സഹൃദയ പുരസ്കാരം : കൂടുതല്‍ ജേതാക്കള്‍

January 31st, 2011

advocate-hashik-salam-pappinisseri-sainudheen-qureishi-epathram

ദുബായ്‌ : സഹൃദയ പുരസ്കാര പ്രഖ്യാപന ത്തിന്റെ രണ്ടാം ഘട്ടം സംബന്ധിച്ച് ഇന്നലെ വായനക്കൂട്ടം ദുബായില്‍ പത്രക്കുറിപ്പ്‌ പുറപ്പെടുവിച്ചു. കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക്‌ സൈനുദ്ദീന്‍ ഖുറൈഷി, പ്രവാസി ക്ഷേമത്തിന് ഗള്‍ഫ്‌ റൌണ്ടപ്പ്‌ എന്ന ഏഷ്യാനെറ്റ്‌ ടി.വി. യിലെ പരിപാടി, നിയമ സഹായത്തിന് അഡ്വ. ഹാഷിഖ്‌, സലാം പാപ്പിനിശ്ശേരി എന്നിവരെ കൂടി പുരസ്കാരത്തിനായി തെരഞ്ഞെടുത്തിട്ടുണ്ട് എന്ന് വായനക്കൂട്ടം ഭാരവാഹികള്‍ അറിയിച്ചു.

ഫെബ്രുവരി 9ന് ദുബായില്‍ സലഫി ടൈംസിന്റെ ഇരുപത്താറാം വാര്‍ഷികത്തോ ടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അക്കാഫ്‌ കൂട്ട ഓട്ടം – ദി ഗ്രേറ്റ് ഇന്ത്യന്‍ റണ്‍ 2011

January 30th, 2011

ദുബായ് : ആള്‍ കേരള കോളേജസ് അലുമ്‌നായ് ഫോറം – അക്കാഫ് ന്റെ (AKCAF – All Kerala Colleges Alumni Forum) ആഭിമുഖ്യത്തില്‍ ‘ദി ഗ്രേറ്റ് ഇന്ത്യന്‍ റണ്‍ 2011′ എന്ന പേരില്‍ ജനുവരി 28ന് ദുബായില്‍ കൂട്ട ഓട്ടം സംഘടിപ്പിച്ചു. യു. എ. ഇ. വൈസ്‌ പ്രസിഡണ്ടും, പ്രധാനമന്ത്രിയും, ദുബായ്‌ ഭരണാധികാരി യുമായ ശൈഖ് മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മഖ്തൂമിന്‍റെ ഭരണ നേതൃത്വ ത്തോടുള്ള ബഹുമാനാര്‍ത്ഥവും, ഇന്ത്യ റിപ്പബ്ലിക്ക് ആയതിന്‍റെ 61-ാമത് വാര്‍ഷിക ത്തോടനു ബന്ധിച്ചുമാണ് ‘ദി ഗ്രേറ്റ് ഇന്ത്യന്‍ റണ്‍ 2011′ അക്കാഫ്‌ ഒരുക്കിയത്‌.

the_great_indian_run_2011കൂടുതല്‍ ചിത്രങ്ങള്‍ക്ക് മുകളില്‍ ക്ലിക്ക്‌ ചെയ്യുക

ദുബായ് ഫൗണ്ടേഷന്‍ ഫോര്‍ വിമന്‍ ആന്‍റ് ചില്‍ഡ്രന്‍ എന്ന സംഘടനക്കു വേണ്ടിയാണ് ഓട്ടം സംഘടിപ്പിച്ചത്. ദുബായ്‌ മംസാര്‍ ബീച്ച് റോഡില്‍ വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് ആരംഭിച്ച കൂട്ട ഓട്ടത്തില്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സഞ്ജയ് വര്‍മ, കോണ്‍സുലേറ്റ് ജീവനക്കാര്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കമ്മറ്റി യിലെ അംഗത്വ സംഘടനകള്‍, കലാ – കായിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, വ്യവസായ പ്രമുഖര്‍, യു. എ. ഇ. യിലെ വിവിധ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍, സംഘടനാ പ്രവര്‍ത്തകര്‍, അക്കാഫ് കുടുംബാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

സമൂഹ ത്തില്‍ പീഡിപ്പിക്ക പ്പെടുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമന ത്തിനു വേണ്ടി പ്രവര്‍ത്തി ക്കുന്ന സംഘടന യാണ് ദുബായ് ഫൗണ്ടേഷന്‍ ഫോര്‍ വിമന്‍ ആന്‍റ് ചില്‍ഡ്രന്‍.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഡോ. ആസാദ്‌ മൂപ്പന് നാടിന്റെ ആദരം

January 30th, 2011

dr-azad-moopan-felicitated-epathram

ദുബായ്‌ : പത്മശ്രീ ബഹുമതി ലഭിച്ച ഡോ. ആസാദ്‌ മൂപ്പനെ നാട്ടുകാരുടെ കൂട്ടായ്മയായ ഒരുമ കല്പകഞ്ചേരി നടത്തിയ ചടങ്ങില്‍ അബ്ദുറഹിമാന്‍ രണ്ടത്താണി എം. എല്‍. എ. പൊന്നാട അണിയിച്ച് ആദരിക്കുന്നു. ഇ. ടി. മുഹമ്മദ്‌ ബഷീര്‍ എം. പി. സമീപം.

ഫോട്ടോ : കെ. വി. എ. ഷുക്കൂര്‍

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ ഹൌഡിനി ദുബായില്‍

January 28th, 2011

magician-samraj-epathram

ദുബായ്‌ : ഇന്ത്യന്‍ ഹൌഡിനി എന്ന് അറിയപ്പെടുന്ന സുപ്രസിദ്ധ മാന്ത്രികന്‍ സാമ്രാജ് ഇന്ന് ദുബായില്‍ നടക്കുന്ന “ദി ഇന്ത്യന്‍ ഗ്രേറ്റ്‌ റണ്‍ 2011” ന്റെ മുന്നില്‍ കണ്ണ് കെട്ടി ബൈക്ക്‌ ഓടിക്കുന്ന തന്റെ മാന്ത്രിക വിദ്യ പ്രദര്‍ശിപ്പിക്കും. ഇതാദ്യമായായിരിക്കും ഇത്തരമൊരു മാന്ത്രിക വിസ്മയം ദുബായില്‍ അരങ്ങേറുന്നത്. യു. എ. ഇ. വൈസ്‌ പ്രസിഡണ്ടും, പ്രധാന മന്ത്രിയും, ദുബായ്‌ ഭരണാധികാരിയുമായ ഷെയ്ഖ്‌ മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മക്തൂമിന്റെ ഭരണ നേതൃത്വത്തോടുള്ള ബഹുമാനാര്‍ത്ഥവും, ഇന്ത്യ റിപ്പബ്ലിക്ക് ആയതിന്റെ 62ആമത് വാര്‍ഷികത്തോ ടനുബന്ധിച്ചും, ദുബായ്‌ ഫൌണ്ടേഷന്‍ ഫോര്‍ വിമന്‍ ആന്‍ഡ്‌ ചില്‍ഡ്രന്‍ എന്ന സംഘടനയ്ക്ക് വേണ്ടിയാണ് ഇന്ന് രാവിലെ 7 മണിക്ക് മംസാര്‍ ബീച്ച് റോഡില്‍ അക്കാഫിന്റെ (AKCAF – All Kerala College Alumni Forum) ആഭിമുഖ്യത്തില്‍ കൂട്ട ഓട്ടം സംഘടിപ്പിക്കുന്നത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രവാസി വയനാടിനെ ആദരിച്ചു

January 27th, 2011
pravasi-wayanad-award-epathram
അബുദാബി : യു. എ. ഇ. യിലെ കലാ സാഹിത്യ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് മാതൃകാ പരമായ പ്രവര്‍ത്തന ങ്ങള്‍ കാഴ്ച വെച്ച പ്രവാസി വയനാടിനെ ആദരിച്ചു.   കേരളാ സോഷ്യല്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍, മലയാളീ സമാജം മുന്‍ പ്രസിഡന്‍റ്  ചിറയിന്‍കീഴ് അന്‍സാറിന്‍റെ സ്മരണാര്‍ത്ഥം  ഏര്‍പ്പെടുത്തിയ പുരസ്‌കാരം നല്കിയത്  അബുദാബി യിലെ  ‘ഇവന്‍റ് ടീം  ഉമ്മ’ യുടെ  ആഭിമുഖ്യ ത്തില്‍ ആയിരുന്നു.
 
പ്രവാസി വയനാട് പ്രസിഡന്‍റ് ബഷീര്‍ പൈക്കാടന്‍  ഫാത്തിമ ഗ്രൂപ്പ് ഓഫ് കമ്പനി യുടെ മാനേജിംഗ് ഡയറക്ടര്‍ ഇ. പി. മൂസ ഹാജി യില്‍നിന്ന്  അവാര്‍ഡ്‌  ഏറ്റുവാങ്ങി. ഫ്രണ്ട്സ്‌ എ. ഡി. എം. എസ്., മലയാളീ സമാജം, കെ. എസ്. സി., ഉമ്മ ഭാരവാഹികള്‍ ചടങ്ങില്‍ സംബന്ധിച്ചു.

- pma

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

Page 8 of 9« First...56789

« Previous Page« Previous « സ്വാഗത സംഘം രൂപികരണം
Next »Next Page » ഇന്ത്യന്‍ ഹൌഡിനി ദുബായില്‍ »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine