എന്‍ഡോസള്‍ഫാന്‍ : ദുരിതങ്ങളുടെ ഒരു പ്രകൃതി ദൃശ്യം

February 24th, 2011

endosulfan-abdul-nasser-epathram

ദുബായ്‌ : ദുബായില്‍ നിന്നും രണ്ടു യുവ ഫോട്ടോഗ്രാഫര്‍മാര്‍ കാസര്‍ക്കോട്ടേ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പ്രദേശം സന്ദര്‍ശിക്കാനുള്ള ഉദ്യമം ഏറ്റെടുത്തപ്പോള്‍ അത് തങ്ങളുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കുന്ന ഒരു യാത്രയാവും എന്ന് ഇവര്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ദുരിതം നേരിട്ട് കാണുകയും അവശത അനുഭവിക്കുന്നവരോട് അടുത്ത് ഇടപഴകുകയും ഇരകളോടൊപ്പം ദിന രാത്രങ്ങള്‍ പങ്കിടുകയും ചെയ്ത അവര്‍ തിരികെ വന്നത് തികച്ചും വ്യത്യസ്തരായിട്ടായിരുന്നു.

ലാഭക്കൊതി മാത്രം ലക്‌ഷ്യം വെച്ച് മനുഷ്യന്‍ നടത്തുന്ന കീടനാശിനി പ്രയോഗത്തിന്റെ ഭീകരമായ മുഖം അടുത്തു നിന്ന് കണ്ട ഇവരുടെ മുന്‍പില്‍ ഇന്ന് ഒരു ലക്‌ഷ്യം മാത്രമേയുള്ളൂ. കഷ്ടത അനുഭവിക്കുന്ന ഈ അശരണര്‍ക്ക് സാന്ത്വനമേകാന്‍ എന്തെങ്കിലും ഉടനടി ചെയ്യണം. തങ്ങള്‍ അടുത്തറിഞ്ഞ ഈ കൊടും വിപത്തിന്റെ നേര്‍ക്കാഴ്ചകള്‍ ലോകത്തിന് മുന്‍പില്‍ വെളിപ്പെടുത്തി ഈ ലക്ഷ്യം നിറവേറ്റാനുള്ള ശ്രമത്തിലാണ് ഇവര്‍.

ഫോട്ടോഗ്രാഫിയില്‍ കമ്പമുള്ള ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് ദുബായില്‍ രൂപം നല്‍കിയ ഷട്ടര്‍ ബഗ്സ് എന്ന ഫോട്ടോഗ്രാഫി ക്ലബ്ബിന്റെ മാര്‍ഗ്ഗദര്‍ശിയും അബുദാബിയില്‍ ആര്‍ട്ട്‌ ഡയറക്ടറുമായ പ്രശസ്ത ഫോട്ടോഗ്രാഫര്‍ അബ്ദുള്‍ നാസര്‍, ഷാര്‍ജയില്‍ സേഫ്റ്റി എന്‍ജിനീയറും ഫോട്ടോഗ്രാഫറുമായ ശ്രീജിത്ത്‌ എന്നിവരാണ് ഷട്ടര്‍ ബഗ്സ് ഫോട്ടോഗ്രാഫി ക്ലബ്ബിനു വേണ്ടി ഈ ഉദ്യമം ഏറ്റെടുത്തത്.

