അബുദാബി : രാജ്യത്തെ ജനങ്ങളുടെ ആവശ്യങ്ങളും മറ്റും അന്വേഷിച്ച് അറിയുന്നതിനു വേണ്ടി യു. എ. ഇ. പ്രസിഡണ്ടിന്‍റെ നിര്‍ദ്ദേശ പ്രകാരം അബൂദബി കിരീടാ വകാശിയും യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡ റുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ്, വടക്കന്‍ എമിറേറ്റു കളില്‍ സന്ദര്‍ശനം നടത്തി. തുടര്‍ന്ന്‍ അദ്ദേഹം പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാനെ സന്ദര്‍ശിച്ചു.
ജനങ്ങള്‍ക്ക് അന്തസ്സാര്‍ന്ന ജീവിത സാഹചര്യം പ്രധാനം ചെയ്യുന്ന തിനാണ് മുഖ്യ പരിഗണന നല്‍കേണ്ടത്. ഇതിന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടപ്പാക്കുന്ന അടിസ്ഥാന വികസന പദ്ധതി കള്‍ വേഗത്തില്‍ പൂര്‍ത്തി യാക്കണം. സര്‍ക്കാര്‍ സ്ഥാപന ങ്ങള്‍ നല്‍കുന്ന സേവന ങ്ങള്‍ കാര്യക്ഷമ വും കുറ്റമറ്റതു മാക്കണം. ഇതിന് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങള്‍ തയ്യാറാക്കണം എന്നും കൃത്യമായ നടപ്പാക്കല്‍ രീതികള്‍ ആവിഷ്‌കരിക്കണം എന്നും അദ്ദേഹം മുഴുവന്‍ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപന ങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി.
വടക്കന്‍ എമിറേറ്റു കളില്‍ വിവിധ സര്‍ക്കാര്‍ വകുപ്പു കള്‍ നല്‍കുന്ന സേവന ങ്ങള്‍ നേരിട്ട് വില യിരുത്തലും സന്ദര്‍ശന ലക്ഷ്യം ആയിരുന്നു. വിവിധ ഭാഗങ്ങ ളില്‍ നടപ്പാക്കേണ്ട അടിസ്ഥാന സൗകര്യ വികസനം സംബന്ധിച്ച് ലഭ്യമായ പ്രാഥമിക വിവരങ്ങള്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ്, പ്രസിഡണ്ടു മായി ചര്‍ച്ച നടത്തി. പൊതു ജന ങ്ങളുടെ അഭിലാഷ ങ്ങള്‍ പൂര്‍ത്തീ കരിക്കു ന്നതിന് ഈ സന്ദര്‍ശന ത്തിന്‍റെ കൃത്യവും കാര്യക്ഷമ വുമായ തുടര്‍ നടപടികള്‍ ആവശ്യമാണ് എന്ന്‍ പ്രസിഡന്‍റ്, ശൈഖ് മുഹമ്മദിന് നിര്‍ദ്ദേശം നല്‍കി.
യു. എ. ഇ. യിലെ മുഴുവന്‍ ജനങ്ങള്‍ക്കും അന്തസ്സാര്‍ന്ന ജീവിത സാഹചര്യം ഒരുക്കാന്‍ രാജ്യം പ്രതിജ്ഞാ ബദ്ധമാണ് എന്ന് പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ വ്യക്തമാക്കി.