ന്യൂഡല്‍ഹി: വിവാദമായ ഹെലികോപ്ടര്‍ ഇടപാടില്‍ ആംഗ്ളോ-ഇറ്റാലിയന്‍ ഹെലികോപ്ടര്‍ കമ്പനിയായ അഗസ്റ്റ വെസ്റ്റ്ലന്‍ഡിന് കരാര്‍ കിട്ടുന്നതിന് വ്യോമസേന മുന്‍ മേധാവി എസ്. പി. ത്യാഗി കോഴപ്പണം വാങ്ങിയെന്ന് സി.ബി.ഐ കണ്ടെത്തി. 3600 കോടിയുടെ കോപ്ടര്‍ ഇടപാടാണ് നടന്നത്. എന്നാൽ ഇതിൽ ത്യാഗി എത്ര പണം കൈപറ്റി എന്ന് സി. ബി. ഐ. വ്യക്തമാക്കിയില്ല. ഗിഡോ ഹസ്ചെകെ, കാര്‍ലോ ഗെറോസ എന്നിവർ ഇടനിലക്കാരായി നിന്നു കോഴപ്പണം വ്യോമസേന മുന്‍ മേധാവിക്ക് കൈമാറിയതെന്നാണ് അനുമാനം. ഇടപാടില്‍ കോഴപ്പണം മറിഞ്ഞിട്ടുണ്ടെന്ന് പ്രതിരോധമന്ത്രി എ.കെ. ആന്‍റണി കഴിഞ്ഞയാഴ്ച പരസ്യമായി പറഞ്ഞതിനു പിന്നാലെയാണ് സി. ബി. ഐയുടെ വെളിപ്പെടുത്തൽ എന്നത് ശ്രദ്ധേയമാണ്.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യ, കുറ്റകൃത്യം, വിമാനം, വിവാദം