sreejith-abdul-nasser-epathram

ശ്രീജിത്ത്, അബ്ദുള്‍ നാസര്‍

ഷട്ടര്‍ ബഗ്സ് ഫോട്ടോഗ്രാഫി ക്ലബ്ബിന്റെ സജീവ പ്രവര്‍ത്തകനായ ജിനോയ്‌ വിശ്വനെ e പത്രം പരിസ്ഥിതി ക്ലബ്‌ പ്രവര്‍ത്തകര്‍ സഹായം അഭ്യര്‍ഥിച്ചു സമീപിച്ച തോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് സപ്പോര്‍ട്ട് ഗ്രൂപ്പുമായി സഹകരിച്ചു എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തെ സംബന്ധിച്ച വീഡിയോ പ്രദര്‍ശനം യു.എ.ഇ. യിലെ അനേകം വേദികളില്‍ പ്രദര്‍ശിപ്പിച്ച e പത്രം പരിസ്ഥിതി ക്ലബ്‌ ഈ വിഷയത്തില്‍ കൂടുതല്‍ എന്ത് ചെയ്യാനാവും എന്ന അന്വേഷണത്തിന്റെ ഒടുവിലാണ് ഷട്ടര്‍ ബഗ്സ് ക്ലബ്ബുമായി ബന്ധപ്പെടാന്‍ ഇടയായത്. ഒരു നല്ല ഫോട്ടോഗ്രാഫര്‍ എന്നതിലുപരി ഒരു പരിസ്ഥിതി സ്നേഹിയും മനുഷ്യ സ്നേഹിയും കൂടിയായ ജിനോയ്‌ വിശ്വന്‍ ഷട്ടര്‍ ബഗ്സിന്റെ സേവനങ്ങള്‍ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ക്ഷേമത്തിന് ഉതകുന്ന എന്ത് പ്രവര്‍ത്തനത്തിനും ലഭ്യമാക്കാം എന്ന് വാഗ്ദാനം ചെയ്തു. അങ്ങനെയെങ്കില്‍ കാസര്‍ക്കോട്‌ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ഫോട്ടോകള്‍ നേരിട്ടെടുത്ത് ഒരു പ്രദര്‍ശനം സംഘടിപ്പിക്കുകയും പ്രശ്നത്തിന്റെ ഗൌരവം ലോകത്തിനു മുന്‍പില്‍ വെളിപ്പെടുത്തുകയും ചെയ്യാം എന്ന e പത്രം പരിസ്ഥിതി ക്ലബ്ബിന്റെ ആശയം ഷട്ടര്‍ ബഗ്സ് പ്രവര്‍ത്തകര്‍ അംഗീകരിക്കുകയും ചെയ്തു.

e പത്രം പരിസ്ഥിതി ക്ലബ്ബിന്റെ സജീവ പ്രവര്‍ത്തകനും കേരളത്തിലും യു.എ.ഇ. യിലും അറിയപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തകനുമായ ഫൈസല്‍ ബാവ, പ്രൊഫ. എം. എ. റഹ്മാന്‍, കാസര്‍ക്കോടുള്ള എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതിക്ക് നേതൃത്വം നല്‍കുന്ന ബാലകൃഷ്ണന്‍ എന്നിവരുമായി ബന്ധപ്പെടുകയും ഇവരുടെ യാത്രയ്ക്ക് വേണ്ട സഹായ സഹകരണങ്ങള്‍ ഉറപ്പു വരുത്തുകയും ചെയ്തു. കാസര്‍ക്കോട്ടെത്തിയ ഫോട്ടോഗ്രാഫര്‍മാര്‍ക്ക്‌ കുമാരന്‍ എന്ന ഒരു സഹായിയെയും ഇവര്‍ ഏര്‍പ്പെടുത്തി കൊടുത്തു. ദുരിത ബാധിത പ്രദേശത്തെ പതിനഞ്ച് കുടുംബങ്ങളില്‍ കുമാരന്റെ സഹായത്തോടെ ചെന്നെത്തിയ ഇവര്‍ തങ്ങള്‍ അവിടെ കണ്ട ഭീകരത അനിര്‍വചനീയമാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നു.

