മതം മാറ്റത്തെ നിരോധിക്കുന്ന ബില്ലുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തടയിടുന്നു. പല സംസ്ഥാനങ്ങളിലെയും ബി.ജെ.പി. സര്‍ക്കാരുകള്‍ കൊണ്ട് വന്ന മതം മാറ്റ നിരോധന ബില്ലുകള്‍ക്ക് എതിരെ ശക്തമായ നിലപാടുകള്‍ എടുക്കാനാണ് ആഭ്യന്തര മന്ത്രി പി.ചിദംബരത്തിന്റെ നീക്കം.
പക്ഷെ ഈ തീരുമാനത്തിന് പല സംസ്ഥാനങ്ങളില്‍ നിന്നും സമ്മിശ്ര പ്രതികരണം ആണ് ഉയര്‍ന്നു വന്നിട്ടുള്ളത്. രാജസ്ഥാനില്‍ മുന്‍ ബി.ജെ.പി സര്‍ക്കാര്‍ കൊണ്ട് വന്ന ബില്ലിനെ ഉപേക്ഷിക്കാനാണ് ഇപ്പോഴത്തെ കോണ്‍ഗ്രസ് സര്കാരിന് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുള്ളത്.
മതം മാറ്റ നിരോധന ബില്‍ പ്രകാരം നിര്‍ബന്ധിതവും പ്രേരിതവുമായ മതം മാറ്റം ശിക്ഷാര്‍ഹം ആണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായത്തില്‍ ഈ നിയമം മത സ്വാതത്ര്യത്തെ തടയുമെന്നും ഇത് തികച്ചും ഭരണ ഘടനാ വിരുദ്ധം എന്നും ആണ്. പക്ഷെ ബി.ജെ.പി. നേതാവായ രവിശങ്കര്‍ പറയുന്നത് കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കം സുപ്രീം കോടതി വിധികള്‍ക്ക് എതിര് ആണ് എന്നാണ്.
ക്രിസ്ത്യന്‍ മിഷനറിമാരാല്‍ പ്രേരിതം ആയ മതം മാറ്റങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ആണ് ബി.ജ.പി സര്‍ക്കാരുകള്‍ ഈ നിയമം കൊണ്ട് വന്നത്.
- ജ്യോതിസ്