ദുബായ് എയര്ഷോ ആരംഭിച്ചു

November 14th, 2011

dubai-airshow-1-epathram

ദുബായ് : പന്ത്രണ്ടാമത് യു. എ. ഇ എയര്‍ഷോ ഇന്നലെ ആരംഭിച്ചു. യു. എ. ഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്ദൂം ഉദ്ഘാടനം ചെയ്തു. അബുദാബി കിരീടാവകാശിയും സായുധ സേനഉപമേധാവിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ അഖ്യാന്‍, സ്പെയ്ന്‍ രാജാവ് ഇവാന്‍ കാര്‍ലോസ്, മറ്റു രാജ കുടുംബാംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. എമിരേറ്റ്സ് എയര്‍ലൈന്‍സ്‌ പുതിയ ബോയിംഗ് 777 വിമാനങ്ങള്‍ കൂടി ഓര്‍ഡര്‍ നല്‍കുന്ന ചടങ്ങും നടന്നു.

emirates-ordering-boying-flight-epathram

ചരിത്രത്തിലെ ഏറ്റവും വലിയ എയര്‍ ഷോയാണ് ഇത്തവണനത്തേത്. യുദ്ധ വിമാനങ്ങളും ഹെലികോപ്റ്ററുകളും എക്സിക്യൂട്ടീവ് വിമാനങ്ങളുമടക്കം ഏകദേശം ഇരുന്നൂറോളം വിമാനങ്ങള്‍ ഇക്കുറി പ്രദര്‍ശനത്തില്‍ ഉണ്ട്. പൈലറ്റ് ഇല്ലാതെ പറക്കുന്ന യാബോണ്‍ ആര്‍ വിമാനങ്ങളും ഇപ്പ്രാവശ്യത്തെ സവിശേഷതയാണ്. മിക്ക എയര്‍ലൈന്‍ കമ്പനികളും തങ്ങളുടെ പുതിയ മോഡലുകളുമായി എത്തിയിട്ടുണ്ട്. ബോയിങ്ങിന്റെ ഡ്രീംലൈനര്‍ 787 എന്ന വിമാനം കാണാനാണ് ഏറ്റവും തിരക്ക്. ഇരട്ട എന്‍ജിനുള്ള ഈ ഭീമന്‍ വിമാനത്തിന് 240 സീറ്റുകള്‍ ഉണ്ട്.  ഖത്തര്‍ എയര്‍വെയ്സും എത്തിഹാദും ഇതിനു ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച എയര്‍ ഷോകളില്‍ ഒന്നായ ദുബായ് എയര്‍ ഷോയില്‍ കോടികളുടെ ബിസിനെസ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആദ്യ ദിനം 30,000 ലധികം സന്ദര്‍ശകര്‍ എത്തി. വ്യാഴാഴ്ച വരെയാണ് എയര്‍ ഷോ ഉണ്ടാവുക. എല്ലാ ദിവസവും ഉച്ചക്ക് 2.30 മുതല്‍ 5 വരെ വ്യോമാഭ്യാസ പ്രകടനങ്ങളും ഉണ്ടാകും.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന്‍ ആയി ലഭിക്കും

October 18th, 2011

indian-visa-epathram

ദുബായ്‌ : ഇന്ത്യയിലേക്ക്‌ വിസ എടുക്കാന്‍ ഇനി ഇന്ത്യന്‍ കോണ്‍സുലേറ്റ്‌, എംബസി എന്നിവയിലെ നീണ്ട ക്യൂവില്‍ നില്‍ക്കേണ്ട ആവശ്യമില്ല. വിസയ്ക്കുള്ള അപേക്ഷ ഓണ്‍ലൈന്‍ ആയി പൂരിപ്പിച്ചു നല്‍കാന്‍ ഉള്ള സംവിധാനം നിലവില്‍ വന്നതായി ദുബായില്‍ നടന്ന പത്രസമ്മേളനത്തില്‍ യു.എ.ഇ. യിലെ ഇന്ത്യന്‍ അംബാസിഡര്‍ എം. കെ. ലോകേഷ് അറിയിച്ചു.

ഇന്ന് മുതല്‍ ഈ സൗകര്യം പ്രവര്‍ത്തനക്ഷമമാവും. എന്നാല്‍ തല്‍ക്കാലം പഴയ സംവിധാനവും സമാന്തരമായി പ്രവര്‍ത്തിക്കും. എന്നാല്‍ 2012 ജനുവരിയോടെ കോണ്‍സുലേറ്റുകളിലും എംബസികളിലും വിസാ അപേക്ഷകള്‍ സ്വീകരിക്കുന്നത് നിര്‍ത്തലാക്കും. പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴി മാത്രമാവും പിന്നീട് വിസാ അപേക്ഷകള്‍ സ്വീകരിക്കുക.

ബി. എല്‍. എസ്. ഇന്റര്‍നാഷ്ണല്‍ സര്‍വീസസ്‌ ലിമിറ്റഡ്‌ എന്ന കമ്പനിയുമായി സഹകരിച്ചാണ് ഈ സേവനം ലഭ്യമാക്കിയത് എന്ന് അംബാസിഡര്‍ വിശദീകരിച്ചു. ഓണ്‍ലൈന്‍ ആയി അപേക്ഷകള്‍ സ്വയം പൂരിപ്പിക്കുവാന്‍ ബുദ്ധിമുട്ട് ഉള്ളവര്‍ക്ക് അപേക്ഷാ ഫോറം പൂരിപ്പിക്കാന്‍ ബി. എല്‍. എസ്. ഇന്റര്‍നാഷണല്‍ സര്‍വീസസിന്റെ സഹായം തേടാം. 25 ദിര്‍ഹം ഫീസ്‌ ഇതിനായി ഇവര്‍ ഈടാക്കും.

225 ദിര്‍ഹം ഫീസ്‌ നല്‍കിയാല്‍ ഇവിടെ നിന്നും കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭിക്കും എന്നും അംബാസിഡര്‍ അറിയിച്ചു.

ഓണ്‍ലൈന്‍ ആയി അപേക്ഷാ ഫോറം പൂരിപ്പിക്കാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക.

അപേക്ഷ പൂരിപ്പിച്ചു കഴിഞ്ഞാല്‍ കിട്ടുന്ന ഫയല്‍ നമ്പരോ അപേക്ഷ പ്രിന്റ്‌ ചെയ്തതോ മറ്റ് ആവശ്യമുള്ള രേഖകളുമായി യു.എ.ഇ. യിലുള്ള ഏതെങ്കിലും ബി. എല്‍. എസ്. ഇന്റര്‍നാഷ്ണല്‍ സര്‍വീസസ്‌ ഓഫീസുകളില്‍ ഏല്‍പ്പിക്കണം.

ഇത്തരത്തില്‍ വിസാ സേവനങ്ങള്‍ ഓണ്‍ലൈന്‍ ആക്കുന്നതോടെ ഇന്ത്യന്‍ എംബസിയിലും കോണ്‍സുലേറ്റുകളിലും തിരക്ക് കുറയും എന്നും മറ്റ് സേവനങ്ങള്‍ ലഭ്യമാക്കാനുള്ള കാലവിളംബം കുറയ്ക്കുവാനും ഇത് സഹായിക്കും എന്നുമാണ് പ്രതീക്ഷ എന്ന് അംബാസിഡര്‍ പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുതുകാടിന്‍റെ ‘വേള്‍ഡ്‌ ഇല്യൂഷന്‍സ്‌’ അബുദാബിയില്‍

October 14th, 2011

isc-abudhabi-muthukadu-magic-show-ePathram
അബുദാബി : യു. എ. ഇ. യുടെ നാല്പതാം ദേശീയ ദിനാഘോഷ ങ്ങള്‍ക്ക് ഇന്ത്യന്‍ സമൂഹ ത്തിന്‍റെ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ (ഐ. എസ്. സി.) പ്രശസ്ത മാന്ത്രികന്‍ ഗോപിനാഥ് മുതുകാടിന്‍റെ മാജിക്‌ ഷോ അവതരി പ്പിക്കുന്നു.

സ്റ്റാര്‍ സിംഗര്‍ ജേതാക്കളായ നജീം അര്‍ഷാദ്‌, മൃദുല വാര്യര്‍, നടിയും നര്‍ത്തകി യുമായ ശ്രുതി ലക്ഷ്മി എന്നിവര്‍, സംഗീതവും നൃത്തവും ഇടകലര്‍ത്തി അവതരി പ്പിക്കുന്ന മുതുകാടിന്‍റെ ‘വേള്‍ഡ്‌ ഇല്യൂഷന്‍സ്‌’ മാജിക്‌ ഷോ യില്‍ ഉണ്ടായിരിക്കും.