തങ്ങളുടെ മാധ്യമമായ ക്യാമറയില്‍ പല ചിത്രങ്ങളും ഒപ്പിയെടുക്കുവാന്‍ തങ്ങളുടെ മനസ് അനുവദിക്കാത്ത അത്രയും ദാരുണമായിരുന്നു പല കാഴ്ചകളും. പക്ഷെ കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി രണ്ടു തലമുറകള്‍ അനുഭവിക്കുന്ന ഈ ദുരന്തം അവിടത്തുകാരെ നിസ്സംഗരാക്കിയിരുന്നു. തങ്ങളില്‍ ഒരാളെ ആസന്ന നിലയില്‍ ആശുപത്രിയിലേക്ക്‌ കൊണ്ട് പോവുന്നത് നോക്കി ഇനി അയാള്‍ തിരിച്ചു വരില്ല എന്ന് തികച്ചും നിസ്സംഗമായി പറയുന്ന കാഴ്ച ഒരിക്കലും ഒരു ക്യാമറയിലും ഒപ്പിയെടുക്കുവാന്‍ കഴിയാത്തവണ്ണം തീവ്രമായിരുന്നു എന്ന് ഇവര്‍ ഓര്‍മ്മിക്കുന്നു.

ദുരിത ബാധിത കുടുംബങ്ങളോടൊപ്പം ദിവസങ്ങള്‍ ചിലവഴിച്ച ഇവര്‍ യു.എ.ഇ. യില്‍ തിരിച്ചെത്തിയത്‌ സുവ്യക്തമായ ഒരു ലക്ഷ്യത്തോടെയാണ്. തങ്ങള്‍ കണ്ട ദുരിതം ലോകത്തെ കാണിച്ച് നിസഹായരായ ഈ ജനതയ്ക്ക്‌ സന്മനസ്സുകളുടെ സഹായം ലഭ്യമാക്കുക എന്നതാണ് അത്. വിവിധ മാധ്യമ സാമൂഹിക സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തില്‍ യു. എ. ഇ. യില്‍ രൂപം കൊണ്ട എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് സപ്പോര്‍ട്ട് ഗ്രൂപ്പിന്റെ സംരംഭങ്ങളില്‍ തങ്ങളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് ഈ പ്രശ്നത്തിലേക്ക് ജന ശ്രദ്ധ തിരിക്കാനായി തങ്ങളുടെ ഫോട്ടോകളുടെ ഒരു പ്രദര്‍ശനവും ഇവര്‍ സംഘടിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഇതിനായി തിരഞ്ഞെടുത്ത ഫോട്ടോകളുടെ വലിയ പ്രിന്റുകള്‍ എടുത്ത് പ്രദര്‍ശനത്തിനായി സജ്ജമാക്കുന്ന തിരക്കിലാണ് ഇവര്‍. ചിലവേറിയ ഈ ഉദ്യമത്തില്‍ ഇവരോടൊപ്പം ചേര്‍ന്ന് സഹകരിക്കാനും സഹായ്ക്കാനും താല്പര്യമുള്ളവര്‍ക്ക് ഈ നമ്പരില്‍ വിളിച്ച് ബന്ധപ്പെടാവുന്നതാണ് : 0555814388. green at epathram dot com എന്ന ഈമെയിലിലും ബന്ധപ്പെടാവുന്നതാണ്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അന്തസ്സാര്‍ന്ന ജീവിത സാഹചര്യം ഒരുക്കാന്‍ പ്രതിജ്ഞാബദ്ധം : യു. എ. ഇ. പ്രസിഡന്‍റ്

February 21st, 2011

uae-president-sheikh-khalifa-with-sheikh-muhammed-epathram

അബുദാബി : രാജ്യത്തെ ജനങ്ങളുടെ ആവശ്യങ്ങളും മറ്റും അന്വേഷിച്ച് അറിയുന്നതിനു വേണ്ടി യു. എ. ഇ. പ്രസിഡണ്ടിന്‍റെ നിര്‍ദ്ദേശ പ്രകാരം അബൂദബി കിരീടാ വകാശിയും യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡ റുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ്, വടക്കന്‍ എമിറേറ്റു കളില്‍ സന്ദര്‍ശനം നടത്തി. തുടര്‍ന്ന്‍ അദ്ദേഹം പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാനെ സന്ദര്‍ശിച്ചു.

