അബ്ദുല്‍ ലത്തീഫ് മദനി പ്രസിഡന്റും ടി. പി. മുഹമ്മദ് അബ്ദുല്‍ അസീസ് ജനറല്‍ സെക്രട്ടറിയും ഇസ്മായില്‍ ഹൈദ്രോസ് തൃശ്ശൂര്‍ വൈസ് പ്രസിഡന്റും സാദത്തലി കണ്ണൂര്‍ ഫൈനാന്സ് സെക്രട്ടറിയും എന്‍. കെ. അബ്ദുസ്സലാം ജോയന്റ് സെക്രട്ടറി യുമായി പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്.

നേരത്തെ ചേര്ന്ന ജനറല്‍ കൌണ്സില്‍ സമാപന യോഗത്തില്‍ ജോയന്റ് സിക്രട്ടറി 1431 ഹിജ്റ വര്ഷത്തെ (2010) പ്രവര്ത്തന റിപ്പോര്ട്ട് അവതരിപ്പിച്ചു. കൂടാതെ ദഅവ, ഓര്ഗനൈസിംഗ്, വിദ്യാഭ്യാസം, സോഷ്യല്‍ വെല്‍ഫയര്‍, പബ്ലിക് റിലേഷന്‍, ക്രിയേറ്റിവിറ്റി, ഖുര്‍ആന്‍ ഹദീസ് പഠന വിഭാഗം, പബ്ലിക്കേഷന്‍, ഓഡിയോ വിഷ്വല്‍, ലൈബ്രറി, ഹജ്ജ് ഉംറ എന്നീ വിഭാഗങ്ങളുടെ വിശദമായ റിപ്പോര്ട്ട് വകുപ്പ് സെക്രട്ടറിമാര്‍ അവതരിപ്പിച്ചു. കഴിഞ്ഞ വര്ഷത്തെ ഓഡിറ്റ് ചെയ്ത സാമ്പത്തിക റിപ്പോര്ട്ട് ഫൈനാന്സ് സിക്രട്ടറി സാദത്തലി അവതരിപ്പിച്ചു.

“ഇസ് ലാം മാനവരുടെ നേര്‍ വഴി” എന്ന പ്രമേയത്തില്‍ നടത്തിയ രണ്ടാം ഇസ് ലാമിക് സെമിനാര്‍, വിഷന് 2010 എക്സിബിഷന്‍, മെഡിക്കല്‍ ക്യാമ്പ്‌, “മതം ഗുണകാംക്ഷയാണ്” എന്ന ദ്വൈമാസ കാമ്പെയിന്‍, റമദാനില്‍ അബ്ബാസിയ ടൂറിസ്റ്റിക് പാര്‍ക്കില്‍ നടത്തിയ “ഇഫ്ത്വാര്‍ വിരുന്നും റമദാന്‍ പ്രഭാഷണവും” തുടങ്ങിയവ കഴിഞ്ഞ വര്ഷത്തെ ഏറ്റവും ശ്രദ്ധേയമായ പരിപാടികളായിരുന്നു. കൂടാതെ ദഅവ വകുപ്പിന് കീഴില്‍ പഠന ക്യാമ്പുകള്‍, തര്ബിയത് ക്ലാസുകള്‍, വാരാന്ത ക്ലാസുകള്‍, ജുമുഅ ഖുത്ബകള്‍, ഈദ് ഗാഹുകള്‍, ലഘു ലേഖ വിതരണം, അഹ് ലന്‍ വ സഹ് ലന്‍ യാ റമദാന്‍ തുടങ്ങിയവ സംഘടിപ്പിച്ചു. ഹജ്ജ് ഉംറ വകുപ്പിന് കീഴില്‍ ഹജ്ജ് സംഘത്തെയും 10 ഉംറ സംഘങ്ങളെയും അയച്ചു. പബ്ലിക് റിലേഷന്‍ വിഭാഗം ഒരു സോവനീറും മൂന്നു ബുള്ളറ്റിനുകള്‍, റമദാന്‍ കലണ്ടര്‍, വാര്ഷിക കലണ്ടര്‍ എന്നിവയും പ്രസിദ്ധീകരിച്ചു. സ്ത്രീകള്ക്കും പുരുഷന്മാര്ക്കുമായി ആഴ്ച തോറും 48 ഖുര്‍ആന്‍ പഠന കേന്ദ്രങ്ങളും ഒരു ഓണ്‍ലൈന്‍ തജ് വീദ് ക്ലാസും സംഘടിപ്പിച്ച് വരുന്ന ക്യൂ. എച്ച്. എല്‍. സി. വിഭാഗം കഴിഞ്ഞ വര്ഷം രണ്ട് ഖുര്‍ആന്‍ വിജ്ഞാന പരീക്ഷകളും ഒരു ഹിഫ്ദ് മത്സരവും സംഘടിപ്പിച്ചു. അബ്ബാസിയ, സാല്മിയ, ഫഹാഹീല്‍, ഫര്വാനനിയ എന്നിവിടങ്ങളിലായി നടന്നു വരുന്ന നാല് മദ്റസകളിലെ വിദ്യാര്ത്ഥി കള്ക്കായി വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പിക്നിക്, കളിചങ്ങാടം, മദ്റസ ഡേ, വെക്കേഷന്‍ ക്ലാസ് എന്നിവ സംഘടിപ്പിച്ചു.

