എന്‍ഡോസള്‍ഫാന്‍ : കേരളം പുതിയൊരു പോരാട്ടത്തിന്‍റെ പോര്‍ക്കളം തീര്‍ക്കുന്നു

April 29th, 2011

kt-jaleel-shakthi-anti-endosulfan-epathram

അബുദാബി : സാമ്രാജ്യത്വ വാഴ്ചക്കും, അടിമത്വ ത്തിനും, പാരതന്ത്ര്യ ത്തിനും എതിരെ നടത്തിയ ദേശീയ സ്വാതന്ത്ര്യ സമര പോരാട്ട ങ്ങളെ അനുസ്മരി പ്പിക്കുമാറ് എന്‍ഡോസള്‍ഫാന്‍ എന്ന മാരക വിഷത്തിന് എതിരെയുള്ള അതിശക്തമായ സമര പോരാട്ട ഭൂമിക യിലൂടെ യാണ് കേരളം ഇന്ന് കടന്നു പോയി ക്കൊണ്ടിരിക്കുന്നത് എന്ന് ഡോ. കെ. ടി. ജലീല്‍ അഭിപ്രായപ്പെട്ടു.

അബുദാബി ശക്തി തിയേറ്റേഴ്‌സ് കേരള സോഷ്യല്‍ സെന്‍ററില്‍ സംഘടിപ്പിച്ച എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുക യായിരുന്നു അദ്ദേഹം.
 

shakthi-anti-endosulfan-audiance-epathram

എണ്‍പത്തിയേഴ് വയസ്സുള്ള കേരളത്തിന്‍റെ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ സ്വന്തം പ്രായം  വക വെക്കാതെ യാണ് എന്‍ഡോസള്‍ഫാന് എതിരെയുള്ള ഉപവാസ സമര ത്തിന് മുന്നോട്ടുവന്നത്.
 
 
വി. എസ്സിന്‍റെ വയസ്സിനെ കളിയാക്കിയ 40 – കാരന്മാര്‍ക്ക് രാജ്യത്തെ ജനങ്ങള്‍ നേരിടുന്ന നീറുന്ന വിഷയ ങ്ങളിലൂടെ കടന്നു പോകേണ്ടി വന്നപ്പോള്‍ ഏതു മാള ത്തിലാണ് പോയി ഒളിച്ചിരിക്കുന്നത്.  ചെറുപ്പം വയസ്സിലല്ല നില കൊള്ളുന്നത് എന്നതിന്‍റെ ഏറ്റവും അവസാന ത്തെ മിന്നുന്ന ഉദാഹരണ മാണ് വി. എസ്. നടത്തിയ ഉപവാസ സമരം എന്ന് ഇനിയെങ്കിലും ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വം തരിച്ചറിയണം.
എന്‍ഡോസള്‍ഫാന്‍ എന്ന മാരക വിഷം ജനങ്ങള്‍ക്കു മേല്‍ പെയ്തിറങ്ങിയ തിന്‍റെ ദാരുണമായ ദുരന്തം കണ്‍മുന്നില്‍ ദൃശ്യ മായിട്ടും എന്‍ഡോസള്‍ഫാന് വക്കാലത്ത് പിടിച്ച വക്കീലന്മാരെ പ്പോലെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും പാരിസ്ഥിതിക മന്ത്രി ജയ്‌റാം രമേഷും ന്യായീകരിക്കുന്നത്.

എല്ലാ രാഷ്ട്രീയ കക്ഷികളും ഒരുമിച്ച് നിന്ന് ആവശ്യപ്പെടേണ്ട ഒരു കാര്യമായിട്ടും ആര്‍ക്കൊ ക്കെയോ വേണ്ടി കേരള ത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വം ന്യായീരിക്കുക യാണ്. 
 
