അബുദാബി : മലയാള ത്തിലെ പുരോഗമന സ്വാഭാവമുള്ള സര്‍ഗ്ഗ ധനരായ എഴുത്തുകാരെ പ്രോത്സാഹി പ്പിക്കുന്ന തിനായി 1987- ല്‍ അബുദാബി ശക്തി തിയ്യറ്റേഴ്‌സ് ഏര്‍പ്പെടുത്തിയ അബുദാബി ശക്തി അവാര്‍ഡിന്‍റെ രജത ജൂബിലി ആഘോഷവും അവാര്‍ഡ് സമര്‍പ്പണവും ആഗസ്റ്റ് 13 ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും എന്ന്‍ ശക്തി തിയ്യറ്റേഴ്‌സ് ഭാരവാഹി കള്‍ അറിയിച്ചു.
1987 മുതല്‍ 2011 വരെ അവാര്‍ഡ് നേടിയ എല്ലാ സാഹിത്യ കാരന്മാരു ടെയും ഒത്തു ചേരലോടു കൂടി ആരംഭിക്കുന്ന അവാര്‍ഡ് സമര്‍പ്പണ സമ്മേളനം സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
ലക്ഷ്യ ബോധം കൊണ്ടും സാമൂഹിക പ്രതിബദ്ധത കൊണ്ടും മലയാള ത്തിലെ എണ്ണപ്പെട്ട പുരസ്‌കാര മായി പരിഗണിക്ക പ്പെടുന്ന അബുദാബി ശക്തി അവാര്‍ഡ് നല്‍കി മലയാള ത്തിലെ വിവിധ ശാഖ കളില്‍പെട്ട നൂറിലേറെ എഴുത്തു കാരെ ഇതിനകം ആദരിച്ചിട്ടുണ്ട്.
കഥ, കവിത, നോവല്‍, ചെറുകഥ, നാടകം, വിജ്ഞാന സാഹിത്യം, ബാല സാഹിത്യം, ഇതര സാഹിത്യ വിഭാഗ ങ്ങള്‍ എന്നീ സാഹിത്യ ശാഖ കളില്‍ പെടുന്ന കൃതി കള്‍ക്കാണ് അബുദാബി ശക്തി അവാര്‍ഡ് നല്‍കി വരുന്നത്.
അബുദാബി ശക്തി തിയ്യറ്റേഴ്‌സും തായാട്ട് ശങ്കരന്‍റെ സഹ ധര്‍മ്മിണി പ്രൊഫ. ഹൈമവതി തായാട്ടും സംയുക്ത മായി ഏര്‍പ്പെടുത്തിയ തായാട്ട് അവാര്‍ഡും ശക്തി അവാര്‍ഡിന്‍റെ സ്ഥാപക ചെയര്‍മാന്‍ ടി. കെ. രാമകൃഷ്ണന്‍റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ ടി. കെ. രാമകൃഷ്ണന്‍ പുരസ്‌കാരവും പ്രസ്തുത വേദിയില്‍ വെച്ച് നല്‍കപ്പെടും.
നീലമ്പേരൂര്‍ മധു സൂദനന്‍ നായര്‍ (കവിത), രമേശന്‍ ബ്ലാത്തൂര്‍ (നോവല്‍), ജോണ്‍ ഫെര്‍ണാണ്ടസ് (നാടകം), വി. ആര്‍. പ്രബോധ ചന്ദ്രന്‍ നായര്‍, ഡോ. എസ്. പ്രശാന്ത് കൃഷ്ണന്‍ (വൈജ്ഞാനിക സാഹിത്യം), ബഷീര്‍ ചുങ്കത്തറ, കെ. വി. കുഞ്ഞിരാമന്‍, ഡോ. വെള്ളായണി മോഹന്‍ ദാസ് (ഇതര സാഹിത്യ കൃതികള്‍), എം. കെ. മനോഹരന്‍ (ബാല സാഹിത്യം) എന്നിവരാണ് ഈ വര്‍ഷത്തെ അബുദാബി ശക്തി അവാര്‍ഡിന് അര്‍ഹരായത്.
സാഹിത്യ നിരൂപണ ത്തിനുള്ള തായാട്ട് അവാര്‍ഡ് എന്‍. കെ. ര വീന്ദ്രനും ടി. കെ. രാമകൃഷ്ണന്‍ പുരസ്‌കാരം പി. ഗോവിന്ദപ്പിള്ള യ്ക്കുമാണ് ലഭിച്ചത്.
ഡോ. കെ. പി. മോഹനന്‍റെ അദ്ധ്യക്ഷത യില്‍ രാവിലെ 10.30ന് ആരംഭിക്കുന്ന സാഹിത്യ സെമിനാര്‍ പ്രശസ്ത കവി എന്‍. പ്രഭാവര്‍മ ഉദ്ഘാടനം ചെയ്യും.
‘പുതിയ ലോകം പുതിയ എഴുത്ത്’ എന്ന വിഷയ ത്തെ ആസ്പദമാക്കി ഡോ. സുനില്‍ പി. ഇളയിടം മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും.
അബുദാബി ശക്തി അവാര്‍ഡിന് നാളിതു വരെ അര്‍ഹമായ കൃതി കളുടെ പ്രദര്‍ശനം പ്രശസ്ത സാഹിത്യകാരന്‍ അംബികാ സുതന്‍ മാങ്ങാട് ഉദ്ഘാടനം ചെയ്യും.
ഉച്ചയ്ക്കു ശേഷം അബുദാബി ശക്തി അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ പി. കരുണാകരന്‍ എം. പി. യുടെ അദ്ധ്യക്ഷത യില്‍ നടക്കുന്ന പുരസ്‌കാര സമര്‍പ്പണ സമ്മേളന ത്തില്‍ പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള അവാര്‍ഡ് കൃതികളെ പരിചയപ്പെടുത്തും. പ്രൊഫ. എം. എം. നാരായണന്‍ തായാട്ട് അനുസ്മരണ പ്രഭാഷണം നടത്തും.
മുന്‍ എം. എല്‍. എ. മാരായ കെ. പി. സതീഷ് ചന്ദ്രന്‍, ഇ. ചന്ദ്രശേഖരന്‍ എന്നിവരും അഡ്വ. പി. അപ്പു ക്കുട്ടന്‍, വാസു ചേറോട്, അബുദാബി ശക്തി തിയ്യറ്റേഴ്‌സ് ജനറല്‍ സെക്രട്ടറി ഗോവിന്ദന്‍ നമ്പൂതിരി എന്നിവരും ആശംസകള്‍ നേര്‍ന്നു സംസാരിക്കും.
അബുദാബി ശക്തി അവാര്‍ഡ് ദാന ത്തോട് അനുബന്ധിച്ച് അന്നേ ദിവസം അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ പ്രവാസം, ആടു ജീവിതം, ആല്‍കെമിസ്റ്റ് എന്നീ കൃതികളെ ആധാരമാക്കി ‘പ്രവാസവും എഴുത്തും’ എന്ന വിഷയ ത്തില്‍ സെമിനാറും വൈവിധ്യമാര്‍ന്ന കലാ പരിപാടി കളും സംഘടിപ്പിക്കും.
– അയച്ചു തന്നത് : സഫറുള്ള പാലപ്പെട്ടി
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ശക്തി തിയേറ്റഴ്സ്