കൊല്‍ക്കത്ത: ബംഗാളില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനാ സ്വാതന്ത്ര്യത്തിനു വിലക്കേര്‍പ്പെടുത്തി. സമരം ചെയ്യുവാന്‍ ഉള്ള അവകാശവും എടുത്തു കളയും. രാഷ്ടീയാടിസ്ഥാനത്തില്‍ തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണിടാനാണ് ബംഗാള്‍ സര്‍ക്കാര്‍ നീക്കം. സര്‍ക്കാരിന്റെ നടപടിക്കെതിരെ ജീവനക്കാര്‍ക്കിടയില്‍ നിന്നും വിവിധ രാഷ്ടീയ കക്ഷികളില്‍ നിന്നും ശക്തമായ എതിര്‍പ്പ് ഇതിനോടകം വന്നു കഴിഞ്ഞു. സര്‍ക്കാര്‍ നടപടി ഏകാധിപത്യപരമെന്നാണ് സി. പി. ഐ ജനറല്‍ സെക്രട്ടറി എ. ബി. ബര്‍ദന്‍ പറഞ്ഞത്. തീരുമാനത്തെ ജനാധിപത്യ വിരുദ്ധമെന്നാണ് ഐന്‍. എന്‍. ടി. യു. സി ബംഗാള്‍ പ്രസിഡണ്ട് ആര്‍. ചന്ദ്രശേഖരന്‍ വിശേഷിപ്പിച്ചത്. ഫോര്‍വേഡ് ബ്ലോക്ക്, ആര്‍. എസ്. പി തുടങ്ങി പല സംഘടനകളും ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചു കഴിഞ്ഞു. ഇടതു പക്ഷ സംഘടനകള്‍ക്കാണ് ബംഗാളിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ മുന്‍തൂക്കം.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, വിവാദം