 

shakthi-anti-endosulfan-audiance-ksc-epathram

കോണ്‍ഗ്രസ് നേതാക്കളുടെ പ്രഖ്യാപിത നയത്തിന് എതിരെ നിന്നു കൊണ്ട് എന്‍ഡോസള്‍ഫാന് എതിരെ യുള്ള സമര പോരാട്ട ത്തില്‍ വി. എം. സുധീരന്‍ നിലയുറപ്പിച്ചത് കോണ്‍ഗ്രസ്സ് നിലപാട് ജനവിരുദ്ധ നിലപാടാണ് എന്ന തരിച്ചറിവ് കൊണ്ടാണ് –  കെ. ടി.  ജലീല്‍ പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ എന്ന മാരക വിഷം ജനങ്ങള്‍ക്കു മേല്‍ ചൊരിഞ്ഞ അതി ദാരുണ മായ ചിത്രങ്ങള്‍ വിവരിക്കും വിധം ചിത്രീകരിച്ച ഇ. ടി. അംബിക യുടെ സംവിധാന ത്തില്‍ ഡിലിറ്റ് നിര്‍മ്മിച്ച ‘പുനര്‍ജനിക്കായ്’ എന്ന ഡോക്യുമെന്‍ററി യുടെ പ്രദര്‍ശനത്തെ തുടര്‍ന്ന് ആരംഭിച്ച സെമിനാറില്‍ ശക്തി പ്രസിഡന്‍റ് റഹീം കൊട്ടുകാട് അദ്ധ്യക്ഷത വഹിച്ചു.
 

shakthi-anti-endosulfan-oath-epathram

കെ. ടി. ജലീല്‍ തെളിയിച്ച മെഴുകുതിരി വെളിച്ചം,  കെ. എസ്. സി. യില്‍ തിങ്ങി നിറഞ്ഞ ശ്രോതാക്കളി ലേക്ക്  പകര്‍ന്നു നല്‍കി.  എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത രോടും അവര്‍ക്കു വേണ്ടി പോരാടുന്ന വരോടും ഐക്യ ദാര്‍ഡ്യം പ്രകടിപ്പിച്ചു.
 
 
എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സത്യപ്രതിജ്ഞ റഹീം കൊട്ടുകാട് സദസ്സിനു ചൊല്ലി ക്കൊടുത്തു.  സെമിനാറില്‍ ശക്തി ജനറല്‍ സെക്രട്ടറി ഗോവിന്ദന്‍ നമ്പൂതിരി സ്വാഗതവും സാഹിത്യ വിഭാഗം സെക്രട്ടറി റഫീഖ് സക്കരിയ നന്ദിയും പറഞ്ഞു.

അയച്ചു തന്നത് : സഫറുള്ള പാലപ്പെട്ടി
 

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശക്തിയുടെ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ കണ്‍വെന്‍ഷന്‍ : ഡോ. കെ. ടി. ജലീല്‍ പങ്കെടുക്കും

April 27th, 2011

endosulfan-shakthi-solidarity-epathram
അബുദാബി : എന്‍ഡോസള്‍ഫാന് എതിരെ കേരളത്തിന് അകത്തും പുറത്തും നടന്നു കൊണ്ടിരിക്കുന്ന ജനകീയ പോരാട്ട ങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് അബുദാബി ശക്തി തിയ്യറ്റേഴ്‌സിന്‍റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 27 ബുധനാഴ്ച രാത്രി 8 മണിക്ക് കേരളാ സോഷ്യല്‍ സെന്‍ററില്‍ സംഘടി പ്പിക്കുന്ന എന്‍ഡോസള്‍ഫാന്‍ വിരുദ്ധ കണ്‍വെന്‍ഷ നില്‍ ഡോ. കെ. ടി. ജലീല്‍ എം. എല്‍. എ. മുഖ്യ പ്രഭാഷണം നടത്തും.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ടി. ഡി. രാമകൃഷ്ണന് സ്വീകരണം

April 17th, 2011

td-rama-krishnan-epathram

അബുദാബി : സമകാലിക  നോവല്‍ സാഹിത്യ ശാഖ യില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു കഴിഞ്ഞ,  വായന ക്കാരുടെ ഉറക്കം കെടുത്താന്‍ പോന്ന പ്രഹര ശേഷി ഉള്‍ക്കൊള്ളുന്നത് എന്ന നിരൂപക പ്രശംസ നേടിയ ‘ഫ്രാന്‍സിസ് ഇട്ടിക്കോര’  യുടെ കഥാകാരന്‍ ടി. ഡി. രാമകൃഷ്ണന്‍  അബുദാബി യില്‍.
 