പ്രമുഖ വ്യാപാര സ്ഥാപനങ്ങളായ എന്‍. എം. സി. ഗ്രൂപ്പ്, യു. എ. ഇ. എക്സ്ചേഞ്ച് സെന്‍റര്‍, അല്‍ റിയാമി ഗ്രൂപ്പ്‌ എന്നിവര്‍ ‘വേള്‍ഡ്‌ ഇല്യൂഷന്‍സ്‌’ എന്ന മാജിക്‌ ഷോ ഒരുക്കുന്നതില്‍ ഐ. എസ്. സി. യോടൊപ്പം പങ്കു ചേരുന്നു.

ഒക്ടോബര്‍ 28 വെള്ളിയാഴ്ച വൈകീട്ട് 7.30 നു, നാഷണല്‍ തിയ്യേറ്ററില്‍ നടക്കുന്ന ‘വേള്‍ഡ്‌ ഇല്യൂഷന്‍സ്‌’ നായി 5.30 നു തന്നെ പ്രവേശനം ആരംഭിക്കും. പ്രവേശന പാസ്സുകള്‍ ഐ. എസ്. സി. , കെ. എസ്. സി., മലയാളി സമാജം, ഇസ്ലാമിക്‌ സെന്‍റര്‍ എന്നിവിട ങ്ങളിലും അബുദാബി യിലെ പ്രമുഖ വ്യാപാര സ്ഥാപന ങ്ങളിലും ലഭിക്കും.

പരിപാടിയെ കുറിച്ചു വിശദീകരിക്കാന്‍ കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ ഐ. എസ്. സി. പ്രസിഡന്‍റ് രമേശ്‌ പണിക്കര്‍, ജനറല്‍ സെക്രട്ടറി എം. എ. സലാം, എന്‍. എം. സി ഗ്രൂപ്പ്‌ മാനേജിംഗ് ഡയറക്ടര്‍ ഡോ. ബി. ആര്‍. ഷെട്ടി, യു. എ. ഇ. എക്സ്ചേഞ്ച് സെന്‍റര്‍ പ്രതിനിധി ബിനയ്‌ ഷെട്ടി, അല്‍ റിയാമി ഗ്രൂപ്പ്‌ ഡിവിഷണല്‍ മാനേജര്‍ പി. കെ. ശ്യാം ദേവ്, ഐ. എസ്. സി. എന്‍റര്‍ ടെയിന്‍മെന്‍റ് സെക്രട്ടറി എം. എന്‍. അശോക്‌ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രവാസി മലയാളികള്‍ ഓണ ലഹരിയില്‍

September 9th, 2011

dubai-onam-celebration-epathram

ദുബായ്‌ : ഇത്തവണ ഓണം പ്രവാസി മലയാളികള്‍ ശരിക്കും ആഘോഷിക്കുകയാണ്. അവധി ദിവസമായ വെള്ളിയാഴ്ച തന്നെ തിരുവോണം വന്നത് പ്രവാസി ഓണത്തിന്റെ മാറ്റു കൂട്ടിയിട്ടുണ്ട്. വിവിധ പ്രവാസി സംഘടനകള്‍ വിപുലമായാണ് ഓണാഘോഷങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്. ജാതി മത ഭേദമന്യേ കുടുംബമായി താമസിക്കുന്നവര്‍ മാത്രമല്ല ബാച്ചിലേഴ്സ് “റൂമുകളിലും” ഓണ സദ്യക്കുള്ള ഒരുക്കങ്ങള്‍ കാര്യമായി തന്നെ നടക്കുന്നു. ലേബര്‍ ക്യാമ്പുകളില്‍ ഭാഷ ദേശ വ്യത്യാസമില്ലാതെ നടത്തുന്ന ഓണാഘോഷം പ്രവാസ ലോകത്തിന്റെ മാത്രം പ്രത്യേകതയാണ്. സദ്യയൊരുക്കിയും കുടുംബാംഗങ്ങള്‍ പരസ്പരം വീടുകള്‍ സന്ദര്‍ശിച്ചും പാര്‍ക്കുകള്‍ ബീച്ചുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഒത്തു കൂടിയും ഓണം ആഘോഷിക്കുന്നു.