ജനങ്ങള്‍ക്ക്  അന്തസ്സാര്‍ന്ന ജീവിത സാഹചര്യം പ്രധാനം ചെയ്യുന്ന തിനാണ് മുഖ്യ പരിഗണന നല്‍കേണ്ടത്. ഇതിന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടപ്പാക്കുന്ന അടിസ്ഥാന വികസന പദ്ധതി കള്‍ വേഗത്തില്‍ പൂര്‍ത്തി യാക്കണം. സര്‍ക്കാര്‍ സ്ഥാപന ങ്ങള്‍ നല്‍കുന്ന സേവന ങ്ങള്‍ കാര്യക്ഷമ വും കുറ്റമറ്റതു മാക്കണം. ഇതിന് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങള്‍ തയ്യാറാക്കണം എന്നും കൃത്യമായ നടപ്പാക്കല്‍ രീതികള്‍ ആവിഷ്‌കരിക്കണം എന്നും അദ്ദേഹം മുഴുവന്‍ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപന ങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി.

വടക്കന്‍ എമിറേറ്റു കളില്‍ വിവിധ സര്‍ക്കാര്‍ വകുപ്പു കള്‍ നല്‍കുന്ന സേവന ങ്ങള്‍ നേരിട്ട് വില യിരുത്തലും സന്ദര്‍ശന ലക്ഷ്യം ആയിരുന്നു. വിവിധ ഭാഗങ്ങ ളില്‍ നടപ്പാക്കേണ്ട അടിസ്ഥാന സൗകര്യ വികസനം സംബന്ധിച്ച് ലഭ്യമായ പ്രാഥമിക വിവരങ്ങള്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ്, പ്രസിഡണ്ടു മായി ചര്‍ച്ച നടത്തി. പൊതു ജന ങ്ങളുടെ അഭിലാഷ ങ്ങള്‍ പൂര്‍ത്തീ കരിക്കു ന്നതിന് ഈ സന്ദര്‍ശന ത്തിന്‍റെ കൃത്യവും കാര്യക്ഷമ വുമായ തുടര്‍ നടപടികള്‍ ആവശ്യമാണ് എന്ന്‍ പ്രസിഡന്‍റ്, ശൈഖ് മുഹമ്മദിന് നിര്‍ദ്ദേശം നല്‍കി.

യു. എ. ഇ. യിലെ മുഴുവന്‍ ജനങ്ങള്‍ക്കും അന്തസ്സാര്‍ന്ന ജീവിത സാഹചര്യം ഒരുക്കാന്‍ രാജ്യം പ്രതിജ്ഞാ ബദ്ധമാണ് എന്ന് പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ വ്യക്തമാക്കി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്വരുമ ദുബായ്‌ മെഡിക്കല്‍ ക്യാമ്പ്‌ നടത്തുന്നു

February 14th, 2011

swaruma-dubai-logo-epathram

ദുബായ്‌ : കഴിഞ്ഞ ഏഴു വര്‍ഷമായി ദുബായ് സാംസ്‌കാരിക രംഗത്തെ സാന്നിദ്ധ്യമായ സ്വരുമ, ഫിബ്രവരി 18 നു സോനാപുര്‍ യൂസഫ് അമന്‍ ലേബര്‍ ക്യാമ്പില്‍ ‘ബദറല്‍ സമ മെഡിക്കല്‍ സെന്റര്‍’ ദുബായ് യുമായി സഹകരിച്ചു മെഡിക്കല്‍ ക്യാമ്പ്‌ നടത്തും. എന്ന് സ്വരുമ ദുബായ്‌ പ്രസിഡണ്ട് ഹുസൈനാര്‍ പി. എടച്ചകൈ, ജനറല്‍ സെക്രട്ടറി സുബൈര്‍ വെള്ളിയിടെ എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 050  4592688, 050  2542162 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദല മെഡിക്കല്‍ ക്യാമ്പ്‌ സംഘടിപ്പിക്കുന്നു

