അബുദാബി : ശക്തി അവാര്‍ഡ് രജത ജൂബിലി ആഘോഷവും തായാട്ട് അനുസ്മരണവും കേരള സോഷ്യല്‍ സെന്‍ററില്‍ നടന്നു. ശക്തി തിയ്യേറ്റേഴ്‌സ് പ്രസിഡന്‍റ് റഹീം കൊട്ടുകാട് അദ്ധ്യക്ഷത വഹിച്ച സാംസ്‌കാരിക സമ്മേളനം, എന്‍. വി. മോഹനന്‍ ഉദ്ഘാടനം ചെയ്തു.
ശക്തി സാഹിത്യ വിഭാഗം സെക്രട്ടറി റഫീഖ് സക്കറിയ ഈ വര്‍ഷത്തെ അബുദാബി ശക്തി തായാട്ട് അവാര്‍ഡ് ജേതാക്കളെയും കൃതി കളെയും പരിചയപ്പെടുത്തി.
മലയാള ത്തിലെ ഇടതു പക്ഷ വിമര്‍ശന ത്തിലെ ബലിഷ്ഠ സ്വരങ്ങളില്‍ ഒന്നായിരുന്ന തായാട്ട് ശങ്കരന്‍ സുവ്യക്ത മായ നിലപാടു കള്‍ക്കു മേല്‍ തന്‍റെ വിമര്‍ശന വിചാരം പടുത്തു ഉയര്‍ത്താനും എതിര്‍ നിലപാടു കളോട് ധീരമായി ഏറ്റു മുട്ടാനും എപ്പോഴും സന്നദ്ധന്‍ ആയിരുന്നു എന്ന് ബാബുരാജ് പീലിക്കോട് അഭിപ്രായപ്പെട്ടു.
ബെന്യാമിന്‍റെ ആടുജീവിതം, എം. മുകുന്ദന്‍റെ പ്രവാസം, പൗലൊ കൊയ്‌ലൊ യുടെ ആല്‍ക്കെമിസ്റ്റ് എന്നീ കൃതി കളെ ആധാരമാക്കി ‘പ്രവാസവും എഴുത്തും’ എന്ന വിഷയ ത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ ടി. കെ. ജലീല്‍, ഇ. ആര്‍. ജോഷി എന്നിവര്‍ മുഖ്യ പ്രഭാഷണ ങ്ങള്‍ നടത്തി.
തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ഫൈസല്‍ ബാവ, ഇസ്‌ക്കന്ദര്‍ മിര്‍സ, ഒ. ഷാജി, ബഷീര്‍ അലി എന്നിവര്‍ സംസാരിച്ചു. മോഡറേറ്റര്‍ സി. വി. സലാം സെമിനാര്‍ നിയന്ത്രിച്ചു.
ശക്തി ആക്ടിംഗ് സെക്രട്ടറി കെ. വി. പുരുഷു സ്വാഗതവും കലാ വിഭാഗം സെക്രട്ടറി ശശിഭൂഷണ്‍ നന്ദിയും പറഞ്ഞു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ശക്തി തിയേറ്റഴ്സ്, സാഹിത്യം