വ്യാഴാഴ്ച കേരളത്തിലേതിനേക്കാള്‍ വലിയ ഉത്രാട പാച്ചിലായിരുന്നു ഗള്‍ഫിലും. വാഴയില മുതല്‍ ഓണ സദ്യക്ക് വേണ്ട സകല വിഭവങ്ങളും കടകളില്‍ പ്രത്യേകമായി തന്നെ ഒരുക്കിയിട്ടുണ്ട്. വലിയ ഷോപ്പിങ്ങ് മാളുകളിലും സ്വര്‍ണ്ണക്കടകളിലും മലയാളികളുടെ വന്‍ തിരക്കാണ് വ്യാഴാഴ്ച വൈകുന്നേരം അനുഭവപ്പെട്ടത്. ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ വിപുലമായ ഓണാഘോഷ പരിപാടികളാണ് സംഘടിപ്പിച്ചത്. പൂക്കള മത്സരം, തിരുവാതിര കളി മത്സരം തുടങ്ങി നിരവധി മത്സരങ്ങള്‍ ഓണാഘോഷങ്ങളുടെ ഭാഗമായി നടത്തി. തുടര്‍ന്ന് വരുന്ന അവധി ദിനങ്ങളില്‍ ഗള്‍ഫ് മേഘലയില്‍ പ്രവാസി സംഘടനകളുടേയും മറ്റു കൂട്ടായമകളുടേയും ഓണാഘോഷ പരിപാടികള്‍ ഉണ്ടാകും.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി റംസാന്‍ നോയമ്പിന്റെ ദിനങ്ങളിലായിരുന്നു ഓണം വരാറ്. എന്നാല്‍ ഇത്തവണ റംസാന്‍ കഴിഞ്ഞതിനു ശേഷമാണ് ഓണം. തിരുവോണം അവധി ദിവസമായ വെള്ളിയാഴ്ചയുമാണ്. അതിനാല്‍ പ്രവാസി മലയാളികള്‍ ഇത്തവണ ശരിക്കും ആഘോഷ ലഹരിയിലാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഷേയ്‌ക്ക്‌ ഖലീഫക്ക് ഇസ്‌ലാമിക വ്യക്തിത്വ പുരസ്‌കാരം സമ്മാനിച്ചു

August 18th, 2011

sheikh-khalifa-islamic-personality-of-the-year-2011-ePathram

അബുദാബി : ഈ വര്‍ഷ ത്തെ മികച്ച ഇസ്‌ലാമിക വ്യക്തിത്വ ത്തിനുള്ള പുരസ്‌കാരം യു. എ. ഇ. പ്രസിഡന്‍റ് ഷേയ്‌ക്ക്‌ ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഏറ്റു വാങ്ങി. ദുബായില്‍ നടക്കുന്ന പതിനഞ്ചാമത് അന്താ രാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡി ലാണ് ഷേയ്‌ക്ക്‌ ഖലീഫ യെ ഈ വര്‍ഷത്തെ മികച്ച ഇസ്‌ലാമിക വ്യക്തിത്വ മായി തെരഞ്ഞെടുത്തത്.

അല്‍ഐന്‍ അല്‍ റൗദ പാലസില്‍ നടന്ന ചടങ്ങില്‍ യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ്‌ ഭരണാധികാരി യുമായ ഷേയ്‌ക്ക്‌ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പുരസ്‌കാരം സമ്മാനിച്ചു. ദുബായ്‌ ഉപ ഭരണാധികാരി ഷേയ്‌ക്ക്‌ മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, യു. എ. ഇ. ഭരണാധികാരി യുടെ പശ്ചിമ മേഖല യിലെ പ്രതിനിധി ഷേയ്‌ക്ക്‌ ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ തുടങ്ങിയവര്‍ പുരസ്‌കാര ദാന ചടങ്ങില്‍ സന്നിഹിതരായിരുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 2 of 3123

« Previous Page« Previous « അബുദാബി ശക്തി അവാര്‍ഡ് രജത ജൂബിലി ആഘോഷിച്ചു
Next »Next Page » അന്ന ഹസാരെ പുതിയ പ്രതിരോധ മുഖങ്ങളോ? »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine