ന്യൂഡല്‍ഹി : അഴിമതി ആരോപണ വിധേയനായ കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടക സമിതി മുന്‍ ചെയര്‍മാന്‍ സുരേഷ് കല്‍മാഡിയുടെ പേര് കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ നടത്തിപ്പിലെ പ്രശ്നങ്ങള്‍ വിശദീകരിക്കുന്ന റിപ്പോര്‍ട്ടില്‍ പരാമര്ശിക്കപ്പെട്ടില്ല. ഗെയിംസുമായി ബന്ധപ്പെട്ട ചെറുതും വലുതുമായ എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളുന്ന ഈ റിപ്പോര്‍ട്ടില്‍ നിന്നും കല്‍മാഡിയുടെ പേര് ഒഴിവാക്കിയത് ചര്‍ച്ചാവിഷയം ആയിട്ടുണ്ട്.
കരാറുകള്‍ നല്‍കുവാന്‍ ഇടയായ സാഹചര്യങ്ങള്‍, ഗെയിംസ് വൈകിയതിന്റെ കാരണങ്ങള്‍, പദ്ധതി ചെലവ് വര്‍ദ്ധിച്ചതിന്റെ കാരണങ്ങള്‍ എന്നിവയെല്ലാം ഈ റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നുണ്ട്.
കല്‍മാഡിക്കെതിരെ സി. ബി. ഐ. അന്വേഷണം നടക്കുന്നതിനാലാണ് റിപ്പോര്‍ട്ടില്‍ അദ്ദേഹത്തിന്റെ പേര് പരാമര്ശിക്കാഞ്ഞത് എന്നാണ് സൂചന. ഈ കാരണത്താല്‍ റിപ്പോര്‍ട്ടില്‍ ആരുടേയും പേര് ചേര്‍ക്കേണ്ട എന്ന തീരുമാനം സംഘാടക സമിതി സ്വീകരിച്ചു. വിശദമായ പഠനത്തിന് ശേഷം ഈ റിപ്പോര്‍ട്ട് രണ്ടു മാസത്തിനകം പ്രസിദ്ധീകരിക്കും.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കായികം