ദുബായ് : മാര്‍ച്ച് 26നു ലോകമെമ്പാടും നടന്ന എര്‍ത്ത് അവര്‍ ആചരണത്തിന്റെ ഫലമായി ദുബായില്‍ മാത്രം ലാഭിച്ചത് രണ്ടു ലക്ഷത്തി നാലായിരം യൂണിറ്റ് വൈദ്യുതി ആണെന്ന് ദുബായ് വൈദ്യുതി വകുപ്പ് അറിയിച്ചു. ആഗോള താപനത്തിന്റെ ഭീഷണിയെ കുറിച്ച് ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി നടത്തിയ എര്‍ത്ത് അവര്‍ ആചരണത്തില്‍ ദുബായ് നിവാസികളും വ്യാപാരി വ്യവസായി സമൂഹവും തങ്ങളുടെ പരിസ്ഥിതി പ്രതിബദ്ധത വെളിപ്പെടുത്തി കൊണ്ട് രാത്രി എട്ടര മണി മുതല്‍ ഒന്‍പതര മണി വരെ വൈദ്യുതി വിളക്കുകള്‍ അണച്ചു പരിപാടിയില്‍ പങ്കെടുത്തു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മറ്റു സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയോടൊപ്പം ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയും വിലക്കുകള്‍ അണച്ച് കൊണ്ട് എര്‍ത്ത് അവര്‍ ആചരണത്തില്‍ പങ്കെടുത്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പരിസ്ഥിതി