ഏപ്രില്‍ 18 തിങ്കളാഴ്ച വൈകുന്നേരം 8 മണിക്ക് കേരളാ സോഷ്യല്‍ സെന്ററില്‍  ശക്തി തിയ്യറ്റേഴ്സ്  ഒരുക്കുന്ന സ്വീകരണ ചടങ്ങില്‍ ടി. ഡി. രാമകൃഷ്ണന്‍  പങ്കെടുക്കും എന്ന്  ഭാരവാഹി കള്‍ അറിയിച്ചു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

മുസ്സഫ യിലെ 'ശക്തി കലോത്സവം' വേറിട്ടൊരനുഭവമായി

April 2nd, 2011

sakthi-kalolsavam-opening-epathram

അബുദാബി : വ്യവസായ മേഖല യായ മുസ്സഫ യില്‍ അബുദാബി ശക്തി തിയ്യറ്റേഴ്സ് ഒരുക്കിയ കലോത്സവം മുസ്സഫ നിവാസി കള്‍ക്ക് വേറിട്ട ഒരു അനുഭവമായി.

തൊഴിലെടുത്ത് ലേബര്‍ ക്യാമ്പുകളില്‍ മാത്രം കഴിയാന്‍ വിധിക്കപ്പെട്ട, നഗര കേന്ദ്രീകൃത മായ ആഘോഷ ങ്ങളും ഉത്സവ ങ്ങളും തികച്ചും അന്യമായി രിക്കുന്ന വലിയൊരു ജന സമൂഹത്തിന്‍റെ മുന്നിലേക്ക് ശക്തി യുടെ കലാ സാഹിത്യ പ്രവര്‍ത്തനം വ്യാപിപ്പിക്കുക എന്ന ലക്ഷ്യവു മായാണ് ഇങ്ങനെ ഒരു കലോത്സവം സംഘടിപ്പിച്ചത്.

അകാല ത്തില്‍ അന്തരിച്ച നാടക സംവിധായകന്‍ അശോകന്‍ കതിരൂര്‍ ന്‍റെ നിര്യാണ ത്തില്‍ അനുശോചിച്ചു കൊണ്ടാണ് കലോത്സവ ത്തോട് അനുബന്ധിച്ച് സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തത്. അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ കഴിഞ്ഞ വര്‍ഷം നടത്തിയ നാടക മല്‍സര ത്തില്‍ മികച്ച നാടക മായി തിരഞ്ഞടുത്തത് അദ്ദേഹം ഒരുക്കിയ ‘ആത്മാവിന്‍റെ ഇടനാഴി’ ആയിരുന്നു.

ശക്തി പ്രസിഡന്‍റ് റഹീം കൊട്ടുകാട് അദ്ധ്യക്ഷത വഹിച്ചു. കേരള സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് കെ. ബി. മുരളി, കൈരളി ടി. വി. കോ – ഓര്‍ഡിനേറ്റര്‍ എന്‍. വി. മോഹനന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ശക്തി വനിതാ വിഭാഗം പ്രവര്‍ത്തകര്‍ ദീപങ്ങള്‍ അലങ്കരിച്ച വേദി യില്‍ ശക്തി യുടെ ലോഗോ, ടാബ്ലോ രൂപത്തില്‍ അവതരിപ്പിച്ചും പശ്ചാത്തല ത്തില്‍ ശക്തി അവതരണ ഗാനവും ആലപിച്ചു കൊണ്ട് ആരംഭിച്ച കലോത്സവ ത്തില്‍ കാളകളി, തെയ്യം, കളരിപ്പയറ്റ്, മോഹിനിയാട്ടം, ഭരതനാട്യം, ആദിവാസി നൃത്തം, തിരുവാതിര, ദഫ് മുട്ട്, സാന്താക്ലോസ് തുടങ്ങിയ വിവിധ കലാരൂപങ്ങള്‍ കോര്‍ത്തിണക്കിയ ‘കേരളീയം’ എന്ന നൃത്ത സംഗീത ചിത്രീകരണം രവി എളവള്ളി യുടെ സംവിധാന ത്തില്‍ അരങ്ങേറി.

ടി. കെ. ജലീല്‍ സംവിധാനം ചെയ്ത നാടന്‍ പാട്ടുകള്‍, കൃഷ്ണന്‍ വേട്ടംപള്ളി യുടെയും ബാബു പീലിക്കോടി ന്‍റെയും സംയുക്ത സംവിധാന ത്തില്‍ ശക്തി ബാലസംഘം അവതരിപ്പിച്ച ‘രൂപാന്തരങ്ങള്‍’ എന്ന ലഘുനാടകം, ഗഫൂര്‍ വടകര, ജന്‍സന്‍ കലാഭവന്‍ എന്നിവരുടെ സംവിധാന ത്തില്‍ അവതരിപ്പിച്ച നൃത്ത നൃത്ത്യങ്ങള്‍, തരംഗ് മ്യൂസിക്കും കൈരളി കള്‍ച്ചറല്‍ ഫോറവും അവതരിപ്പിച്ച വിവിധ കലാ പരിപാടി കള്‍ എന്നിവ ശ്രദ്ധേയമായി.

മുസ്സഫ എമിറേറ്റ്‌സ് ഫ്യൂച്ചര്‍ അക്കാദമി ഓഡിറ്റോറിയ ത്തില്‍ അരങ്ങേറിയ കലോത്സവ ത്തില്‍ ശക്തി ജനറല്‍ സെക്രട്ടറി ഗോവിന്ദന്‍ നമ്പൂതിരി സ്വാഗതവും കലാവിഭാഗം സെക്രട്ടറി സുനില്‍ മാടമ്പി നന്ദിയും പറഞ്ഞു.

-അയച്ചു തന്നത്: സഫറുള്ള പാലപ്പെട്ടി.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശക്തി കലോത്സവം മുസ്സഫ യില്‍

March 28th, 2011

sakthi-kalolsavam-2011-epathram
അബുദാബി : ശക്തി തിയ്യറ്റേഴ്സ് ഒരുക്കുന്ന ‘ശക്തി കലോത്സവം’ മുസ്സഫ യില്‍ അരങ്ങേറുന്നു.

മാര്‍ച്ച് 31 വ്യാഴാഴ്ച വൈകീട്ട് 8 മണിക്ക് മുസ്സഫ ഷാബിയ ഖലീഫ (എം) 10 ലെ എമിറേറ്റ്സ് ഫ്യൂച്ചര്‍ സ്കൂള്‍ അങ്കണത്തില്‍ നടക്കുന്ന ‘ശക്തി കലോത്സവ’ ത്തില്‍, ശക്തി കലാ കാരന്മാര്‍ ഒരുക്കുന്ന കേരള തനിമയാര്‍ന്ന കേരളീയം, ലഘുനാടകം, ഒപ്പന, വിവിധ നൃത്തങ്ങള്‍, നാടന്‍ കലാ രൂപങ്ങള്‍ എന്നിവയുടെ അവതരണം ഉണ്ടായിരിക്കും.

-അയച്ചു തന്നത് : റഫീഖ്‌ സക്കരിയ

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 4 of 512345

« Previous Page« Previous « എര്‍ത്ത്‌ അവര്‍ : ദുബായില്‍ രണ്ടു ലക്ഷം യൂണിറ്റ് വൈദ്യുതി ലാഭം
Next »Next Page » പ്രവാസി ക്ഷേമത്തിന് യു. ഡി. എഫ്. സ്ഥാനാര്ത്ഥികളെ വിജയിപ്പിക്കുക : കെ. എം. സി. സി. »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine