ബെംഗളൂരു : കര്‍ണാടക മുഖ്യമന്ത്രിയായി ബി.എസ്. യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിമാരുടെ സത്യപ്രതിജ്‍ഞ വിശ്വാസവോട്ടെടുപ്പിന് ശേഷം നടക്കും. തിങ്കളാഴ്ച യെദ്യൂരപ്പ സഭയില്‍ വിശ്വാസം തേടുമെന്നാണ് റിപ്പോർട്ടുകൾ.
മൂന്ന് വിമതരെ സ്പീക്കർ അയോഗ്യരാക്കിയതിന് പിന്നാലെയാണ് സർക്കാരുണ്ടാക്കാൻ ബിജെപി തീരുമാനിച്ചത്. 14 മാസങ്ങൾക്ക് മുൻപ് ഇറങ്ങിപ്പോകേണ്ടി വന്ന അതേ മുഖ്യമന്ത്രി കസേരയിലേക്ക് വീണ്ടും യെദ്യൂരപ്പ എത്തുമ്പോൾ സുസ്ഥിരമായ സർക്കാർ രൂപീകരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
യെദ്യൂരപ്പ മാത്രമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. മറ്റു മന്ത്രിമാരുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കുമെന്നാണ് സൂചന.
- അവ്നി
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