സോഷ്യല്‍ വെല്ഫയര്‍ വിഭാഗത്തിന്റെ കീഴില്‍ സകാത് സെല്‍, സാന്ത്വനം റിലീഫ്, സ്കൂള്‍ കിറ്റ്, പെരുന്നാള്‍ പുതുവസ്ത്ര വിതരണം, നോമ്പുതുറ കിറ്റ്, സ്പെഷ്യല്‍ റിലീഫ് തുടങ്ങി വിവിധ പദ്ധതികളിലൂടെ 78 ലക്ഷത്തില്പരം രൂപയുടെ സാമൂഹ്യക്ഷേമ ജീവ കാരുണ്യ പ്രവര്ത്തനങ്ങള്‍ നടപ്പാക്കി. സ്വയം തൊഴില്‍ പദ്ധതി, ചികിത്സ, സ്കോളര്ഷിപ്പ്, ഭവന നിര്മാണം, കടാശ്വാസം തുടങ്ങിയവക്കാണ് സകാത് വിതരണത്തില്‍ മുന്ഗണന നല്കിയത്. കഴിഞ്ഞ വര്ഷം 37 പേര്ക്ക് സ്വയം തൊഴില്‍ സഹായവും 44 നിര്ദ്ധന വിദ്യാര്ത്ഥികള്ക്ക് സ്കോളര്ഷിപ്പും നല്കി . പുറമേ ഫിത്വര്‍ സകാത് ഇനത്തില്‍ 3883 ദീനാറിന്റെ ഭക്ഷ്യ വസ്തുക്കള്‍ കുവൈത്തില്‍ തന്നെ വിതരണം ചെയ്തു. കൂടാതെ കുവൈത്തിലും കേരളത്തിലും സംഘടിത ബലി മാംസ വിതരണവും ഏര്‍പ്പെടുത്തി.

ക്രിയേറ്റിവിറ്റി വിഭാഗത്തിന്റെ കീഴില്‍ സാഹിത്യ സമാജങ്ങള്‍, കലാ കായിക മത്സരങ്ങള്‍, ഫര്ഹ പിക്നിക് തുടങ്ങിയവ സംഘടിപ്പിച്ചു. പബ്ളിക്കേഷന്‍ വിഭാഗത്തിന് കീഴില്‍ ഖുര്‍ആന്‍ പരിഭാഷയുടെയും ഇസ്ലാമിക സാഹിത്യങ്ങള്‍, ആനുകാലികങ്ങള്‍ തുടങ്ങിയവയുടെ വിതരണവും, ലൈബ്രറി വിഭാഗത്തിന് കീഴില്‍ കുവൈത്തിലെ വിവിധ പള്ളികള്‍ കേന്ദ്രീകരിച്ച് ലൈബ്രറികളുടെ പ്രവര്ത്തനവും കൂടുതല്‍ വിപുലമായ രീതിയില്‍ നടപ്പാക്കി. ഓഡിയോ വിഷ്വല്‍ വിഭാഗത്തിനു കീഴില്‍ ഇസ്ലാമിക പ്രഭാഷണങ്ങളുടെ മുപ്പത്തയ്യായിരം സിഡികളും പതിനൊന്നായിരം ഡിവിഡികളും വിതരണം ചെയ്തു. സെന്ററിന്റെ വനിതാ വിഭാഗമായ കിസ് വയുടെ കീഴില്‍ വനിതാ സംഗമങ്ങള്‍ സംഘടിപ്പിക്കുകയുണ്ടായി.

പുതിയ വര്ഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസര്മാരായ മുദാര്‍ കണ്ണ്, നാസര്‍ ഇഖ്ബാല്‍, മുജീബു റഹ് മാന്‍ സ്വലാഹി എന്നിവര്‍ നിയന്ത്രിച്ചു.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട വിവിധ വകുപ്പ് സെക്രട്ടറിമാരും അസിസ്റ്റന്റ് സെക്രട്ടറിമാരും : സുനാഷ് ശുക്കൂര്‍, സി. പി. അബ്ദുല്‍ അസീസ് നെല്ലിക്കാ പ്പറമ്പ് (ഓര്ഗനൈസിംഗ്), റഫീഖ് മൂസ മുണ്ടേങ്ങര, സി. വി. അബ്ദുള്ള സുല്ലമി ചെറുവാടി (ദഅവ), ഫൈസല്‍ ഒളവണ്ണ, ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ് കോഴിക്കോട് (ക്യൂ. എച്ച്. എല്‍. സി.), ഷബീര്‍ നന്തി, അബ്ദുറഹിമാന്‍ അടക്കാനി (പബ്ലിക്കേഷന്‍), അബ്ദുല്‍ ഹമീദ് കൊടുവള്ളി, അബ്ദുസ്സമദ് കോഴിക്കോട് (സോഷ്യല്‍ വെല്‍ഫയര്‍), മുഹമ്മദ് അസ് ലം കാപ്പാട്, മുഹമ്മദ് നജീബ് കെ. സി. എരമംഗലം (പബ്ലിക്ക് റിലേഷന്സ്), ടി. ടി. കാസിം കാട്ടിലപ്പീടിക, ഷാജു പൊന്നാനി (ഓഡിയോ വിഷ്വല്‍), മഖ്ബൂല്‍ എരഞ്ഞിക്കല്‍, മുദാര്‍ കണ്ണ് കൊല്ലം (ക്രിയേറ്റിവിറ്റി), മുഹമ്മദ് അഷ്റഫ് മദനി എകരൂല്‍, കെ. സി. അബ്ദുല്ലത്തീഫ് പാനൂര്‍ (വിദ്യാഭ്യാസം), ഹബീബ് ഫറോക്ക്, മുഹമ്മദ് അബ്ദുള്ള കാഞ്ഞങ്ങാട് (ലൈബ്രറി), സക്കീര്‍ കൊയിലാണ്ടി, അന്‍വര്‍ കാളികാവ് (ഹജ്ജ് – ഉംറ), അബൂബക്കര്‍ കോയ കാട്ടിലപ്പീടിക (ഫൈനാന്സ് അസി. സെക്രട്ടറി).

അയച്ചു തന്നത് : മുഹമ്മദ്‌ അസ്ലം കാപ്പാട്

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കല കുവൈത്ത് – സാംബശിവന്‍ പുരസ്‌കാരം കരിവെള്ളൂര്‍ മുരളിക്ക്

February 21st, 2011

karivellur-murali-epathram

കുവൈത്ത് : നാടക കലാ സാംസ്കാരിക രംഗത്ത്‌ വ്യക്തി മുദ്ര പതിപ്പിച്ച പ്രശസ്ത നാടക കൃത്തും നടനും സംവിധായ കനും കവിയും പ്രഭാഷക നുമായ കരിവെള്ളൂര്‍ മുരളി, 2010 – ലെ ‘കല  കുവൈത്ത്- സാംബശിവന്‍’ പുരസ്കാര ത്തിന് അര്‍ഹനായി.
 
കുവൈത്തിലെ പ്രമുഖ സാംസ്കാരിക സംഘടനയായ ‘കല കുവൈത്ത്‌’  കഥാപ്രസംഗ രംഗത്തെ അതികായന്‍ അന്തരിച്ച  വി. സാംബശിവന്‍റെ പേരില്‍ കലാ സാഹിത്യ സാംസ്കാരിക രംഗത്ത്‌ വ്യക്തിമുദ്ര പതിപ്പി ച്ചിട്ടുള്ള വര്‍ക്ക്‌ നല്‍കുന്ന താണ് ഈ പുരസ്കാരം.
 
കേരള ത്തിന്‍റെ കലാ – സാംസ്കാരിക, നാടക, സാഹിത്യ പഥങ്ങളില്‍ മൂന്ന്‌ പതിറ്റാണ്ട് കാലത്തെ സമഗ്രവും സജീവ വുമായ സാന്നിദ്ധ്യമാണ്‌ കരിവെള്ളുര്‍ മുരളിയെ ഈ പുരസ്കാര ത്തിന്‌ അര്‍ഹനാക്കിയത്‌ എന്ന്‌ കല കുവൈത്ത്‌  ഭാരവാഹികള്‍ അറിയിച്ചു.  25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന താണ്‌ പുരസ്കാരം.
 
കലാ ജാഥാ – തെരുവു നാടക പ്രസ്ഥാന ത്തിന്‍റെയും  തുറസ്സായ നാടക വേദിയുടെയും പ്രയോക്താക്കളില്‍ പ്രമുഖ സ്ഥാനമാണ് കരിവെള്ളൂര്‍ മുരളിക്ക്.

25 വര്‍ഷം ശാസ്ത്ര സാഹിത്യ പരിഷത്ത്‌ നടത്തി യിരുന്ന ശാത്ര കലാ ജാഥ കളിലെ നാടക ങ്ങള്‍ സംഗീത ശില്‍പങ്ങള്‍ എന്നിവ യുടെയും, കേരള, കോഴിക്കോട്‌, എം. ജി. യൂണിവേഴ്സിറ്റി യൂനിയനു കളുടെ സാംസ്കാരിക ജാഥകള്‍, ഭാരതീയ ജ്ഞാന്‍ – വിജ്ഞാന്‍ജാഥ തുടങ്ങിയ സാംസ്കാരിക വിനിമയ പരിപാടി കളുടെയും രചയി താവും സംവിധായ കനും ആയിരുന്നു.
 
അമ്പതില്‍ അധികം നാടക ങ്ങള്‍ എഴുതി അവതരി പ്പിച്ചിട്ടുണ്ട്‌.  കണ്ണൂര്‍ സംഘചേതന യുടെ സ്ഥാപക സെക്രട്ടറി, പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി, കേരള സംഗീത നാടക അക്കാദമി യുടെയും കേരള പ്രസ്സ്‌ അക്കാദമി യുടെയും എക്സിക്യൂട്ടീവ്‌ മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തി ച്ചിട്ടുണ്ട്‌.
 
അപരാജിതരുടെ രാത്രി, അഗ്രയാനം, സംഘഗാനം, ജേക്കബ്‌ അലക്സാണ്ടര്‍ എന്തിന്‌ ആത്മഹത്യ ചെയ്തു?, ചെഗുവേര, കുരുതിപ്പാടം തുടങ്ങി യ നാടക ങ്ങള്‍, ആയിരത്തോളം വേദികള്‍ പിന്നിട്ട ‘അബൂ ബക്കറിന്‍റെ ഉമ്മ പറയുന്നു’ എന്ന ഏകപാത്ര നാടക ത്തിന്‍റെ രചനയും സംവിധാനവും, നൂറിലധികം നാടക ഗാനങ്ങള്‍, എന്‍റെ ചോന്നമണ്ണിന്‍റെ പാട്ട്‌, കരിവെള്ളൂര്‍ മുരളി യുടെ കവിതകള്‍, മരവും കുട്ടിയും, ഒരു ധീര സ്വപ്നം (കവിതകള്‍), സുമീക്കോ (നോവല്‍), സഹനങ്ങളുടെ പാതയില്‍ ഗോപുരം പോലെ (ജീവചരിത്രം) എന്നിവയാണ്‌ പ്രധാന കൃതികള്‍.
 
 
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌, കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്‌, അബുദാബി ശക്തി അവാര്‍ഡ്‌, കെ. എസ്‌. കെ. തളിക്കുളം ആവാര്‍ഡ്‌, നടക രചന ക്കുള്ള കേരള സര്‍ക്കാര്‍ അവാര്‍ഡ്‌, 1987- ല്‍ നാടക ഗാന രചന ക്കുള്ള കേരള സര്‍ക്കാര്‍ അവാര്‍ഡ്‌, സമഗ്ര സംഭാവന ക്കുള്ള കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്‌ എന്നീ പുരസ്കാരങ്ങള്‍ കരിവെള്ളൂര്‍ മുരളിക്ക്‌ ലഭിച്ചിട്ടുണ്ട്‌.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇസ്ലാഹി സെന്‍റര്‍ ഏകദിന പഠന ക്യാമ്പ്‌

February 16th, 2011

kuwait-kerala-islahi-centre-logo-epathramകുവൈറ്റ്‌ : കേരള ഇസ്ലാഹി സെന്‍റര്‍ സംഘടിപ്പിക്കുന്ന ഏകദിന പഠന ക്യാമ്പ്‌ ഫെബ്രുവരി 17 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കും. മലയാള ഖുതുബ നടക്കുന്ന പള്ളിക്ക് സമീപ മുള്ള സാല്‍മിയ പ്രൈവറ്റ്‌ എഡ്യുക്കേഷന്‍ ഹാളില്‍ ഒരുക്കുന്ന പഠന ക്യാമ്പില്‍ ‘ഖുര്‍ആനില്‍ നിന്ന്‍’ (മുജീബ്‌ സ്വലാഹി), ‘ആത്മ പരിശോധന’ (സിദ്ധീഖ്‌ പാലത്തോള്‍), ‘പ്രവാചക സ്നേഹം’ (അബ്ദുസ്സലാം സ്വലാഹി), ‘നിത്യ ജീവിത ത്തിലെ സുന്നത്തുകള്‍’ ( സ്വലാഹുദ്ദീന്‍ സ്വലാഹി) എന്നീ വിഷയ ങ്ങളില്‍ ക്ലാസ്സുകള്‍ നടക്കും.

‘മുഹമ്മദ്‌ (സ്വ) : വിമര്‍ശനങ്ങളും വസ്തുതകളും’ എന്ന വിഷയ ത്തില്‍ സുബൈര്‍ പീടിയേക്കല്‍ മുഖ്യ പ്രഭാഷണം നടത്തും.

കുവൈത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് പ്രത്യേകം സ്ഥല സൗകര്യം ഉണ്ടായിരിക്കും എന്നും സെന്‍റര്‍ ദഅവ സെക്രട്ടറി റഫീഖ്‌മൂസ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് വിളിക്കുക: 224 320 79, 23 9152 17, 2434 2948, 24 34 06 34

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 3 of 3123

« Previous Page « നബിദിന സമ്മേളനം
Next » കാന്തപുരത്തിന്‍റെ ‘മദ്ഹുര്‍ റസൂല്‍’ പ്രഭാഷണം അബുദാബി യില്‍ »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine