ന്യൂഡല്‍ഹി : മരുന്നു കളുടെ കയറ്റുമതിക്ക് ഇന്ത്യ ഏർപ്പെടുത്തിയ നിരോധനം ഭാഗിക മായി നീക്കി. കൊറോണ വൈറസ് ബാധിതര്‍ക്കു നല്‍കി വരുന്ന ഹൈഡ്രോക്സി ക്ലോറോക്വിൻ ഉൾ പ്പെടെ 24 ഇനം മരുന്നു കളും അവയുടെ ചേരുവ കളും കയറ്റുമതി ചെയ്യുന്ന തിനുള്ള വിലക്ക് ആണ് ഇപ്പോള്‍ എടുത്തു മാറ്റിയത്.
ഹൈഡ്രോക്സി ക്ലോറോക്വിൻ കൊറോണ രോഗികള്‍ക്ക് ഫല പ്രദം എന്ന് ഇന്ത്യൻ മെഡി ക്കൽ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ. സി. എം. ആർ.) നിർദ്ദേശി ച്ചിരുന്നു. ഇതു പ്രകാരം കൊറോണ രോഗ ബാധിതരുടെ ചികിത്സക്ക് ആവശ്യമായത് അടക്കം 24 മരുന്നു കളു ടെയും മറ്റ് മെഡിക്കൽ ഉപകരണ ങ്ങളു ടെയും കയറ്റു മതി നിരോധിച്ചു കൊണ്ട് മാർച്ച് 25 ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു.
മരുന്നു കയറ്റുമതി നിരോധിച്ച ഇന്ത്യ യുടെ തീരുമാന ത്തിന് പിന്നാലെ മുന്നറി യിപ്പുമായി ഡൊണാള്‍ഡ് ട്രംപ് രംഗത്തു വന്നു. മരുന്ന് നല്‍കുന്ന തിനുള്ള നിയന്ത്രണം നീക്കിയില്ല എങ്കില്‍ ഇന്ത്യ തിരിച്ചടി നേരിടേണ്ടി വരും എന്നാണ് ട്രംപ് മുന്നറി യിപ്പു നല്‍കിയത്.
കൊറോണ വൈറസ് വ്യാപന ത്തിന്റെ പശ്ചാത്തല ത്തിൽ ഇന്ത്യയുടെ ആവശ്യ ങ്ങൾക്ക് ശേഷമുള്ള ലഭ്യത കൂടി കണക്കാക്കി മാത്രമേ മറ്റു രാജ്യ ങ്ങളുടെ ആവശ്യ ങ്ങൾ പരിഗണിക്കുകയുള്ളൂ എന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: corona-virus, covid-19, അന്താരാഷ്ട്രം, അമേരിക്ക, ആരോഗ്യം, വൈദ്യശാസ്ത്രം