February 9th, 2011

dala-logo-epathram
ദുബായ്‌ : ദല സൗജന്യമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. പത്തില്‍ പരം ഡോക്ടര്‍ന്മാര്‍ പങ്കെടുക്കുന്ന ക്യാമ്പില്‍ മരുന്നും ടെസ്റ്റുകളും‍ സൗജന്യ മായിരിക്കും. ജെബല്‍ അലി അല്‍ തമിമി എഞ്ചിനിയറിങ് സ്റ്റാഫ് അക്കോമഡേഷനില്‍ ഫെബ്രുവരി 11 രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ യാണ് ക്യാമ്പ്‌.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാവിലെ ഒമ്പത് മണിക്കു തന്നെ എത്തി പേര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണു എന്ന് ദല ഭാരവാഹികള്‍ അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്വരുമ ദുബായ്‌ പുതിയ ഭാരവാഹികള്‍

February 9th, 2011

swaruma-dubai-committee-epathram

ദുബായ് : കഴിഞ്ഞ ഏഴു വര്‍ഷമായി ദുബായിലെ സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന സ്വരുമ ദുബായ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡണ്ട്‌ ഹസൈനാര്‍. പി. എടച്ചാക്കൈ, ജനറല്‍ സെക്രട്ടറി സുബൈര്‍ വെള്ളിയോട്, ട്രഷറര്‍ ലത്തീഫ് തണ്ഡലം, വൈസ് പ്രസിഡന്‍റ് : ജലീല്‍ ആനക്കര, മജീദ്‌ വടകര, അസീസ്‌ തലശ്ശേരി, ജോയന്റ് സെക്രട്ടറി : പ്രവീണ്‍ ഇരിങ്ങല്‍, സുബൈര്‍ പറക്കുളം, ജാന്‍സി ജോഷി എന്നിവരാണ് പുതിയ ഭാരവാഹികള്‍.

swaruma-dubai-reena-salim-epathram

ലീഗല്‍ അഡ്വൈസര്‍ സലാം പാപ്പിനിശ്ശേരി, മീഡിയ സെക്രട്ടറി സുമ സനല്‍, പബ്ലിക്‌ റിലേഷന്‍സ് മുജീബ്‌ കോഴിക്കോട്‌, ഓഡിറ്റ്‌ : സജി ആലപ്പുഴ, ജലീല്‍ നാദാപുരം, രക്ഷാധികാരികള്‍: എസ്. പി. മഹമൂദ്, വി. പി. ഇബ്രാഹിം, സ്വരുമയുടെ പോഷക സംഘടനയായ സ്വരുമ വിഷന്‍ ചെയര്‍പേഴ്‌സണ്‍ റീനാ സലിം, ഡയറക്ടര്‍ സക്കീര്‍ ഒതളൂര്‍ എന്നിവരെയും തെരഞ്ഞെടുത്തു.

പുതിയ കമ്മറ്റി യുടെ ആദ്യ പരിപാടി യായി സോനാപൂര്‍ ലേബര്‍ ക്യാമ്പില്‍ ഫെബ്രുവരി 18 വെള്ളിയാഴ്ച ബര്‍ദുബായ് ബദറുല്‍ സമ മെഡിക്കല്‍ സെന്‍ററുമായി സഹകരിച്ച് ഒരു സൌജന്യ മെഡിക്കല്‍ ക്യാമ്പ്‌ നടത്തുന്നതായിരിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക് : സുബൈര്‍ വെള്ളിയോട് 050 25 42 162

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

Page 7 of 9« First...56789

« Previous Page« Previous « അബുദാബി മലയാളി സമാജം പുതിയ കെട്ടിട ത്തിലേക്ക്
Next »Next Page » ദല മെഡിക്കല്‍ ക്യാമ്പ്‌ സംഘടിപ്പിക്കുന്നു »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine